Pages

Saturday, November 7, 2015

Heart Envelop Tutorial

ഹാർട്ട്‌ എൻവലപ്പ് ഉണ്ടാക്കുന്ന വിധം

image

കട്ടി കുറഞ്ഞ ഒരു പേപ്പറിൽ നിന്ന് ആവശ്യമുള്ള വലിപ്പത്തിൽ ഹാർട്ട്‌ ഷൈപ്പു വെട്ടിയെടുക്കുക.

image

ചിത്രം 2 നിങ്ങൾക്ക് ആവശ്യമുള്ള വലിപ്പത്തിൽ പ്രിന്‍റ് ഔട്ട്‌ എടുത്താൽ കൂടുതൽ എളുപ്പമായിരിക്കും. ഡബിൾ സൈഡഡു പേപ്പർ ഉപയോഗിച്ച് ഇത്തരം എൻവലപ്പുകൾ ഉണ്ടാക്കിയാൽ കൂടുതൽ നന്നായിരിക്കും.

image

 

ചിത്രം 3-ൽ മറൂണ്‍ നിറത്തിൽ വരച്ചിരിക്കുന്ന ഭാഗങ്ങൾ രണ്ടു വശത്തും മടക്കുക. ചിത്രം 4 നോക്കുക.

 

image

 

ഇനി ചിത്രം 3 ൽ കറുത്ത വര വരച്ചിരിക്കുന്ന ഭാഗം മടക്കുക. ചിത്രം 5 നോക്കുക.

 

image

image

ഇനി ആ മടക്കു തുറന്നു ചിത്രം 6-ൽ മാർക്കു ചെയ്തിരിക്കുന്ന ഭാഗത്ത്‌ മുഴുവൻ പശ തേച്ചു നേരത്തെ മടക്കിയ പോലെ തന്നെ വീണ്ടും മടക്കി വയ്ക്കുക, ഇനി കവറിന്റെ മുകളിൽ ത്രികോണാകൃതിയിൽ കാണുന്ന ഭാഗം ( ചിത്രം 3 ൽ നീല നിറത്തിൽ വരച്ചിരിക്കുന്ന ഭാഗം) മടക്കുക.

 

image

 

ചിത്രം 7 നോക്കുക. ഹാർട്ട്‌ ഷൈപ്പ് എൻവലപ്പ് റെഡി. ഗ്രീറ്റിങ്ങ് കാർഡുണ്ടാക്കി, അത് ഇത്തരം കവറുകളിൽ ഇട്ടു കൂട്ടുകാർക്കു നൽകാം. ചെറിയ ഗിഫ്റ്റുകൾ ഇട്ടു നല്കാനും ഇവ ഉപയോഗിക്കാം.