Pages

Friday, November 20, 2015

Paper Plate Flower Making Tutorial

One of my Craft tutorial, Paper Plate Flower Making Tutorial, published in a Malayalam-language weekly magazine, Mangalam.

Paper Plate Flower Tutorial

Tutorial In English is here 

image

മംഗളം വാരികയിൽ (ലക്കം 46, 2015  നവംബർ 16) പ്രസിദ്ധീകരിച്ചു വന്ന പേപ്പർ പ്ലേറ്റ് പൂവ്

paper plate flower

ആവശ്യമുള്ള സാധനങ്ങൾ

  • നിറ്റിംഗ് യാണ്‍ / കട്ടിയുള്ള നൂൽ (ഇവിടെ മൾടി കളർ നിറ്റിംഗ് യാണ്‍‍ ഉപയോഗിച്ചിരിക്കുന്നു)
  • കത്രിക
  • ക്ലിയർ സെലോടേപ്പ്

പേപ്പർ പ്ലേറ്റ് പൂവുണ്ടാക്കുന്ന വിധം

പേപ്പർ പ്ലേറ്റ്ന്റെ ഒരറ്റത്ത് നിന്ന് തുടങ്ങി ഉള്ളിലത്തെ വട്ടം വരെയുള്ള ഭാഗത്തെ 19 തുല്യ സ്ലിറ്റുകളായി മുറിക്കുക. ഒരു മീറ്റർ നിറ്റിംഗ് യാണ്‍ മുറിച്ചെടുത്ത്‌, അതിന്റെ ഒരറ്റം പേപ്പർ പ്ലേറ്റിന്റെ പിന്നിൽ സെലോടേപ്പ് ഉപയോജിച്ചു ഒട്ടിച്ചു വയ്ക്കുക. എന്നിട്ട് നിറ്റിംഗ് യാണിനെ പേപ്പർ പ്ലേറ്റിന്റെ മുന്നിലൂടെ ഒരു സ്ലിറ്റിലേക്ക് കടത്തി, അതിനു എതിരെയുള്ള സ്ലിറ്റിലേക്ക് കോർക്കുക ഇത്തരത്തിൽ ഓരോ സ്ലിറ്റിൽ നിന്നും അതാതിന്റെ എതിർ വശത്തേക്കുള്ള സ്ലിറ്റുകളിലെയ്ക്ക് കോർത്ത്‌ , എല്ലാ സ്ലിറ്റുകളിലേയ്ക്കും നിറ്റിംഗ് യാണ്‍ കോർക്കുക (ചിത്രം B).

Paper Plate Weaving (2)

ഇനി നൂലിനെ സ്ലിറ്റുകളിലേയ്ക്ക് കോർത്തിരിക്കുന്നവയുടെ അടിയിലൂടെ പേപ്പർ പ്ലേറ്റിന്റെ നടുവിലേയ്ക്ക് കൊണ്ട് വന്നു 2, 3 ചുറ്റു ചുറ്റുക. നിറ്റിംഗ് യാണിൽ നിറ്റിംഗ് നീഡിൽ ഉപയോഗിച്ച് കോർക്കുകയാണെങ്കിൽ കൂടുതൽ എളുപ്പമായിരിക്കും. ഇനി ആ നൂലിനെ, സ്ലിറ്റുകളിലേയ്ക്ക് കോർത്തിരിക്കുന്ന നൂലുകളിൽ, ഒന്നിടവിട്ട് കോർത്ത്‌ 1 റൌണ്ട് പൂർത്തിയാക്കുക. ആവശ്യമെങ്കിൽ മറ്റൊരു നിറത്തിലുള്ള നൂല്, ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നൂലിന്റെ അറ്റവുമായി കൂട്ടി കെട്ടി അടുത്ത റൌണ്ട് പൂർത്തിയാക്കുക. ഇത്തരത്തിൽ ഒരേ നിറത്തിലുള്ള നൂലുപയോഗിച്ചോ, വ്യത്യസ്ത നിറത്തിലുള്ള നൂലുകൾ കൂട്ടി കെട്ടിയോ, 25-30 റൌണ്ടുകൾ പൂർത്തിയാക്കുക. (ചിത്രം C, D, E, F).

Paper Plate Weaving (3)

Paper Plate Weaving (4)

Paper Plate Weaving (5)

Paper Plate Weaving (6)

കത്രിക ഉപയോഗിച്ച് ഓരോ സ്ലിറ്റുകളെയും, ഇതളിന്റെ ആകൃതിയിൽ, ചിത്രം G, H എന്നിവയിൽ കാണുന്നതു പോലെ വെട്ടിയെടുക്കുക. പേപ്പർ പ്ലേറ്റ് പൂവ് റെഡി. പേപ്പർ പ്ലേറ്റിനു മൊത്തത്തിലോ, പേപ്പർ പ്ലേറ്റ് പൂവിന്റെ ഇതളുകൾക്ക്‌ മാത്രമായോ ഇഷ്ട്ടമുള്ള നിറങ്ങൾ കൊടുത്തു നിങ്ങളുടെ പൂവിനെ കൂടുതൽ ഭംഗിയാക്കാം.

Paper Plate Weaving (7)

Paper Plate Weaving (8)