Pages

Saturday, March 12, 2016

Veedu Poem വീട് കവിത



വീട്

നിലാവു കൊണ്ടൊരു
വീടൊരുക്കണം
മഴ നൂല് കൊണ്ടതിനു
മറ നെയ്യണം
മേഘ ജാലങ്ങലാകും
ജാലകങ്ങള്‍
മഞ്ഞു കൊണ്ടൊരുക്കും
കട്ടിലും ശില്പ വേലകളും
നക്ഷത്ര ദീപങ്ങളെങ്ങും
ചിരി തൂകി നില്‍ക്കും
ഇടി മിന്നലായ് നീ വരുമ്പോള്‍
ഇറയത്തു ഞാന്‍ കാത്തിരിക്കും

            *** മഞ്ജുഷ ഹരീഷ് ***