Pages

Thursday, September 24, 2015

മലയാളം കവിത - നിലാവ്

One of my poem named “Nilaav”

നിലാവ്

നിലാവ്

നറു ചിരി വിതറാൻ
ചിരിയൊളി പകരാൻ
വിരുന്നെത്തിയിന്നും
വിണ്ണിൽ നിന്നീ വെണ്ണിലാവ്
ഇരവിന്നിരുളിൽ
വഴിയേതെന്നറിയാതുഴലും
നേരത്തെൻ ചാരത്തായണയും
സഖിയേ ........  സഖിയേ
മണ്ണിന്നിരുളകലാൻ
കണ്ണിൽ കാഴ്ചകൾ തെളിയാൻ
കനവിൽ നിറയും നിനവിൽ
കുളിരും കൂട്ടായണയും
നിലാ തൂവലഴകേ ...
നിറ നിലാ കുടവുമായെന്നുമെൻ
അരികിലണയുമോ സഖിയേ..
                         മഞ്ജുഷ ഹരീഷ്