"കണ്ണും ചുണ്ടും" എന്ന എന്റെ ഈ കവിത പാടിയത് പ്രിയ സുഹൃത്ത് റഷീദ് പള്ളിക്കൽ.
പനിനീര്‍ ദളം പോലെ
മൃദുവായ ചുണ്ടുകള്‍ 
നീണ്ടു വിടര്‍ന്ന
കണ്ണുകളോടു ചോദിച്ചു 
നീയെന്തേ നിറയാത്തൂ
നീയെന്തേ തുളുമ്പാത്തൂ
എന്തേ പെയ്തൊഴിയാത്തൂ
ഒരു കടലുണ്ടല്ലോ 
കരഞ്ഞു തീര്‍ക്കാന്‍ 
പെയ്തൊഴിയൂ 
മനസ് ശാന്തമാകട്ടെ
മിഴികള്‍ മെല്ലെ മൊഴിഞ്ഞു
ഞാന്‍ പെയ്തുവെന്നാല്‍
നിനക്ക് വിതുമ്പാതിരിക്കാനാവില്ല
തേങ്ങി തേങ്ങി  തളരാതിരിക്കാനാവില്ല
അലറി കരയാതിരിക്കാനാവില്ല
എനിക്കതു കാണാന്‍ വയ്യ
നിന്‍റെ പുഞ്ചിരിയിലാണെന്‍റെ ശാന്തത
നിന്‍റെ പുഞ്ചിരിയിലാണെന്‍റെ ശാന്തത  