Pages

Monday, January 6, 2014

Cauliflower Curry കോളിഫ്ലവർ കറി

cauliflower curry (9)

INGREDINETS:

  1. Cauliflower florets – 2 cups
  2. Tomato, chopped – 1, large
  3. Onion, finely chopped  – 1 small
  4. Garlic, chopped – 2 cloves
  5. Ginger, chopped – 2 inch piece
  6. Bay leaves – 1 no
  7. Cloves – 2 nos
  8. Broken Star aniseed – 2 nos
  9. Salt – to taste
  10. Mustard seeds – 1/8 tsp
  11. Oil – 3 Tbsp
  12. Chopped coriander leaves for garnish – 2 Tbsp

cauliflower curry (8)

  • To Grind :

    1. Onion, finely chopped – 1 no
    2. Turmeric powder – 1/4 tsp
    3. Red Chilly Powder – 2 Tsp
    4. Coriander powder – 2 tsp
    5. Fennel powder – 1/2 tsp
    6. Cinnamon powder – 1/2 tsp
    7. Cumin powder – 1/4 tsp
    8. Black pepper powder – 1/4 tsp

    cauliflower curry (6)

    PREPARATION METHOD:

    STEP :1

  • In a small pan add  all the powders  (turmeric powder,coriander powder,red chilly powder,cinnamon powder, Fennel powder, Black pepper powder, and cumin powder ) - ingredients  under “To Grind” except onion , and roast well  till raw smell disappears. Let it cool for 5 minutes.

    STEP : 2

    How To Clean  Cauliflower:

  • Separate the cauliflower florets.
  • Place them into a colander and wash under running water.
  • Dip the cauliflower florets  into a large bowl with hot water, mixed with salt and turmeric powder for 10 minutes to remove any impurities.
  • Strain the florets and pat dry them with  a paper towel.

    STEP :3

  • Heat 2 Tbsp oil in a skillet or large non-stick pan and shallow fry the cauliflower florets till light brown. Spread them out on a plate lined with paper towel to take out the excess oil.

    STEP:4

  • In the same pan, add finely chopped onion and ginger and sauté till the onions turn a medium-brown color.  To this add the dry roasted masalas and mix everything well. Sauté one more minutes. Remove from heat and let it cool.
  • Place the onion-masala ingredients to a mixer jar and grind to get a smooth paste.
  • Keep the onion-masala paste aside.

     STEP:5

  • Heat 1 tsp oil in the same pan , splutter mustard seeds in it, then add thinly sliced onion and chopped garlic, sauté well medium on heat till the onion become translucent.
  • To this add cloves, broken star aniseed, and bay leaves. Sauté well for 5 minute.
  • Now add tomatoes and cook them on a medium flame till they become soft and mushy.
  • Add the ground onion-masala paste to the sautéed onions –garlic mixture and mix well. Cook till the masala color turns darker red.

    cauliflower curry (1)

  • Add the shallow  fried cauliflower florets, salt  and mix well (gently) till the florets get completely covered with the masala.
  • Cook on low heat for 5 –10 minutes.
  • Garnish spicy thick cauliflower curry with chopped cilantro leaves and serve hot with  Chapatti, Naan or Appam.
  • cauliflower curry (5) NOTE:

    • If you don’t have cinnamon powder, Fennel powder, cloves and broken aniseed, you can use 1 tsp garam masla and 1 tsp meat masala.

    *****************************************************

    കോളിഫ്ലവർ കറി

    ചേരുവകകൾ

    • കോളിഫ്ലവർ ഇതളുകളാക്കിയത്  - 2 കപ്പ്‌
    • പഴുത്ത തക്കാളി , ചെറുതായി മുറിച്ചത് - 1, വലുത്
    • സവാള, ചെറുതായി അരിഞ്ഞതു - 2, ചെറുത്‌
    • വെളുത്തുള്ളി അല്ലി, ചതച്ചത് - 2 എണ്ണം
    • ഇഞ്ചി, ചതച്ചത് - 1 ടീ സ്പൂണ്‍
    • കറുവ ഇല – 1
    • ഗ്രാമ്പു - 2 എണ്ണം
    • തക്കോലം - 2, ചെറുത്‌
    • മഞ്ഞൾ പൊടി - 1/4  ടീ സ്പൂണ്‍
    • മല്ലി പൊടി - 2  സ്പൂണ്‍
    • മുളക് പൊടി - 2 സ്പൂണ്‍
    • പെരും ജീരകം പൊടിച്ചത് - 1/4 സ്പൂണ്‍
    • കുരു മുളക് പൊടി - 1/4 ടീ സ്പൂണ്‍
    • കറുവപ്പട്ട പൊടി - 1/4 ടീ സ്പൂണ്‍
    • ജീരക പൊടി - 1/4 ടീ സ്പൂണ്‍
    • എണ്ണ - 3 ടേബിൾ സ്പൂണ്‍
    • ഉപ്പു – ആവശ്യത്തിനു
    • മല്ലിയില ചെറുതായി നുറുക്കിയത് - 2 ടേബിൾ സ്പൂണ്‍

    cauliflower curry (7)

    തയ്യാറാക്കുന്ന വിധം

    • കോളിഫ്ലവർ ഇതളുകളാക്കി അടർത്തി എടുത്തു നന്നായി കഴുകുക.
    • എന്നിട്ട് അവയെ അല്പം മഞ്ഞളും ഉപ്പും ചേർത്ത ചൂടുവെള്ളത്തിൽ 10 മിനിറ്റ് ഇട്ടു  വയ്ക്കുക. അതിനു ശേഷം എടുത്തു വെള്ളം വാലാന്‍ വെക്കണം.
    • മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, പെരും ജീരക പൊടി, കറുവപ്പട്ട പൊടി, ജീരക പൊടി, കുരു മുളക് പൊടി എന്നിവ ഒരു ചെറിയ പാനിൽ എടുത്തു ചെറു തീയിൽ, പച്ച മണം മാറുന്നത് വരെ വറുത്തു,  വാങ്ങി തണുക്കാന്‍ വയ്ക്കുക
    • ഒരു വലിയ പാനിൽ 2 ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ചു , നന്നായി ചൂടാകുമ്പോൾ അതിലേക്കു കോളിഫ്ലവർ ഇതളുകൾ ഇട്ടു, അല്പം ബ്രൌണ്‍ നിറമാകുമ്പോൾ വറുത്തു കോരി ഒരു പാത്രത്തിലേക്ക് മാറ്റുക.

    cauliflower curry (11)

    • അതേ പാനിൽ തന്നെ ഒരു സവാള കനം കുറച്ചു ചെറുതായി നുറുക്കിയതും , ഇഞ്ചി ചതച്ചതും ഇട്ടു , സവാള നേരിയ ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് നേരത്തെ മൂപ്പിച്ചു വച്ച മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, പെരും ജീരക പൊടി, കറുവപ്പട്ട പൊടി, ജീരക പൊടി, കുരു മുളക് പൊടി എന്നിവയും  ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ സവാള മസാല മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കുക. തണുത്തിട്ടു അവയെ, 2 ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത്, കുഴമ്പ് രൂപത്തിൽ  മിക്സിയിൽ  അടിച്ചെടുക്കുക.
    • അതേ പാനിൽ തന്നെ 1 ടീ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. 1 സവാള കനം കുറച്ചു ചെറുതായി അരിഞ്ഞതും വെളുത്തുള്ളി അല്ലി, ചതച്ചതും ഇട്ടു, സവാള നന്നായി വാടി കിട്ടുന്നത് വരെ വഴറ്റുക.
    • അതിലേക്കു ഗ്രാമ്പു, തക്കോലം എന്നിവ ചേർത്ത് വഴറ്റി യോജിപ്പിക്കുക.
    • ഇതിലേക്ക് മുറിച്ചു വച്ച തക്കാളി കഷണങ്ങൾ ചേർത്ത് ഇളക്കി 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഇടയ്ക്ക് ഇടെ വഴറ്റി കൊടുക്കുക.
    • തക്കാളി നന്നായി വെന്തു ഉടഞ്ഞു ചേരുമ്പോൾ, ഉപ്പും ചേർത്ത് എല്ലാം നന്നായി വഴറ്റി യോജിപ്പിക്കുക.
    • ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന സവാള-മസാല മിശ്രിതം ചേർത്ത് യോജിപ്പിക്കുക.
    • എന്നിട്ട് ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന കോളിഫ്ലവർ ഇതളുകളും, കാൽ കപ്പ്‌ വെള്ളവും  ചേർത്തു നന്നായി യോജിപ്പിച്ച്, ഉപ്പു പാകത്തിന് ഉണ്ടോ എന്ന് ഉറപ്പു വരുത്തി, അടച്ചു വച്ച് 5 -10 മിനിറ്റ് വേവിക്കുക. 
    • തിളച്ചു കുറുകുമ്പോൾ കോളിഫ്ലവർ കറി വാങ്ങി വച്ച് ചെറുതായി നുറുക്കി  വച്ചിരിക്കുന്ന മല്ലി ഇല തൂകി അലങ്കരിക്കാം.
       

    cauliflower curry (10)

    • ഗ്രാമ്പു, തക്കോലം, പെരും ജീരക പൊടി, കറുവപ്പട്ട പൊടി, ഇവയൊന്നും ഇല്ലെങ്കിൽ 1 ടീ സ്പൂണ്‍ ഗരം മസാലയും 1  ടീ സ്പൂണ്‍ ചിക്കൻ മസാലയും ചേർത്താൽ മതിയാകും