Pages

Saturday, November 28, 2015

Colorful Paper Flowers Tutorial

One of my Craft tutorial, Colorful Paper Flowers Making Tutorial, published in a Malayalam-language weekly magazine, Mangalam.

kadalaadu pookkal

മംഗളം വാരികയിൽ (ലക്കം 47, 2015  നവംബർ 23) പ്രസിദ്ധീകരിച്ചു വന്ന എന്‍റെ ക്രാഫ്റ്റ്- കടലാസു പൂക്കള്‍

colorful Paper flowers

കടലാസ് പൂക്കള്‍

image

ആവശ്യമുള്ള സാധങ്ങൾ

1. പല നിറത്തിലുള്ള കട്ടിയുള്ള പേപ്പറുകൾ 8-10 ഇതിൽ കൂടുതൽ വേണമെങ്കിലും ആകാം

2. പൂവിനു തണ്ടുണ്ടാക്കുന്നതിനു ആവശ്യമായ സ്റ്റെം വയേര്സ് അല്ലെങ്കിൽ ക്രാഫ്റ്റ് സ്ടിക്ക്സ്

3. വെള്ള റ്റിഷൂ പേപ്പർ

4. പച്ച റ്റിഷൂ പേപ്പർ അല്ലെങ്കിൽ പച്ച ഫ്ലോറൽ ടേപ്പ്

5. സ്കെയിൽ (റൂളെർ)

6. കത്രിക

7. പേന അല്ലെങ്കിൽ പെൻസിൽ

8. ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ

image

പൂവുണ്ടാക്കുന്ന വിധം

പൂവുണ്ടാക്കാൻ ആവശ്യമായ കള്ളർ പേപ്പറുകൾ എടുത്തു വയ്ക്കുക (ചിത്രം 2).

clip_image002

 clip_image004

കളർ പേപ്പറിൽ നിന്ന് ഒന്നെടുത്തു 6 ഇഞ്ച്‌ വീതിയും 15 ഇഞ്ച്‌ നീളവും (നീളം കൂടിയാലും കുഴപ്പമില്ല) വരുന്ന വിധത്തിൽ രണ്ടായി മടക്കി മുറിച്ചെടുക്കുക (ചിത്രം 3).

clip_image002[5]

clip_image004[5]

മടക്കു വരുന്ന വശത്ത് നിന്ന് 1 ഇഞ്ച്‌ അടയാളപ്പെടുത്തി ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളത്തിൽ ഒരു വര വരയ്ക്കുക. ചിത്രങ്ങൾ 4, 5 നോക്കുക.

ഇനി ഒരറ്റത്ത് നിന്ന് തുടങ്ങി ആ വര വരുന്നിടം വരെ 2 mm ഇടവിട്ട് "ഇതളുകൾ" വെട്ടുക. വലിയ ഇതളുകൾ ആണ് വേണ്ടത് എങ്കിൽ 0.5 സെ.മീ അല്ലെങ്കിൽ 1 സെ.മീ ആയി അകലം കൂട്ടാം, ഞാൻ വളരെ ചെറുതായി ആണ് സ്റ്റ്രിപ്സ് വെട്ടിയിരിക്കുന്നത് (2mm) ഇത്തരത്തിൽ മുഴുവൻ പേപ്പർ പൂക്കൾ ഉണ്ടാക്കിയെടുക്കാൻ ഒത്തിരി സമയം എടുക്കും. അത് കൊണ്ട് നിങ്ങളുടെ ഇഷ്ട്ടവും സമയവും അനുസരിച്ച് സ്റ്റ്രിപ്സ് വെട്ടുക. ചിത്രങ്ങൾ 6, 7, 8 നോക്കുക.

clip_image002[7]

clip_image004[7]

clip_image002[9]

ഇനി വരയ്ക്ക് താഴത്തെ ഭാഗത്ത്‌ നീളത്തിൽ പശ തേച്ചു സ്റ്റെം വയറോ ക്രാഫ്റ്റ് സ്ടിക്കോ ഒരറ്റത്ത് വച്ച് പേപ്പറിനെ പതിയെ റോൾ ചെയ്യുക. ചിത്രങ്ങൾ 9, 10 നോക്കുക.

clip_image004[9]

clip_image002[11]

പേപ്പറിന്റെ മറ്റേ അറ്റം വരെ മുഴുവനും റോൾ ചെയ്തു അറ്റം ഒട്ടിച്ചു വയ്ക്കുക. ചിത്രങ്ങൾ 11, 12 നോക്കുക.

clip_image004[11]

clip_image006

എല്ലാ പേപ്പറിൽ നിന്നും ഇത്തരത്തിൽ പൂക്കൾ ഉണ്ടാക്കിയെടുക്കുക (ചിത്രം 13).

clip_image008

ഇനി 4 ഇഞ്ച്‌ വീതിയിലും 6 ഇഞ്ച്‌ നീളത്തിലും വെള്ള റ്റിഷൂ പേപ്പർ മുറിച്ചെടുത്തു ചിത്രം 14 ൽ കാണുന്ന പോലെ പൂവിനു താഴെയായി വച്ച് ചുറ്റി ഗ്ലൂ ചെയ്തു വയ്ക്കുക. അതിനു പുറത്തു കൂടെ പച്ച റ്റിഷൂ പേപ്പർ അല്ലെങ്കിൽ പച്ച ഫ്ലോറൽ ടേപ്പ് ആവശ്യത്തിനു മുറിച്ചെടുത്തു ചുറ്റി വയ്ക്കുക (ചിത്രം 15)

clip_image010 

clip_image012

പൂവിന്റെ ഇതളുകൾ ചിത്രം 16 ൽ കാണുന്ന പോലെ കൈ കൊണ്ട് നന്നായി വിടത്തി വയ്ക്കുക. ഇലകൾ കൂടെയുണ്ടാക്കി , ഒരു ഗ്ലാസ് വെയ്സിൽ പൂക്കൾ ഭംഗിയായി  ഒരുക്കി വയ്ക്കുക ചിത്രങ്ങൾ 1, 1A നോക്കുക.

clip_image002[13]