Pages

Thursday, March 24, 2016

Banana Walnut Muffins ബനാന വാല്‍നട്ട് മഫിന്‍


Recipe In English is Here 

ആവശ്യമുള്ള സാധനങ്ങൾ
  1. ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ മാവ് - 2 കപ്പ്‌ + 2 ടേബിള്‍ സ്പൂണ്‍ (ഞാൻ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്) 
  2. ബേക്കിംഗ് സോഡ – 1 ടീ സ്പൂണ്‍ 
  3. ബേക്കിംഗ് പൌഡർ - 1 ടീ സ്പൂണ്‍ 
  4. ഉപ്പ് - ¼ ടീ സ്പൂണ്‍ 
  5. വാനില എസ്സെൻസ് - 1 ടീ സ്പൂണ്‍ 
  6. പഞ്ചസാര പൊടിച്ചത് - ¾ - 1 കപ്പ്‌ 
  7. നന്നായി പഴുത്ത പഴം - 2 
  8. വാല്‍നട്ട് ചെറുതായി നുറുക്കിയത് - മുക്കാല്‍ കപ്പ് 
  9. എണ്ണ - 1/2 കപ്പ്‌ 
  10. പാൽ – ½ കപ്പ് 
  11. മുട്ട - 3

തയ്യാറാക്കുന്ന വിധം

12 കപ്പ്-നോണ്‍ സ്ടിക്ക് മഫിന്‍ എടുത്ത് അതിന്റെ ഓരോ കപ്പുകളിലും വെണ്ണ മയം പുരട്ടി വയ്ക്കുക.

നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക.

ഓവന്റെ താപനില 180 ഡിഗ്രിസെൽഷ്യസിൽ ക്രമീകരിച്ചു പ്രീ ഹീറ്റ് ചെയ്യുക.

ഒരു വലിയ ബൌളിൽ ഗോതമ്പ് പൊടി അരിച്ചെടുക്കുക. അതിലേക്കു ബേക്കിംഗ് സോഡാ, ബേക്കിംഗ് പൌഡര്‍, ഉപ്പ് എന്നിവ ചേർത്ത് ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി യോജിപ്പിക്കുക. മറ്റൊരു മിക്സിംഗ് ബൌളിൽ മുട്ടകള്‍ ഓരോന്നായി പൊട്ടിച്ചു ഒഴിച്ച്, ഹാൻഡ്‌ ഹെൽഡ് ഇലക്ട്രിക്ക് മിക്സെർ അല്ലെങ്കിൽ എഗ്ഗ് ബീറ്റര്‍ ഉപയോഗിച്ചു മുട്ട നന്നായി അടിച്ചു പതപ്പിക്കുക. അതിലേക്കു പഞ്ചസാര ചേർന്ന് പിന്നെയും ബീറ്റ് ചെയ്യുക. ഇനി വാനില എസ്സെൻസ്, പാൽ, എണ്ണ എന്നിവ ചേർത്ത് സ്പീഡ് കുറച്ചു 30 സെക്കന്റ്‌ ബീറ്റ് ചെയ്യുക. ഈ മുട്ട-പാൽ മിശ്രിതത്തെ ഗോതമ്പ് മിശ്രിതത്തിലേയ്ക്ക് ഒഴിച്ച്, ഒരു സ്പൂണ്‍ കൊണ്ട് എല്ലാം ഒന്ന് ഇളക്കി യോജിപ്പിക്കുക. അതിലേക്കു മിക്സില്‍ അടിച്ചെടുത്ത പഴം ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇനി നുറുക്കി വച്ചിരിക്കുന്ന വാല്‍നട്ട് കൂടെ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. (ഒത്തിരി നേരം ഇതിനെ കുഴയ്ക്കരുത്‌. മഫിൻ കട്ടിയായി പോകും). മഫിന്‍ ബാറ്റര്‍ റെഡി. നേരത്തെ വെണ്ണ മയം പുരട്ടി വച്ചിരിക്കുന്ന പാനിലെ ഓരോ കപ്പിലും മുക്കാൽഭാഗത്തോളം മാത്രം മാവൊഴിച്ച്, പ്രീ ഹീറ്റ്ഡ്(180 ഡിഗ്രി സെല്‍ഷ്യസില്‍) ഓവനിൽ വച്ച് 20-25 മിനിറ്റ് ടൈം സെറ്റ് ചെയ്ത് ബേക്ക് ചെയ്തെടുക്കുക.