Pages

Friday, May 29, 2015

Wheat flour Banana pancake ബനാന പാൻകേക്ക്

INGREDIENTS:
  • Whole Wheat Flour – 1 cup
  • Sugar – 2 Tbsp.
  • Baking powder – 1/2 tsp.
  • Very ripe  banana, mashed – 2
  • Milk – 1/2 cup
  • Egg – 1
  • Melted butter – 1 Tbsp.
  • Vanilla essence – 1/2 tsp. or 1/4 tsp. cardamom powder.  
METHOD:
  • In medium bowl stir together the flour, sugar, and baking powder. Set aside.
  • Warm the milk until lukewarm, not hot (you should be able to keep your finger submerged for 10 seconds)
  • In large bowl, whisk milk, butter, egg and the vanilla essence together until blended. Add mashed banana and mix everything well.
  • Add dry ingredients to it and stir just until moistened; some lumps in the batter are okay. Do not over mix batter.The batter will be quite thick. If it is unreasonably thick, add 1 to 2 tablespoons more milk to thin it out a little.
  • Heat a non-stick pan over medium heat. Spoon the batter onto the pan and gently spread into a 4-inch circle. Cook about 2 minutes, until the surface is starting to be covered with bubbles, then turn and cook up to 1 minute longer, or until golden.
  • Serve warm with a drizzle of maple syrup or honey or with bananas or fruit jelly, butter, or any jam or other toppings. 

ബനാന പാൻകേക്ക്
ആവശ്യമുള്ള സാധനങ്ങൾ
  • ഗോതമ്പ് പൊടി - 1 കപ്പ്        
  • മുട്ട – ഒന്ന് 
  • പാല്‍ - അര കപ്പ്
  • നന്നായി പഴുത്ത പഴം – 2
  • ബേക്കിങ് പൗഡര്‍ -  അര  ടീ സ്പൂണ്‍
  • വെണ്ണ, അല്ലെങ്കില്‍ പാചക എണ്ണ - 1  ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര- 2  ടേബിള്‍ സ്പൂണ്‍
  • വാനില എസ്സന്സ്സ് - 1/2 ടീ സ്പൂണ്‍ അല്ലെങ്കിൽ കാൽ  ടീ സ്പൂണ്‍ ഏലയ്ക്ക പൊടി
തയ്യാറാക്കുന്ന വിധം
  • ഒരു ബൌളിൽ ഗോതമ്പ് മാവ്, ബേക്കിങ് പൗഡര്‍ (അല്ലെങ്കിൽ കാൽ  ടീ സ്പൂണ്‍ ഏലയ്ക്ക പൊടി) എന്നിവ എടുത്തു ഇളക്കി യോജിപ്പിക്കുക.
  • ഒരു വിസ്താരമുള്ള കുഴിഞ്ഞ പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ച് ഒഴിയ്ക്കുക. മുട്ട നന്നായി അടിച്ചു പതപ്പിച്ചശേഷം ഇതിലേയ്ക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • അടുത്ത പടിയായി വെണ്ണ മൈക്രോവേവിലോ അടുപ്പിലോ  വെച്ച് നന്നായി ഉരുക്കിയെടുക്കുക. ഇത് അടിച്ചു പതപ്പിച്ച മുട്ടയുമായി ചേർത്ത്   ഇളക്കി യോജിപ്പിക്കുക.
  • ഇതിലേയ്ക്ക് നന്നായി പഴുത്ത പഴം ഉടച്ചു ചേർക്കുക. ഇനി പാലൊഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഇതിലേയ്ക്ക് ഗോതമ്പ്  പൊടി ചേർത്ത്  ഇളക്കി യോജിപ്പിക്കുക. മാവ് ഒത്തിരി കട്ടിയാണെന്ന് തോന്നിയാൽ അല്പം പാൽ കൂടെ ചേർത്ത്  കണക്കിന് കുഴച്ചെടുക്കുക.  വല്ലാതെ അയഞ്ഞു പോകുന്നത്രയും ഇളക്കേണ്ടതില്ല, ഇങ്ങനെയായാല്‍ പാന്‍കേക്ക് അതിന്റെ യഥാര്‍ത്ഥ പരുവത്തില്‍ കിട്ടാതെ വരും.
  • മാവ് തയ്യാറാക്കിക്കഴിഞ്ഞാല്‍ ദോശ തവ ചെറിയ തീയില്‍ ചൂടാകാന്‍ വെയ്ക്കുക. നോണ്‍ സ്റ്റിക് തവ ഉപയോഗിച്ചാൽ നന്ന്. നോണ്‍ സ്റ്റിക് തവ ഇല്ലെങ്കില്‍ ഉപയോഗിക്കുന്ന പാനില്‍ അല്‍പം വെണ്ണപുരട്ടുന്നത് പാന്‍ കേക്ക് പാനിൽ ഒട്ടി പിടിച്ചു പോകാതിരിക്കാന്‍ സഹായിയ്ക്കും.   പാന്‍ ചൂടായോ എന്നറിയാനായി രണ്ട് തുള്ളി വെള്ളം അതിലേയ്ക്ക് ഇറ്റിയ്ക്കുക.  വെള്ള തുള്ളികൾ പാനില്‍ നിന്നും തിളച്ച് തെറിയ്ക്കുന്നുണ്ടെങ്കില്‍ മാവ് ഒഴിയ്ക്കാന്‍ സമയമായെന്നു മനസിലാക്കാം.
  • ഒരു തവി  മാവ് കോരി തവയിലേയ്ക്ക് ഒഴിയ്ക്കുക. ആദ്യം ഒഴിയ്ക്കുന്ന മാവ് ചെറിയ അളവില്‍ ഒഴിയ്ക്കുന്നതാണ് നല്ലത്. മാവിനോ തവയ്‌ക്കോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ത്തന്നെ അറിയാന്‍ കഴിയും, ഒത്തിരി മാവ് നഷ്ടപ്പെട്ടുപോവുകയുമില്ല. പാന്‍കേക്ക് സ്വര്‍ണ നിറമാകുന്നതുവരെ വേവിയ്ക്കുക, സാധാരണ രണ്ടുമിനിറ്റുകൊണ്ട് പാന്‍കേക്ക് പാകമാകും. ഒരുവശം വെന്തുകഴിഞ്ഞുവെന്ന് തോന്നുമ്പോള്‍ തിരിച്ചിട്ട് മറുവശവും വേവിയ്ക്കുക. മാവ് നല്ല പാകത്തിലാണെങ്കില്‍ പാന്‍കേക്കുകള്‍ക്ക് മുകളില്‍ കുമിളകള്‍ രൂപപ്പെടും. ഈ സമയത്താണ് തിരിച്ചിടേണ്ടത്. മറുവശവും ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ പാനില്‍ നിന്നും ഒരു  പാത്രത്തിലേയ്ക്ക്  പാൻ കേക്ക് മാറ്റുക. ദോശ ചുട്ടെടുക്കുന്നതു പോലെ തന്നെ  ഓരോ പാൻ കേക്കുകളായി വേവിച്ചെടുക്കുക.
  • തേൻ, മാപ്പിൾ സിറപ്പ്, ബട്ടര്‍, പീനട്ട് ബട്ടര്‍, പഴച്ചാറുകള്‍, സ്വീറ്റ് യോഗര്‍ട്ട്, ചോക്ലേറ്റ് സിറപ്പ് എന്നിവയെല്ലാം പാന്‍കേക്കിനൊപ്പം ഉപയോഗിയ്ക്കാം.