Thursday, October 29, 2015

Popsicle sticks or Ice cream sticks Pen Holder Tutorial

One of my Craft tutorial, (Tutorial in English is here :-http://ourharsha.blogspot.com/2012/12/popsicle-sticks-or-ice-cream-sticks-pen.html) published in a Malayalam-language weekly magazine, Mangalam. It is a kid craft or Recycled craft that you can re-use old popsicle sticks and the cardboard on the inside of a toilet paper roll (paper toilet roll tube).

Capture

ഈ ആഴ്ചത്തെ   മംഗളം വാരികയിലെ (ലക്കം 43, 2015   ഒക്ടോബർ 26)  ക്രാഫ്റ്റ് കോളത്തിൽ ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ് പെൻ ഹോൾഡർ (Popsicle sticks or Ice cream sticks Pen Holder)  ഉണ്ടാക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു. image

ആവശ്യമുള്ള സാധനങ്ങൾ

  1. ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ്
  2. ബാത്ത്രൂം റ്റിഷൂ റോൾ അല്ലെങ്കിൽ ഒരു ചെറിയ ടിൻ ക്യാൻ അല്ലെങ്കിൽ കാർഡ് ബോർഡ് പേപ്പർ ട്യൂബ്
  3. കത്രിക
  4. ഫെവി കോൾ
  5. കട്ടിയുള്ള കാർഡ് ബോർഡ്

image

ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ് പെൻ ഹോൾഡർ ഉണ്ടാക്കുന്ന വിധം

image

കട്ടിയുള്ള കാർഡ് ബോർഡിൽ നിന്ന് 3 ഇഞ്ച്‌ വലിപ്പത്തിൽ ഒരു വട്ടം വെട്ടിയെടുക്കുക. കാർഡ് ബോർഡ് പേപ്പർ ടൂബിന്റെ അടി വശത്ത് ഗ്ലൂ പുരട്ടി അതിനെ വെട്ടിയെടുത്ത കട്ടിയുള്ള കാർഡ് ബോർഡ് വട്ടത്തിന് മേൽ ഒട്ടിച്ചു വയ്ക്കുക. (പേപ്പർ ടൂബിനേക്കാൾ 2 mm എങ്കിലും വലിപ്പം കൂടുതൽ ആയിട്ടു വേണം കാർഡ് ബോർഡ് വട്ടം വെട്ടിയെടുക്കാൻ). ഇനി ചിത്രം C യിൽ കാണുന്ന പോലെ ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ് ഒന്നൊന്നായി, വിടവില്ലാതെ ചേർത്ത് ഒട്ടിച്ചു വച്ച് 1 വട്ടം പൂർത്തിയാക്കുക.

image

ചിത്രം D, E എന്നിവ നോക്കുക. ഇനി ഇതിൽ ചിത്രം A യിൽ കാണുന്ന പോലെ നിങ്ങളുടെ പേന, പെൻസിൽ, സ്കെയിൽ ഒക്കെ ഇട്ടു വയ്ക്കാം.

image

പോപ്സിക്ലിൽ സ്ടിക്ക്സ് പെൻ ഹോൾഡർ ഇഷ്ട്ടമുള്ള നിറത്തിൽ -അക്രിലിക് പെയിന്റോ, പഴയ നെയിൽ പോളിഷോ, മാർക്കർ പേനയോ, സ്പ്രേ പെയിന്റോ ഉപയോഗിച്ച് പെയിന്റ് ചെയ്യാം അല്ലെങ്കിൽ ചിത്രം B യിൽ കാണുന്ന പോലെ പോപ്സിക്ലിൽ സ്ടിക്ക്സ്നു പുറത്തു പെയിന്റ് ചെയ്ത പിസ്ത തോടുകൾ നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ഒട്ടിച്ചു വച്ച് പെൻ ഹോൾഡനെ കൂടുതൽ ഭംഗിയാക്കാം. Comments

Monday, October 26, 2015

Boondi Ladoo Recipe ബൂന്ദി ലഡ്ഡു റെസിപ്പി How to make Boondi Ladoo Indian Sweets Recipe Homemade Boondi Ladoo

Boondi-Ladoo-Recipe--10_thumb

ബൂന്തി ലഡ്ഡു ഉണ്ടാക്കുക എന്നത് വളരെ പെട്ടെന്ന് ചെയ്യാവുന്ന ഒരു  കാര്യമല്ല. ആദ്യത്തെ തവണ ഉണ്ടാക്കിയപ്പോൾ ശരിയായില്ല എന്ന കാരണം കൊണ്ട് ആരും തോറ്റു പിന്മാറരുത്‌, വീണ്ടും വീണ്ടും പരിശ്രമിക്കുക. നല്ല ക്ഷമ വേണം. സമയം വേണം. അതൊക്കെയുണ്ടെങ്കിൽ ലഡ്ഡു വീട്ടില് തന്നെ ഉണ്ടാക്കി കഴിക്കാം.

Boondi Ladoo Recipe  (6)_thumb

ഞാൻ ആദ്യായിട്ടാണ് ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്നത്.
എനിക്ക് എല്ലാ റെസിപ്പികളും ആദ്യത്തെ തവണ വളരെ നന്നായി വരാറുണ്ട്, എന്റെ ആത്മവിശ്വാസ കൂടുതൽ കൊണ്ടാവാം അടുത്ത, തവണയും അതിനടുത്ത തവണയും ഒന്നും ആദ്യത്തെ തവണ ഉണ്ടാക്കുന്നത്ര പെർഫെക്ഷൻ കിട്ടാറില്ല.

Boondi-Ladoo-Recipe--2_thumb

ആവശ്യമുള്ള സാധനങ്ങൾ

  • കടലമാവ് പൊടി  - 1 കപ്പ്
  • മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
  • പഞ്ചസാര - 1 കപ്പ്
  • അണ്ടിപ്പരിപ്പ് - പത്തെണ്ണം.
  • ഉണക്കമുന്തിരി - 15 എണ്ണം
  • ഏലയ്ക്കപ്പൊടി  - 1/4 ടീ സ്പൂണ്‍
  • കല്ക്കണ്ടം - 1 ടേബിൾസ്പൂണ്‍
  • ഗ്രാമ്പു പൊടിച്ചത് - 1/4 ടീ സ്പൂണ്‍
  • നെയ്യ് - 2 ടേബിൾസ്പൂണ്‍
  • എണ്ണ - 1 കപ്പ് ( വറുക്കാൻ ആവശ്യത്തിന് )
  • പച്ചകർപൂരം - ഒരു നുള്ള് (optional)

Boondi-Ladoo-Recipe--3_thumb1

തയാറാക്കുന്ന വിധം
കടലമാവിൽ അല്പം  വെള്ളമൊഴിച്ച് മഞ്ഞൾ  പൊടി, ഗ്രാമ്പു പൊടിച്ചത് എന്നിവയും   ചേർത്ത് കലക്കി വെക്കുക. അധികം വെള്ളം വേണ്ട. അധികം കട്ടിയിലും വേണ്ട.
ഒരു ചെറിയ പാൻ അടുപ്പത്തു വച്ച്, 1 ടേബിൾ സ്പൂണ്‍ നെയ്യൊഴിച്ച് അത് ചൂടാകുമ്പോൾ, അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി എന്നിവ പ്രത്യേകം പ്രത്യേകം വറുത്തു കോരി ഒരു പത്രത്തിലേക്ക് മാറ്റുക.
ഒരു പരന്ന പാത്രം ചൂടാക്കി, അതിൽ പഞ്ചസാരയിട്ട്  അല്പം വെള്ളമൊഴിച്ച് ഇളക്കി നൂൽ പരുവത്തിൽ പഞ്ചസാര പാനി കാച്ചുക.  ഒരു കപ്പു പഞ്ചസാരയിൽ മുക്കാല്‍ കപ്പു വെള്ളം എന്ന കണക്കിൽ ആണ് ഇത് ചെയ്യേണ്ടത്. വെള്ളമൊഴിച്ച്, ഏലക്ക പൊടി കൂടെ ചേര്‍ത്തു  തിളപ്പിക്കുക. 1൦ മിനുട്ട് കഴിയുമ്പോള്‍ തീ കുറച്ചു വെച്ച് ഈ പാനി, നൂല്‍ പരുവം (one string consistency ) ആയിക്കഴിയുമ്പോള്‍ അടുപ്പത്തു നിന്നും മാറ്റുക. വേണമെങ്കിൽ അര കപ്പ് പാല് കൂടെ ചേർക്കാവുന്നതാണ്‌. പാനി തയ്യാറാക്കുമ്പോൾ പാൽ ഒഴിക്കുന്നത്, പഞ്ചസാരയിലെ അഴുക്കെല്ലാം, മുകളിൽ പാടപോലെ പൊങ്ങി വരാൻ വേണ്ടിയാണ്. അതു കോരിക്കളയുക.
ഇനി ഒരു പാനോ  ചീനച്ചട്ടിയോ അടുപ്പത് വച്ച്,  വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, കലക്കി വച്ചിരിക്കുന്ന കടല മാവ് ഒരു സ്പൂണ്‍ എടുത്തു, അതിനെ  തുളയുള്ള സ്പൂണിലൂടെ എണ്ണയിലേക്ക് വീഴുന്ന രീതിയിൽ ഒഴിക്കുക്ക. ഇത്തരം കണ്ണറയുള്ള സ്പൂണിന് കണ്ണാപ്പ എന്നാണു പറയുക. എണ്ണപ്പലഹാരം ഉണ്ടാക്കുമ്പോൾ കോരിയെടുക്കാൻ ഇവ ഉപയോഗിക്കുന്നു.  ഇങ്ങനെ കണ്ണാപ്പയിലൂടെ എണ്ണയിലേക്ക്  ഒഴിക്കുന്ന കടല മാവ് ചെറിയ  ചെറിയ ഉരുണ്ട മുത്തുകൾ പോലെ കാണപ്പെടും. ഇതാണ് ബൂന്ദി ഷൈപ്പ്. മാവിന്റെ പരുവം ശരിയല്ലെങ്കിൽ  ഇവ റൌണ്ട് ഷൈപ്പു ആയിരിക്കില്ല. വെള്ളം കുറഞ്ഞാൽ ചെറിയ വാല് പോലെ ആയിരിക്കും അവ  എണ്ണയിലേക്ക് വീഴുമ്പോൾ ഉണ്ടാകുന്ന ഷൈപ്പ്, വെള്ളം കൂടി പോയാലോ,  അവ പരന്ന  ഷെയ്പ്പിൽ ആയിരിക്കും   അതുകൊണ്ട് മാവിനെ പരുവം നോക്കാൻ, എണ്ണ ചൂടാകുമ്പോൾ സ്പൂണിന്റെ മൂട് മാവിൽ മുക്കി, 1 തുള്ളി മാവ് എണ്ണയിൽ വീഴിക്കുക. അന്നേരം റൌണ്ട്  മുത്ത് ഷൈപ്പു അല്ല എങ്കിൽ മാവ് ശരിയായ പാകത്തിലാക്കുക. റൌണ്ട് മുത്തുകൾ മൂത്താൽ കോരിയെടുത്ത് പഞ്ചാരപ്പാനിയിലിടുക. എണ്ണയിൽ ഇട്ടു അവയെ ഒത്തിരി മൊരിയ്ക്കരുത്. കടലമാവ് കലക്കിയത് മുഴുവൻ, കുറേശെ ഇതു പോലെ റൌണ്ട് മുത്തുകൾ ആക്കിയെടുക്കുക. ചിലപ്പോൾ ഇവയിൽ ചിലതൊക്കെ ഒരുമിച്ചു കൂടി നിന്നേക്കും. അതൊക്കെ പെട്ടെന്ന് , ചൂടായിരിക്കുമ്പോൾ തന്നെ ഇളക്കി വേർതിരിക്കണം. ഓരോ പ്രാവശ്യം ബൂന്ദി വറുത്തു കോരി പാത്രത്തിൽ  ഇടുമ്പോഴും അവയെ ഒന്ന് ഇളക്കുക. വലിയൊരു മിക്സിങ്ങ് ബൌളിൽ വറുത്തെടുത്ത റൌണ്ട് മുത്തുകൾ, കൽക്കണ്ട്, 1 നുള്ള് ഏലയ്ക്ക പൊടി, നെയ്യിൽ വറുത്തു വച്ചിരിക്കുന്ന അണ്ടിപരുപ്പ്, ഉണക്കമുന്തിരി എന്നിവയും ചേർത്ത്, അതിലേക്കു പഞ്ചസാര പാനിയും ഒഴിച്ച് നന്നായി ഇളക്കുക. രണ്ടു കയ്യിലും അല്പം നെയ്യ്  പുരട്ടിയ ശേഷം, ഈ മിശ്രിതത്തിൽ നിന്ന് 1 പിടി എടുത്ത്, ഒരു  കൈയിൽ  വെച്ച്  മറ്റേ കൈ കൊണ്ട് നന്നായി അമർത്തി  ഉരുട്ടുക. പാവ് കട്ടിയായി തുടങ്ങിയാൽ ഒന്ന് അടുപ്പിൽ വെച്ച് ചെറുതായി ചൂടാക്കണം.  ചൂടോടെ തന്നെ ബൂന്ദി ലഡ്ഡുവിനായി (Boondi Ladoo) ഉരുട്ടുക. ഇല്ലെങ്കിൽ ഉരുട്ടാൻ കിട്ടില്ല. ഞാൻ 1 കപ്പ് കടലമാവിൽ നിന്ന് 18 ഇടത്തരം ലഡ്ഡുകൾ ആണ് ഉണ്ടാക്കിയത്.

Boondi-Ladoo-Recipe--7_thumb

Comments

Friday, October 23, 2015

Jalebi Recipe Homemade Jalebi How to make Jalebi ജിലേബി

Jalebis ജിലേബി are one of the most popular and favorite  South Asian cuisine. It is considered to be a celebration sweet in India. There are different varieties of jalebis that are available in the market named mawa jalebis, paneer jalebis etc.

Jalebi Recipe (8)

INGREDIENTS                                     

  • Split Urad Dal - 1 Cup (Wash and soak for at least 4 hours)
  • Salt – 1 pinch
  • Red Food Color – 3, 4 drops
  • Baking Soda – 1/4 tsp. (Optional)
  • Oil for deep frying (Use Ghee for better taste, or use half of each)
To make the Syrup
  • Sugar - 1 ½ Cups
  • Water - 1 Cup
  • Red Food Color - 1/8 Teaspoon
  • Cardamom powder – 1/4 tsp.

Jalebi Recipe (13)

Method of Preparation

  1. To soak urad dal, first wash it twice or trice with water and then soak it in warm water. Soak urad dal for atleast  4 hours and grind it by adding 3, 4  Tbsp. water as we do for grinding vadas. (I used approximately less than 1/4 cup of water).The batter should be fluffy and smooth.
  2. Mix Salt, Red Food color and Baking Soda in the last stage of grinding.
  3. To prepare the sugar syrup, take a big Zip Lock bag and put a  hole on one end of the bag using a nail or any thing pointed; but don't make it too big and dump the batter into it. Don't make the hole by cutting the end of the bag off, as it may result in irregular shaped big holes.
  4. In a deep pan mix all the ingredients to make the Syrup and boil. Once boiled, wait for 2 minutes and reduce the flame to low and maintain it like that.
  5. On another stove, heat a wide, flat, shallow pan with half an inch of Oil  on medium heat.
  6. Squeeze the bag to drop the batter into the hot Oil making the pattern you wish.
  7. Fry them on both sides for a minute each and immediately transfer them to the simmering Syrup.
  8. Let it soak in the Syrup for two minutes, turning once in between if needed .
  9. Take it out each batch  of Jalebies  from the sugar Syrup and keep aside while making the rest.
  10. Serve Jalebis warm or at room temperature.

Jalebi Recipe (12)

NOTES:

  • It is better to practice the shape a few times on a plate before doing it in the Oil. Once done with your practice, transfer the batter on the plate back into the Zip Lock bag and continue with the process.
  • Don't fry Jalebis in the Oil for too long, as it will make them very hard and wont absorb Syrup properly.
  • The consistency of the Sugar Syrup is very important. It should not reach a one thread consistency. If it reaches there then the Jalebis won’t soak up enough Syrup. On the other hand if the Syrup is very thin, then the Jalebis will become very soggy and will not be sweet enough.
  • Sugar Syrup has a tendency to become thicker with time as it is simmering throughout the process. So add more Water in between to get the consistency correct.
  • If in case the batter ends up a little thin, add a few teaspoons of Urad Dal Flour to make it thick.

Jalebi Recipe (10)

ജിലേബി

ആവശ്യമുള്ള സാധനങ്ങൾ

  • ഉഴുന്ന് പരിപ്പ് -  1 കപ്പ്
  • നെയ്യ് / എണ്ണ - അര ലിറ്റർ
  • പഞ്ചസാര - ഒന്നര  കപ്പ്
  • ഉപ്പ് - 1 നുള്ള്
  • വെള്ളം - 1 കപ്പ്
  • ജിലേബി കളർ – ആവശ്യത്തിന്
  • ഏലക്ക പൊടി - 1/4 ടീ സ്പൂണ്‍
  • ബേക്കിംഗ് സോഡ - 1/8 ടീ സ്പൂണ്‍

Jalebi Recipe (11)

പാകം ചെയ്യുന്ന വിധം

  • ഉഴുന്ന് പരിപ്പ് 4 മണിക്കൂർ കുതിര്‍ത്ത് , ഉഴുന്ന് വടയ്ക്ക് അരയ്ക്കുന്നതു പോലെ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അതിലേക്കു ഉപ്പ്, ജിലേബി കളർ, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. 
  • പഞ്ചസാര പാനിയാക്കി ജിലേബി കളറും, ഏലക്ക പൊടിയും ചേര്‍ത്ത് , വളരെ കുറഞ്ഞ തീയില്‍ അടുപ്പിൽ തന്നെ വയ്ക്കുക.
  • ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്  ചൂടാകുമ്പോള്‍‍,  തയ്യാറാക്കിയ മാവു മിശ്രിതം പൈപ്പിംഗ് ബാഗിലോ അല്ലെങ്കില്‍ ഒരു ഭാഗത്ത് ചെറിയ ഓട്ടയിട്ട തുണിയിലോ ഒഴിച്ച് , എണ്ണയിലേയ്ക്കു  ജിലേബിയുടെ ആകൃതിയില്‍ പിഴിഞ്ഞൊഴിയ്ക്കുക
  • രണ്ടു വശവും വെന്തു കഴിയുമ്പോൾ അവയെ  കോരി തയ്യാറാക്കിവച്ച പഞ്ചസാരപ്പാനിയില്‍  ഇടുക. 3, 4  മിനുട്ട് പഞ്ചസാര പാനിയിൽ ഇട്ടിരുന്നു, ജിലേബിയിലേക്ക് മധുരം നന്നായി പിടിച്ചു കഴിയുമ്പോള്‍ അവയെ  പഞ്ചസാരപ്പാനിയില്‍ നിന്നും മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റുക.
  • ബാക്കിയുള്ള മാവിൽ നിന്നും ഇത്തരത്തിൽ ജിലേബികൾ ഉണ്ടാക്കിയെടുക്കുക. 
    Jalebi Recipe (7)

NOTES:

  • മാവു മിശ്രിതം പൈപ്പിംഗ് ബാഗിലോ അല്ലെങ്കില്‍ ഒരു ഭാഗത്ത് ചെറിയ ഓട്ടയിട്ട തുണിയിലോ ഒഴിച്ച് ,എണ്ണയിലേയ്ക്കു ജിലേബി ഷൈപ്പുകൾ ഉണ്ടാക്കുന്നതിനു മുൻപ് 1 പ്ലേറ്റിൽ ജിലേബി ഷൈപ്പുകൾ  ഉണ്ടാക്കി നോക്കുക.
  • ജിലേബികൾ എണ്ണയിൽ ഇട്ടു ഒത്തിരി നേരം വറുക്കരുത്, അവ കട്ടിയായി പോകും മാത്രമല്ല പഞ്ചസാര പാനിയിൽ ഇട്ടാലും മധുരം ഉണ്ടാവില്ല
  • ജിലേബിയ്ക്ക് വേണ്ടി പഞ്ചസാര പാനി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കുക. ത്രെഡ് കൻസിസ്റെൻസി ആകാൻ പാടില്ല, എന്നാൽ തീരെ വെള്ളം പോലെ ഇരിക്കാനും  പാടില്ല, രണ്ടിനും ഇടയ്ക്കുള്ളതാവണം പഞ്ചസാര പാനിയുടെ പരുവം.
  • പഞ്ചസാര പാനി കട്ടി പിടിക്കാൻ തുടങ്ങുമ്പോൾ അല്പം വെള്ളവും പഞ്ചസാരയും ചേർത്തിളക്കി, വേണ്ടുന്ന പരുവത്തിനാക്കുക.

Jalebi Recipe (9)

Comments

Tuesday, October 20, 2015

മലയാള കവിത–പ്രണയം

"പ്രണയം" എന്ന എന്റെ ഈ കുഞ്ഞു കവിത ആലപിച്ചത്  പ്രിയ സുഹൃത്ത്  റഷീദ് പള്ളിക്കൽ.
One of my Malayalam Kavitha Pranayam


Comments

Sunday, October 18, 2015

Five petal Ear stud and Ring Making Step-by-Step Tutorial

അഞ്ചിതൾ പൂ കമ്മലും മോതിരവും ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഇവിടെ വിവരിക്കുന്നു. ഈ ആഴ്ചത്തെ   മംഗളം വാരികയിൽ (ലക്കം 42, 2015   ഒക്ടോബർ 19) പ്രസിദ്ധീകരിച്ചു വന്നത്.

അഞ്ചിതൾ പൂ കമ്മലും മോതിരവും

One of my Jewelry making tutorial, published in a Malayalam-language weekly magazine, Mangalam.

കമ്മലിന് ആവശ്യമുള്ള സാധനങ്ങൾ (ചിത്രം B )

  1. നൂല് - ആവശ്യത്തിനു
  2. ഇഷ്ട്ടമുള്ള നിറത്തിലുള്ള മുത്തുകൾ (6 mm) - 10
  3. ഇയർ സ്റ്റഡ്‌ ബെയിസ് / ഇയർ സ്റ്റഡ് പോസ്റ്റ് - ജോഡി
  4. ഇയർ സ്റ്റഡ്‌ ബാക്ക് - ജോഡി
  5. ഗോൾഡൻ നിറത്തിലുള്ള മുത്തുകൾ (6 mm അല്ലെങ്കിൽ 8 mm ) - 2
  6. കത്രിക
  7. സൂപ്പെർ ഗ്ലൂ

അഞ്ചിതൾ പൂ കമ്മലും മോതിരവും

കമ്മലുണ്ടാക്കുന്ന വിധം

ചിത്രം C യിൽ കാണുന്നതു പോലെ നൂലിൽ 5 മുത്തുകൾ കോർത്തെടുക്കുക.

image

image

image

ഇനി നൂലിന്റെ രണ്ടറ്റവും തമ്മിൽ നന്നായി ചേർത്ത് കെട്ടി യോജിപ്പിക്കുക (ചിത്രങ്ങൾ D, E എന്നിവ നോക്കുക). ബാക്കിയുള്ള നൂല് വെട്ടി കളയുക. ഇപ്പോൾ അഞ്ചിതൾ പൂവിന്റെ ആകൃതിയിൽ ഇയർ സ്റ്റഡ്‌ ആയില്ലേ. ഇതിനെ ഇയർ സ്റ്റഡ്‌ ബെയിസിൽ സൂപ്പെർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. കമ്മലിനെ നടുവിലുള്ള ഹോള്ളോ സ്പെയ്സിൽ ഒരു ഗോൾഡൻ നിറത്തിലുള്ള മുത്ത് ഒട്ടിച്ചു വയ്ക്കുക. കമ്മൽ റെഡി. ചിത്രം F നോക്കുക

image

അടുത്ത കമ്മലും ഇത്തരത്തിൽ ഉണ്ടാക്കുക (ചിത്രം G). രണ്ടു ഇയർ സ്റ്റഡ് പോസ്റ്റിലും ഇയർ സ്റ്റഡ് ബാക്ക് സ് ഇട്ടു വയ്ക്കുക.

image

  • മുത്തിനിടയ്ക്കു ചക്കിരി ചേർത്തും കമ്മൽ ചെയ്യാം.
  • ആദ്യം ചക്കിരിയാണ് നൂലിൽ കോർക്കുന്നത് എങ്കിൽ മുത്തിന്റെ അവസാനം ചക്കിരി ഇടേണ്ട ആവശ്യം ഇല്ല.
  • കമ്മലിന്റെ ബെയിസ് ചെറുതും വലുതും എല്ലാം, ഫാൻസി കടകളിൽ മേടിക്കാൻ കിട്ടും

image

മോതിരത്തിന് ആവശ്യമുള്ള സാധനങ്ങൾ (ചിത്രം H )

  1. മോതിരത്തിന്റെ ബെയിസ് - 1
  2. നൂല് - ആവശ്യത്തിനു
  3. ഇഷ്ട്ടമുള്ള നിറത്തിലുള്ള മുത്തുകൾ (6 mm) - 5 എണ്ണം
  4. ഗോൾഡൻ നിറത്തിലുള്ള മുത്തുകൾ ( 6 mm അല്ലെങ്കിൽ 8 mm ) - 1
  5. സൂപ്പെർ ഗ്ലൂ

image

മോതിരമുണ്ടാക്കുന്ന വിധം

നേരത്തെ കമ്മൽ ഉണ്ടാക്കിയത് പോലെ തന്നെ അഞ്ചിതൾ പൂവിന്റെ ആകൃതിയിൽ മുത്തുകൾ നൂലിൽ കോർത്ത്‌ കെട്ടി മോതിരത്തിന്റെ ബെയിസിൽ സൂപ്പെർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. ഇതിനു നടുവിലായി ഗോൾഡൻ നിറത്തിലുള്ള ഒരു മുത്ത് ഒട്ടിച്ചു വയ്ക്കുക. മോതിരം റെഡി. ചിത്രം I നോക്കുക.

image

image

 

 

Comments

Tuesday, October 13, 2015

പോപ്സിക്കിൽ സ്റ്റിക്സ് / ഐസ്- ക്രീം സ്റ്റിക്സ് ലാഡർ

പോപ്സിക്കിൽ സ്റ്റിക്സ് / ഐസ്- ക്രീം സ്റ്റിക്സ് ലാഡർ (Popsicle sticks or Ice cream sticks Ladder Tutorial) ക്രാഫ്റ്റ് , ഈ ആഴ്ചത്തെ   മംഗളം വാരികയിൽ (ലക്കം 41, 2015   ഒക്ടോബർ 12) പ്രസിദ്ധീകരിച്ചു വന്നത്.

പോപ്സിക്കിൽ സ്റ്റിക്സ് ലാഡർ

One of my Craft tutorial, Popsicle sticks or Ice cream sticks Ladder Tutorial published in a Malayalam-language weekly magazine, Mangalam. This is one of the best  recycled craft for  kids and  adults  to make with your reusing and everyday recycling items you might have around the house.

CapturePopsicle sticks are inexpensive, they're fun, and they provide endless options for what little imaginations can create.

Popsicle sticks or Ice cream sticks Ladder men (10)

ആവശ്യമുള്ള സാധനങ്ങൾ

1. പോപ്സിക്കിൽ സ്റ്റിക്സ് / ഐസ് ക്രീം സ്റ്റിക്സ് - 10 എണ്ണം

2. ക്രാഫ്റ്റ് ഗ്ലൂ

3. കട്ടർ അല്ലെങ്കിൽ മൂർച്ചയുള്ള കത്തി

image

പോപ്സിക്കിൽ സ്റ്റിക്സ് / ഐസ്- ക്രീം സ്റ്റിക്സ് ലാഡർ ഉണ്ടാക്കുന്ന വിധം

  • 4 പോപ്സിക്കിൽ സ്റ്റിക്സ്നെ കട്ടർ ഉപയോഗിച്ച് നേർ പകുതിയായി മുറിക്കുക. ചിത്രം 2 നോക്കുക.

image

  • 2 മുറിക്കാത്ത പോപ്സിക്കിൽ സ്റ്റിക്സ് / ഐസ് ക്രീം സ്റ്റിക്സ് എടുത്തു 3 ഇഞ്ച്‌ അകലത്തിൽ വയ്ക്കുക.

image

image

  • ചിത്രം 3, 4 എന്നിവയിൽ കാണുന്ന പോലെ പകുതിയാക്കിയ പോപ്സിക്കിൽ സ്റ്റിക്സ്ൽ നിന്ന് 4 എണ്ണം എടുത്തു, 3 ഇഞ്ച്‌ അകലത്തിലായി ക്രമീകരിച്ചിരിക്കുന്ന  മുറിക്കാത്ത 2 പോപ്സിക്കിൽ സ്റ്റിക്സ്നു കുറുകെ തുല്യ അകലത്തിലായി ഗ്ലൂ ചെയ്തു വയ്ക്കുക. വീണ്ടും 4 മുറിച്ച പോപ്സിക്കിൽ സ്റ്റിക്സ് എടുത്തു നേരത്തെ ചെയ്ത പോലെ മുറിക്കാത്ത 2 പോപ്സിക്കിൽ സ്റ്റിക്സ്നു കുറുകെ തുല്യ അകലത്തിലായി ഗ്ലൂ ചെയ്തു വയ്ക്കുക.. ഇപ്പോൾ 2 ലാഡർ റെഡിയായി. മുറിച്ച പോപ്സിക്കിൽ സ്റ്റിക്സ് കുറുകെ ഒട്ടിക്കുമ്പോൾ 2 ലാഡറിലും പടികൾ ഏകദേശം ഒരു പോലെ വരത്തക്ക രീതിയിൽ ക്രമീകരിക്കുക. അല്ലെങ്കിൽ അഭംഗിയുണ്ടാകും. ചിത്രം 4 നോക്കുക.

image

  • ഇനി രണ്ടു ലാഡറുകളുടെയും മുകൾ ഭാഗം ചിത്രം 5-യിൽ കാണുന്ന പോലെ ഗ്ലൂ ഉപയോഗിച്ചു തമ്മിൽ ഒട്ടിച്ചു വയ്ക്കുക.

image

  • മുകൾ അറ്റങ്ങൾ മാത്രം തമ്മിൽ ഒട്ടിച്ചിരിക്കുന്ന ലാഡറുകൾ കൂടുതൽ ബലപ്പിക്കുന്നതിനായും ചെറിയ ആട്ടം ഉണ്ടെങ്കിൽ അത് ഇല്ലാതാക്കുന്നതിനായും ചിത്രം 6-ൽ കാണുന്ന പോലെ ലാഡറുകളുടെ കാലുകൾ 2 ഐസ് ക്രീം സ്റ്റിക്സ്കളിൽ ഗ്ലൂ ചെയ്തു വയ്ക്കുക.
  • ഇനി വളരെ ചെറിയ കളിപ്പാട്ടങ്ങൾ  (മൃഗങ്ങളുടെയോ, കുട്ടികളുടെയോ, നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ട മറ്റേതെങ്കിലുമോ രൂപങ്ങൾ ഉള്ള വളരെ ചെറിയ കളിപ്പാട്ടങ്ങൾ) ഓരോന്ന് വീതം ലാഡറുകളുടെ ഏതെങ്കിലും പടിയിൽ ഒട്ടിച്ചു വയ്ക്കാം. ഞാൻ 2 കള്ളറുകളിലുള്ള 2 ഫസ്സി സ്റ്റിക്ക്സ് ഉപയോഗിച്ചു 2 രൂപങ്ങൾ ഉണ്ടാക്കി പടികളിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ചിത്രങ്ങൾ 1, 1A, 6 എന്നിവ നോക്കുക.

Comments

Sunday, October 11, 2015

രാജകുമാരി

രാജകുമാരി

ഏകാന്ത രാജ്യത്തെ
രാജകുമാരിയാമെനിക്ക്
ഇതു വരെ കേട്ട
ശബ്ദങ്ങളൊക്കെയും
ചേർത്തു വച്ചൊരു
കൊട്ടാരം പണിയണം
കണ്ട കാഴ്ചകളൊക്കെയും
അതിൻ ചുവരുകളാകണം
കണ്ടെടുത്ത സത്യങ്ങളാലാവണമാ
കൊട്ടാര വാതിലുകൾ
അകലേയ്ക്ക് മിഴി നട്ടിരിക്കുവാൻ
കിനാവിന്റെ ജാലകങ്ങൾ വേണം
കഴിഞ്ഞ കാലത്തിനോർമ്മ-
കളൊക്കെയും കൊത്തു
പണികളായി തെളിഞ്ഞു
കാണണമെനിക്കീ
കൊട്ടാരത്തിൻ ഓരോ
തൂണിലും കോണിലും
സ്വപ്നങ്ങളാലൊരു
ഗോവണി പണിത,തിലൂടെ
നടന്നിനിയും തുറക്കാത്ത
അരമന അറകളോരോന്നായ്‌
തുറന്നു കാണണം
നിറയെ പൂക്കുന്ന
ശോകങ്ങൾ തൻ
ഇരുളകറ്റാൻ ഈ
ഹൃദയത്തിൽ നിന്ന്
തീ പകർന്നൊരായിരം
കെടാ വിളക്കുകൾ
തെളിയ്ക്കണം
കരഞ്ഞു തീർത്ത
കണ്ണുനീരിനാലൊരു
തെളി നീരരുവിയും
കരളിൽ കുളിരുമായണയും
കിനാവിൽ വിരിയുന്ന
പുഞ്ചിരി പൂക്കളാൽ
നിറഞ്ഞൊരുദ്യാനവും
വേണമെൻ കൊട്ടാര മുറ്റത്ത്‌
സ്നേഹത്തലോടലേകിയ
മനങ്ങളെല്ലാം അണി
നിരന്നെവിടെയും
കാണാ മരത്തിൻ
തീരാ തണലു വിരിയ്ക്കട്ടെ
കള്ള സ്നേഹത്തിൻ കളകളെല്ലാം
പിഴുതെറിയണമെന്നുദ്യാനത്തിൽ
നിന്നെന്നേയ്ക്കുമായ്...
കള്ള കളകളെല്ലാം
പിഴുതെറിയണമെന്നുദ്യാനത്തിൽ
നിന്നെന്നേയ്ക്കുമായ്
മോഹത്തിൻ മട്ടുപ്പാവിൽ
മന്ദമായുലാത്തിടുന്ന
നേരത്തു കാണാമെനിയ്ക്ക്...
കണ്ടെത്താ ദൂരത്തോളമെത്രയോ
വിസ്തൃതമാമെൻ രാജ്യം-
സുന്ദരമേകാന്ത രാജ്യം
ഞാനവിടുത്തെ രാജകുമാരി
ഏകാകിയാം രാജകുമാരി
ഞാനിവിടുത്തെ രാജകുമാരി
ഏകാകിയാം രാജകുമാരി

                                     ***മഞ്ജുഷ ഹരീഷ് ***

 


Comments

Friday, October 9, 2015

Recycled Craft-Pistachio Shell Candle Stand

Two of my craft making tutorial (Pistachio Shell Candle Stand & Paper Quilling - Tulip)  published in a Malayalam magazine, Grihalakshmi (2015 October 1-15)

grihalekshmi published  (2)

No need to throw away the pistachio shells. You can make lots of beautiful crafts like pistachio shell lotus, Five petal flowers, Six petal flowers, Peacock, Wall hangings , Pistachio Shell Heart, Candle holders, Chandeliers, with pistachio shells.

image

Things Needed for this Craft:

  1. Old CD – 1
  2. Pistachio Shells
  3. Tacky glue 

METHOD:

  • Apply the glue on the CD outline as shown in the  picture C

image

  • Now arrange pistachio shells on the CD through the outline and complete one round as shown in the pictures  D, E & F.

image

image

image

  • Like this use more pistachio shells to complete your next round as shown in the picture G

image

  • Do one more round with Pistachio shells.  You have to make 3 concentric circles using the pistachio shells as in the picture H

image

  • CD-Pistachio Candle stand is ready. Now you can place your fancy Candle in the Stand. (pictures I, I1 & A)

image

image

പിസ്ത കഴിച്ചിട്ട് അതിന്‍റെ തോട് വലിച്ചെറിയണ്ട. മനോഹങ്ങളായ പൂക്കളും പൂപ്പാത്രങ്ങളും, മറ്റു കൗതുക വസ്തുക്കൾ, കമ്മൽ, എന്നിവ ഒക്കെ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം.  പിസ്ത തോടുകൾ കൊണ്ട് മെഴുകുതി സ്റ്റാന്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു ഇവിടെ എന്നു വിവരിക്കുന്നു

image

പിസ്ത തോടുകൾ കൊണ്ടൊരു മെഴുകുതിരി സ്റ്റാന്ഡ്

ആവശ്യമുള്ള സാധനങ്ങൾ:

  • പഴയ ഒരു സി ഡി - 1
  • ഫെവി കോൾ ഗ്ലൂ
  • കുറച്ചു പിസ്ത തോടുകൾ

image

മെഴുകുതിരി സ്റ്റാന്ഡ് ഉണ്ടാക്കുന്ന വിധം

  • പഴയ ഒരു സി ഡി എടുത്തു (ചിത്രം B) , അതിന്റെ ഒരറ്റത്തു നിന്ന് തുടങ്ങി ചിത്രം C -യിൽ കാണുന്ന പോലെ പശ തേയ്ച്ചു വയ്ക്കുക.

image

image

  • ഇനി ചിത്രം D, E. F എന്നിവയിൽ കാണുന്ന പോലെ പിസ്ത തോടുകൾ ഒട്ടിച്ചു വച്ച് 1 റൌണ്ട് പൂർത്തിയാക്കുക.

image

image

image

  • ഇതു പോലെ തന്നെ ഇപ്പോൾ ഉണ്ടാക്കിയ പിസ്ത റൌണ്ട്സിനു ഉള്ളിലായി  പിസ്ത തോടുകൾ ഒട്ടിച്ച് അടുത്ത റൌണ്ടും പൂർത്തിയാക്കുക  (ചിത്രം G നോക്കുക).

image

  • ഇത്തരത്തിൽ 1 റൌണ്ട് കൂടെ ചെയ്യുക. നിങ്ങളുടെ കയ്യിലുള്ള ഫാൻസി മെഴുകുതിരി, സി ഡി പിസ്ത സ്റ്റാൻഡിൽ വച്ച് നോക്കി സ്പേസ് ഉണ്ടെങ്കിൽ മാത്രം അടുത്ത റൌണ്ടിൽ പിസ്ത തോടുകൾ ഒട്ടിച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. ഞാൻ ഒന്നിന് ഉള്ളിലായി ഒന്ന് വരുന്ന രീതിയിൽ 3 റൌണ്ട്സ് പിസ്ത തോടുകൾ ഒട്ടിച്ചിട്ടുണ്ട്. ചിത്രം H നോക്കുക.

image

  • ഇനി അതിനുള്ളിൽ നിങ്ങളുടെ ഫാൻസി മെഴുകുതിരി വയ്ക്കുക. ദീപാവലി പോലെയുള്ള വിശേഷാവസരങ്ങളിൽ തെളിയിച്ചു വച്ചാൽ വളരെ ഭംഗിയായിരിക്കും (ചിത്രം I, A, B എന്നിവ നോക്കുക). വേണമെങ്കിൽ ഇഷ്ട്ടമുള്ള കളറിൽ-അക്രിലിക് പെയിന്റോ, നെയിൽ പോളിഷോ, മാർക്കർ പേനയോ, സ്പ്രേ പെയിന്റോ ഉപയോഗിച്ച് പിസ്ത തോടുകൾ പെയിന്റ് ചെയ്യാം.

image

ഇനീപ്പോ മെഴുകുതിരി സ്റ്റാന്ഡ് വേണ്ടെങ്കിൽ, നേരത്തെ 3 റൌണ്ട്സ് പിസ്ത തോടുകൾ ഒട്ടിച്ചു വച്ചത് പോലെ തന്നെ ഒന്നിന് ഉള്ളിൽ മറ്റൊന്നായി സി ഡി യുടെ നടുക്ക് വരെ വരുന്ന രീതിയിൽ പിസ്ത തോടുകൾ ഒട്ടിച്ചു വയ്ക്കുക. ആവശ്യമെങ്കിൽ ഇഷ്ട്ടമുള്ള കളർ പെയിന്റ് ചെയ്യുക. പിസ്ത തോടുകൾ കൊണ്ടുള്ള മനോഹരമായ പൂവും റെഡി.

Here is the Paper Craft Tutorial-- Step-by-step Tulip flower quilling Instruction.

Comments