Pages

Monday, February 23, 2015

മനസ്- മാറ്റങ്ങളുടെ കാലം

ചെറു കാറ്റലകൾക്കു പോലുമേ
കടപുഴകി വീഴുത്താമെന്നായിരിക്കുന്നു....
ചുവന്ന പനിനീർ മലരിനേക്കാൾ മുള്ളുകൾ
സമ്മാനിക്കുന്ന ചുവപ്പൊരിഷ്ട്ടമായി തീർന്നിരിക്കുന്നു.....
നിറക്കൂട്ടുകൾ വാരി ചാർത്തിയ പൂവിലും
പൂമ്പാറ്റയിലും ആകൃഷ്ടമാകാതെ മനസ്
കരിഞ്ഞുണങ്ങിയ പുൽനാമ്പുകളെ തഴുകുന്നു.......
പുഴയുടെ കളകളാരവമെത്ര അലോസരമാണ്
വറ്റി വരണ്ട പുഴയോരത്തിരുന്നു
കഥ മെനയാൻ, കവിത ചൊല്ലാൻ തോന്നുന്നു ......
സൂര്യോദയമെത്രയോ കണ്ടു മടുത്തിരിക്കുന്നു...
അസ്തമയത്തെ മാത്രമുറ്റു നോക്കുന്നു.....
മഴ പെയ്യുന്നുവെങ്കിൽ പേമാരി മതി
നിലയ്ക്കാത്ത പേമാരി ........
മിഴി തോരാതെ പെയ്യട്ടെ.......
ഉള്ളിലുയരുന്ന തേങ്ങലുകൾ
മഴാരവത്തിലലിഞ്ഞു
പൊട്ടിച്ചിരിയുടെ അലകളുയർത്തട്ടെ.......

                                               .........മഞ്ജുഷ ഹരീഷ്

 

മനസ് - മാറ്റങ്ങളുടെ കാലം