Saturday, October 8, 2016

Paper Circle Flowers Tutorial പേപ്പര്‍ സര്‍ക്കിള്‍ പൂക്കള്‍

One of my paper craft tutorial published in Sthree Dhanam Magazine 




ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A )
  • പെന്‍സില്‍ 
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകള്‍ - 3, 4 എണ്ണം (ഒരേ നിറത്തിലുള്ള ഈ പേപ്പറുകളില്‍ നിന്ന് 20-21 മൂന്നിഞ്ച് വട്ടങ്ങള്‍ വെട്ടിയെടുക്കുക. അതേ നിറത്തില്‍ തന്നെയുള്ള കട്ടിയുള്ള ഒരു കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ നിന്ന് ഒരു 3 ഇഞ്ച്‌ വട്ടം വെട്ടിയെടുക്കുക) 
  • കത്രിക 
  • ഗ്ലൂ 
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള ബീഡ്


പേപ്പര്‍ സര്‍ക്കിള്‍ പൂവുണ്ടാക്കുന്ന വിധം

വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ക്രാഫ്റ്റ് ആണിത്. ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് 20 - 21 മൂന്നിഞ്ച് വലിപ്പത്തിലുള്ള വട്ടങ്ങള്‍ വെട്ടിയെടുക്കുക (ചിത്രം 2). 



അവയെ ചിത്രം 3 ല്‍ കാണുന്നതു പോലെ നേര്‍ പകുതിയായി മടക്കുക. ഇനി കട്ടിയുള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ നിന്ന് വെട്ടിയെടുത്ത 3 ഇഞ്ച്‌ വട്ടത്തിന്‍റെ നടുക്കായി ഒരറ്റം വരുന്ന രീതിയില്‍ നേരത്തെ വെട്ടി വച്ചിരിക്കുന്നതില്‍ നിന്ന് ഒരു പേപ്പര്‍ വട്ടമെടുത്ത് ഒട്ടിച്ചു വയ്ക്കുക ചിത്രം 4 നോക്കുക.


നേര്‍ പകുതിയായി മടക്കി വച്ചിരിക്കുന്ന ഓരോ പേപ്പര്‍ റൌണ്ടിന്‍റെയും പിന്നിലെ താഴത്തെ ഭാഗത്ത്‌ മാത്രമാണ് പശ തേയ്ക്കേണ്ടുന്നത് എന്ന കാര്യം ശ്രദ്ധിക്കുക (ചിത്രം 5).


ഇത്തരത്തില്‍ ഒന്നിനകത്ത്‌ മറ്റൊന്ന് വരുന്ന രീതിയില്‍ അല്പം ചരിച്ചു, പേപ്പര്‍ റൌണ്ടുകള്‍ ഒട്ടിച്ചു വയ്ക്കുക, ചിത്രങ്ങള്‍ 6, 7, 8, 9 എന്നിവ നോക്കുക.






ഈ രീതിയില്‍ പേപ്പര്‍ സര്‍ക്കിള്‍ പൂവ് പൂര്‍ത്തിയാക്കിയ ശേഷം അതിനു നടുക്കായി നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള പ്ലാസ്റ്റിക്‌ ബീഡോ, പേപ്പര്‍ പഞ്ച് പൂക്കളോ ഒട്ടിച്ചു വയ്ക്കുക (ചിത്രം 10). പേപ്പര്‍ സര്‍ക്കിള്‍ പൂക്കള്‍ റെഡി. ഇതിനെ ഫ്രെയിം ചെയ്തു (ചിത്രം 11) വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ, ഗ്രീറ്റിംഗ് കാര്‍ഡില്‍ ഒട്ടിച്ചു വയ്ക്കുകയോ, തണ്ടുകളും ഇലകളും കൂടെയുണ്ടാക്കി ഒരു ഗ്ലാസ് വെയ്സില്‍ അലങ്കരിച്ചു വയ്ക്കുകയോ ചെയ്യാം.



Comments