Pages

Wednesday, June 10, 2015

Green gram (Mung bean) Stir Fry

Here is the recipe of a healthy Side dish - Green gram or Mung bean (whole moong beans) Stir Fry / Cherupayar thoran (ചെറുപയര്‍ തോരൻ)

Cherupayar thoran-ചെറുപയര്‍  തോരൻ (2)

ആവശ്യമുള്ള സാധനങ്ങൾ

  1. ചെറുപയർ - 1 കപ്പ്‌
  2. തേങ്ങ ചിരകിയത് - 1/4 കപ്പ്‌
  3. പച്ച മുളക് – 2
  4. ജീരകം - 1/4 ടീ സ്പൂണ്‍
  5. മഞ്ഞൾ പൊടി - 1/4  ടീ സ്പൂണ്‍
  6. മല്ലിപ്പൊടി - 1/2  ടീ സ്പൂണ്‍
  7. മുളക് പൊടി - 1/4  ടീ സ്പൂണ്‍ (പകരമായി വേണമെങ്കിൽ കുരുമുളക് പൊടി ചേർക്കാം)
  8. വെളുത്തുള്ളി അല്ലി – 3
  9. ഉപ്പു ആവശ്യത്തിനു
  10. കടുക് - 1/4 ടീ സ്പൂണ്‍
  11. കുഞ്ഞുള്ളി (ചെറിയ ഉള്ളി) - 3, ചെറുതായി വട്ടത്തിൽ കനം കുറച്ചരിഞ്ഞത്
  12. വറ്റല്‍മുളക് - 2, രണ്ടായി മുറിച്ചത്
  13. കറിവേപ്പില - 1 തണ്ട്
  14. വെളിച്ചെണ്ണ - 1  ടീ സ്പൂണ്‍
Cherupayar thoran-ചെറുപയര്‍  തോരൻ (1)

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ കഴുകി വൃത്തിയാക്കി ഒരു നുള്ളു മഞ്ഞൾ പൊടിയും, 3 അല്ലി വെളുത്തുള്ളിയും  ആവശ്യത്തിനു  വെള്ളവും ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിക്കുക. തേങ്ങ ചിരകിയത്, പച്ച മുളക്, ജീരകം, മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളകുപൊടി, എന്നിവ മിക്സിയുടെ ചെറിയ ജാറിൽ  എടുത്തു ഒത്തിരി അരഞ്ഞു പോകാതെ ചെറുതായി  ചതച്ചു യോജിപ്പിച്ചെടുക്കുക. ഇനി ചുവടു കട്ടിയുള്ള ഒരു  പാൻ അടുപ്പത്തു വച്ച്, ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിയ്ക്കുക.  എണ്ണ ചൂടാകുമ്പോൾ അതിലേയ്ക്ക് കടുകിട്ട് പൊട്ടിയ്ക്കുക.  അതിനു ശേഷം ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളി ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു മൂത്തു തുടങ്ങുമ്പോൾ,  വറ്റല്‍മുളക്  മുറിച്ചതും കറിവേപ്പിലയും ചേർക്കുക. ഇനി  ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പും ഉപ്പും  ചേർത്തു, മൂടി വച്ച് അല്പ സമയം വേവിയ്ക്കുക. ഇനി  വേവിച്ച ചെറുപയര്‍ ചേർക്കാം. ഉപ്പു പാകത്തിനുണ്ടോ എന്ന് നോക്കി, ആവശ്യമെങ്കിൽ ചേർക്കുക. ഇളക്കി യോജിപ്പിച്ച്, അടച്ചു വച്ച് അല്പനേരം കൂടെ വേവിച്ച ശേഷം മൂടി മാറ്റി നന്നായി ഉലര്‍ത്തിയെടുക്കുക. ചെറുപയര്‍ തോരന്‍ റെഡി.

Cherupayar thoran-ചെറുപയര്‍  തോരൻ (5)

NOTE:

ചെറുപയർ ഒരു പാനിലെടുത്തു  ചെറു തീയിൽ  അല്പസമയം ചൂടാക്കിയ ശേഷം (ചെറുപയരിന്റെ നിറം മാറി ബ്രൗണ്‍ ആകുന്നതു  വരെ വറുക്കരുത്) വെള്ളം ചേർത്ത് വേവിച്ചാൽ  ചെറുപയർ കുഴഞ്ഞു പോകാതിരിയ്ക്കും.

INGREDIENTS:

  • Cherupayar (green gram) – 1 cup
  • Water – 3.5 cups
  • Grated coconut – 1/4 or ½ cup
  • Small onion/shallots - 3, thinly sliced
  • Chopped garlic – 3 nos. 
  • Green chilies - 2, chopped
  • Black Pepper powder - ¼ tsp. 
  • Red chilly powder - ¼ tsp.
  • Cumin seeds – 1/4 tsp.  (optional)
  • Turmeric powder - ¼ tsp.
  • Coriander powder -  ½ tsp.
  • Mustard seeds - ¼ tsp.
  • Dried red chilles – 2 nos.  
  • Curry leaves
  • Salt
  • Coconut oil – 1 tsp.

Cherupayar thoran-ചെറുപയര്‍  തോരൻ (3)

METHOD:

  1. Dry roast the Green gram or Mung bean (whole moong beans) for 2 - 3  minutes in a pan. Pressure cook it by adding 3.5 0r 4 cups of water and  pinch of turmeric powder.  I usually cook  it for 6 whistles on high flame, but it can vary, depends on the texture that you like for cherupayar. Do not overcook it. Switch off the flame and keep it closed till the pressure drops, 10-15 minutes. Open the cooker and drain the excess water and keep it aside. 
  2. Combine grated coconut, chopped garlic, green chilli, pepper powder, cumin seeds, turmeric powder, red chilly powder, coriander powder  and salt in a mixer jar and crush it. Make sure that everything mix well. Keep it aside.
  3. Heat oil in a wide pan and sputter the mustard seeds.To this, add sliced shallots and sauté till it become golden color. Now add curry leaves and dried red chilies and sauté .  Add the coconut mixture, cover and cook for 3-4 minutes. Now add cooked cherupayar and mix well. Check for the salt. If you want, you can add 1-2 tbsp. hot water, just to make sure the cherupayar and coconut mixture is well combined. Cover and cook for 3-4 minutes on low flame. Switch off the flame. Transfer your Green gram or Mung bean (whole moong beans) Stir Fry / Cherupayar thoran to a serving dish and serve hot with Rice or Kanji.