Pages

Monday, May 4, 2015

Egg Curry മുട്ട കറി

Here is my favorite Egg curry recipe. പരീക്ഷിച്ചു നോക്കു…നിങ്ങൾക്കും ഇഷ്ട്ടാകും.

egg curry-മുട്ട കറി(8)

INGREDIENTS:

  1. Eggs – 2 or 4
  2. Onion – 2  big-sized, thinly sliced
  3. Tomato – 2 small, chopped
  4. Fresh ginger-garlic paste – 1 tsp.
  5. Green chilies – 1 – 2, slit
  6. Turmeric powder – 1/4 tsp.
  7. Kashmiri chilly powder -  1  tsp.
  8. Coriander powder – 1 tsp.
  9. Pepper powder – 1/4 tsp.
  10. Fennel powder – 1/4 tsp..
  11. Cinnamon powder – 1/8 tsp..
  12. Cloves – 2 nos.
  13. Unsweetened Coconut milk  – 1/4 cup.
  14. Mustard seeds – 1/4 tsp.
  15. Salt – To taste
  16. Oil – 2 or  3 tbsp. or as required
  17. Cilantro – 2 tbsp. chopped, to garnish (Optional)

egg curry-മുട്ട കറി(6)

Method

  • Boil the eggs  in a saucepan or pot by adding 2 cups of water and 1 tsp. salt for about 11 – 14 minutes (depending on their size) or until they are done. Rinse under cold, running water and remove their shells. Keep  it aside.

For the egg curry

  • Heat  2 – 3 tbsp. oil in a heavy bottomed kadai or wide non-stick pan at medium heat and splutter the mustard seeds.
  • Add  sliced onion and 1/4 tsp.salt and saute until onion turns transparent.
  • To  this add Cinnamon powder, Fennel powder and cloves and saute well.
  • Add ginger-garlic paste and green chilies.
  • Continue to saute until onions caramelize and turn brown.
  • Now add Kashmiri chilly powder , coriander powder, turmeric powder and mix everything well. Stir for 20 – 30 seconds until their raw smell leaves and oil separates. You can sprinkle a little water to avoid the masala powders from getting burnt.
  • Next add the chopped tomatoes and enough salt. Cook for 3 – 4 minutes until they get completely mashed up and oil separates. Add 1/4 cup hot water. Mix well and taste-check for salt.
  • Now add the coconut milk and pepper powder and gently mix everything well. Allow it to a boil, then reduce the heat and let it simmer for 3-5 minutes until the gravy thickens a little. Check for the salt.
  • Now make 4-5 slits vertically around the boiled eggs and place  them carefully in the curry. Cover the pan with the lid and cook for one minute at very low heat. Switch off the flame. Delicious egg curry is ready to serve. Transfer the curry to a serving dish.
  • Garnish your tasty spicy egg curry with chopped cilantro. This egg curry goes well with appam, idiyappam, puttu, chapathi, Naan and Porotta. Enjoy!!!!!

egg curry-മുട്ട കറി(7)

ചേരുവകള്‍:

  • മുട്ട പുഴുങ്ങിയത്‌ - 2 അല്ലെങ്കിൽ 4 എണ്ണം
  • സവാള - 2, വലുത്, കനം കുറച്ചരിഞ്ഞത്
  • തക്കാളി - 1 വലുത് അല്ലെങ്കിൽ 2 ചെറുതു, ചെറുതായി മുറിച്ചത്
  • വെള്ളുള്ളി - 3 അല്ലി
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • പച്ചമുളക് - 2 എണ്ണം
  • മുളകുപൊടി - 1 ടീസ്പൂണ്‍
  • മല്ലിപൊടി - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  • ഗ്രാമ്പു - 2 എണ്ണം
  • പെരുംജീരക പൊടി - 1/4 ടീസ്പൂണ്‍
  • കറുവാപ്പട്ട പൊടിച്ചത് - 1/4 ടീസ്പൂണ്‍
  • ഉപ്പു – പാകത്തിന്
  • കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - 4 സ്പൂണ്‍
  • തേങ്ങപാല്‍ - അര  കപ്പ്‌ (ഒന്നാം പാല്‍ വേണം)
  • ചെറുതായി നുറുക്കിയ മല്ലിയില - 2 ടേബിൾ സ്പൂണ്‍- അലങ്കരിക്കുന്നതിന്‌

egg curry-മുട്ട കറി(10)

തയാറാക്കുന്ന വിധം:

  • 2 അല്ലെങ്കിൽ 4 മുട്ട പുഴുങ്ങി തോട് കളഞ്ഞു 1 പാത്രത്തിൽ മാറ്റി വയ്ക്കുക.
  • ചുവടു കട്ടിയുള്ള പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ 4 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള കനം കുറച്ചരിഞ്ഞതും ഉപ്പും  ചേര്‍ത്ത് വഴറ്റുക. അതിലേയ്ക്ക് ഗ്രാമ്പു, പെരുംജീരക പൊടി,കറുവാപ്പട്ട പൊടിച്ചത് എന്നിവയും  ചേർത്ത് നന്നായി വഴറ്റുക.
  • സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേര്‍ക്കുക.
  • നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ക്കുക. മസാല പാനിൽ കരിഞ്ഞു പിടിക്കാതെ നോക്കണം. ആവശ്യമെങ്കിൽ അല്പം വെള്ളം തളിച്ച് കൊടുക്കുക.
  • സവാള നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ ചെറുതായി മുറിച്ചു വച്ചിരിക്കുന്ന തക്കാളി കൂടി ചേര്‍ത്ത് ഇളക്കുക.തക്കാളി നന്നായി വെന്തു ഉടയുന്നത് വരെ വേവിക്കുക. ഇടയ്ക്ക് നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളി വെന്തു നന്നായി ഉടഞ്ഞു ചേർന്ന് കഴിഞ്ഞാൽ , പാനിൽ 1 കപ്പു വെള്ളമൊഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
  • വെള്ളം ഏകദേശം വറ്റി കറി നല്ല കട്ടിയാകുമ്പോൾ ഇതിലേക്ക് തേങ്ങപാല്‍ ചേര്‍ത്ത് ഒരു തിള വരുമ്പോള്‍ മുട്ട പുഴുങ്ങിയത്‌ രണ്ടായി മുറിച്ചോ മുഴുവനോടയോ ചേര്‍ത്ത് യോജിപ്പിക്കുക. അതിലേയ്ക്ക് അല്പം കുരുമുളക് പൊടി വിതറി ഇളക്കി യോജിപ്പിക്കുക. വളരെ ചെറിയ  തീയിൽ    5 മിനുട്ട് അടച്ചു വച്ച് വേവിക്കുക.
  • അടുപ്പിൽ നിന്ന് മാറ്റി വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റി, മുകളിൽ ചെറുതായി നുറുക്കിയ മല്ലിയില വിതറി അലങ്കരിക്കാം  നാടൻ മുട്ട കറി തയ്യാർ!!!!ചൂടോടെ വിളമ്പുക.

egg curry-മുട്ട കറി(9)

NB: മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ വെള്ളത്തില്‍ അല്പം ഉപ്പോ വിനാഗിരിയോ ചേര്‍ക്കുക. പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പത്തിലും വൃത്തിയിലും പൊളിച്ചെടുക്കുന്നതിന് ഉപ്പു ചേര്ക്കുന്നത് സഹായകമാവും.