Pages

Friday, March 28, 2014

കൂട്ടുകാരൻ


കൂട്ടുകൂടാനായെന്‍റെ 
കൂടു തേടിയണഞ്ഞൊരു
കുഞ്ഞാറ്റ കിളി ....
കാറ്റിനോടു കഥ മെനഞ്ഞും
കടലിനോടു കളി പറഞ്ഞും
കാടായ കാടെല്ലാം, മേടായ മേടെല്ലാം
കണ്ണാരം പൊത്തി കളിച്ചും
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കൊക്കുരുമ്മി ചിറകുരുമ്മി
കിലുകിലെ കൊഞ്ചി ചിലച്ചും
കിളിക്കൂട്ടിലെന്നെ
കുളിരറിയിക്കാതെ
കവിൾ ചേർത്തുറക്കിയും
കനിവിന്‍റെ  കനിവാ,മെന്‍റെ
കരളിന്‍റെ കരളായ
കളികൂട്ടുകാരൻ ........
കൂട്ടുകാരൻ