Pages

Monday, May 19, 2014

സുഖിയൻ (മോദകം) Sukhiyan

Here is the recipe of Sukhiyan, a very delicious and well known tea time snack in Kerala. It’s really easy to prepare.

സുഖിയൻ (മോദകം) Sukhiyan (5)

INGREDIENTS:
  1. Green gram /Moong bean/ Cherupayar – 1 cup
  2. Grated coconut – 1/2  cup (Adding coconut is optional)
  3. Jaggery – 200 – 225 gm  or to taste
  4. Cardamom powder – 1 tsp. 
  5. Dry ginger powder – 1 pinch  (Optional)
  6. Turmeric powder – 1/4 tsp.  
  7. All purpose flour / Maida – 1/2   cup
  8. Salt – A pinch
  9. Coconut oil for deep frying

സുഖിയൻ (മോദകം) Sukhiyan (2)

METHOD:
  • Wash well 2, 3 times and Cook the green gram in a pressure cooker or a vessel (do not overcook it) by adding  enough water, until done. Drain the excess water and keep aside.
  • Boil 1/2 cup of water in a pan and melt the jaggery in the water until it forms a syrup. There's no consistency test required, just make a syrup out of the jaggery, filter it through a sieve.
  • Now add grated coconut to the jaggery syrup and mix well.
  • Then  add the cooked green gram to the same pan with the jaggery-coconut mixture. Stir  until it becomes somewhat dry ( around 20 minutes on medium flame).
  • To this, add cardamom powder, dry ginger powder and mix well. Switch off the flame and remove the green gram-jaggery- coconut mixture  from the stove.
  • In a mixing bowl,  add All purpose flour / Maida, turmeric powder,  a pinch of salt and a pinch of cardamom powder and enough water to make a medium thick batter.
  • When the  Green gram-jaggery- coconut mixture is cold enough to touch, make small lemon sized balls out of it. 
  • Heat oil in a deep frying pan on medium flame. When oil becomes hot, dip each of the green gram balls in the prepared batter, coating it uniformly and deep fry until the covering is golden brown.
  • Drain your delicious Sukhiyan using kitchen towels and serve hot.
Tips
Do not over cook the green grams, because it will be difficult to mold it into balls. For me, it took 4 whistles on high heat in a pressure cooker, to get the Green gram /Moong bean/ Cherupayar cooked.


സുഖിയൻ (മോദകം)
ഒരു തനിനാടൻ പലഹാരമാണ് സുഖിയൻ  അഥവാ മോദകം.
കേരളത്തിലെ  നാട്ടിൻ‌പുറങ്ങളിലെ ഹോട്ടലുകളിൽ ചില്ലലമാരയിലിരുന്നു ചിരിക്കുന്ന സുഖിയൻ ഒരു സ്ഥിരം കാഴ്ചയാണ്. ചെറുപയറും തേങ്ങയും ശർക്കരയുമാണ് പ്രധാന ചേരുവകൾ.

സുഖിയൻ (മോദകം) Sukhiyan (4)

ആവശ്യമുള്ള സാധനങ്ങൾ:
  • ചെറുപയർ – ഒരു കപ്പ്‌
  • ശർക്കര –   ഏകദേശം 200-250  ഗ്രാം
  • തേങ്ങ ചിരകിയത് – കാൽ കപ്പ്‌
  • ഏലയ്ക്കാപ്പൊടി – 1/2  ടീ സ്പൂണ്
  • ചുക്ക് – 1 നുള്ള്
  • ഉപ്പ് – 1 നുള്ള്
  • മഞ്ഞൾ പൊടി – 1/4  ടീ സ്പൂണ്
  • മൈദ (പകരം കടല മാവോ അരിപ്പൊടിയോ ഉപയോഗിക്കാം) - കാൽ കപ്പ്‌
  • വറുക്കാനാവശ്യമായ വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം :
  • ചെറുപയർ  നന്നായി കഴുകി   കുക്കെറിൽ വച്ച്  ഏകദേശം 3 കപ്പ്‌ വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ചെറുപയർ വല്ലാതെ വെന്തു കുഴയാതിരിക്കാൻ ശ്രദ്ധിക്കുക.
  • ശർക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തശേഷം ഇതിലേക്ക് ചെറുപയർ വേവിച്ചതും തേങ്ങയും ചേർത്ത് തുടരെ ഇളക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടി, ചുക്ക് എന്നിവ  ചേർത്തിളക്കുക.
  • വെള്ളമയം നിശ്ശേഷം വറ്റി, ഉരുട്ടാൻ പാകത്തിലാവുമ്പോൾ വാങ്ങാം.
  • മൈദയിൽ അല്പം വെള്ളമൊഴിച്ച് മഞ്ഞൾ പൊടി , ഉപ്പു എന്നിവ ചേർത്ത്  കട്ടയില്ലാതെ ഇഡ്ഡലിമാവിന്റെ പരുവത്തിൽ കലക്കിവയ്ക്കുക.
  • ചെറുപയർ കൂട്ട്  ചൂടാറിയാൽ ഓരോ പിടിയെടുത്ത് ചെറു നാരങ്ങാ വലിപ്പത്തിൽ ഉരുട്ടിവയ്ക്കുക.
  • ചീനച്ചട്ടിയിൽ വറുക്കാനാവശ്യമായ എണ്ണയൊഴിച്ച് , നന്നായി ചൂടാകുമ്പോൾ ഈ ഉരുളകൾ മൈദമാവിൽ മുക്കി, ചൂടായ വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക.
  • ചൂടോടെയോ അല്ലാതെയോ ചായയുടെ  കൂടെ  കഴിക്കാവുന്ന ഒരു പലഹാരമാണിത്.  ഫ്രിഡ്ജിൽ വച്ച്, അതെ തണുപ്പോടെ അടുത്ത ദിവസങ്ങളിൽ സുഖിയൻ കഴിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം.