Pages

Sunday, March 23, 2014

കിനാവ്‌

പകൽ കിനാവിന്നും
പതിവുപോലെ
പുളിയിലക്കര
പുടവ ചുറ്റി, 
പൊട്ടു തൊട്ടു,
വാലിട്ടു കണ്ണെഴുതി,
മുട്ടോളമെത്തും
മുടി, യഴകിൽ 
മെടഞ്ഞതിൽ
മുല്ലപ്പൂ മാല ചൂടി,
മനസ്സിന്‍റെ
കടവത്തൂന്നു
തോണിയേറി
തുഴയുന്നൂ....
ഇതുവരെ കാണാത്ത
മഴവില്ലു തേടി .....
മലർക്കാടു തേടി .....
മധുക്കൂടു തേടി .....
                 

kinaavu