Pages

Sunday, April 17, 2016

Cupcake Birthday Card കപ്പ് കേക്ക് ബെര്‍ത്ത്‌ ഡേ കാര്‍ഡ്‌

 
One of my Card Making Tutorial, published in a Malayalam-language weekly, Mangalam on 18th April 2016 (മംഗളം വാരികയില്‍ 2016 ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - കപ്പ് കേക്ക് ബെര്‍ത്ത്‌ ഡേ കാര്‍ഡ്‌)


ആവശ്യമുള്ള സാധനങ്ങള്‍

  • കട്ടിയുള്ള കളര്‍ പേപ്പറുകള്‍ - 2 വ്യത്യസ്ത നിറത്തില്‍ ഉള്ളവ
  • സ്കെയില്‍
  • പെന്‍സില്‍
  • കത്രിക / ക്രാഫ്റ്റ് നൈഫ്
  • പശ
  • റിബണ്‍ - 15 ഇഞ്ച്‌ നീളത്തില്‍ മുറിച്ചെടുത്തത്



കാര്‍ഡ്‌ ഉണ്ടാക്കുന്ന വിധം

ചിത്രം 1 ടെമ്പ്ലേറ്റ് ആവശ്യമുള്ള വലിപ്പത്തില്‍ പ്രിന്‍റ് ഔട്ട്‌ എടുത്ത് കട്ടിയുള്ള കളര്‍ പേപ്പറില്‍ വരച്ചു വെട്ടി എടുക്കുക. കാര്‍ഡ് ബെയ്സിനു വെള്ള പേപ്പറും കപ്പ് കേക്ക് ബെയ്സ്, താഴത്തെയും മുകളിലത്തെയും ലെയറുകള്‍ എന്നിവയ്ക്ക് ചുവന്ന പേപ്പറും ആണ് ഉപയോഗിച്ചിരിക്കുന്നത്. (ഇഷ്ട്ടമുള്ള 2 നിറത്തിലുള്ള പേപ്പറുകള്‍ ഉപയോഗിക്കുക.) 



വെള്ള പേപ്പറില്‍ വെട്ടിയെടുത്ത കാര്‍ഡ് ബെയ്സ് (ചിത്രം 2) ഡോട്ടഡ് ലയിന്‍സ് കാണുന്ന ഭാഗത്ത്‌ വച്ച് രണ്ടായി മടക്കി, അടച്ചു വച്ച് പുറമെയുള്ള ഭാഗത്ത്‌, കപ്പ് കേക്ക് ബെയ്സ് ഒട്ടിച്ചു വയ്ക്കുക. അതിന്റെ പുറത്തു ചിത്രം 3 ല്‍ കാണുന്നത് പോലെ താഴത്തെ ലെയര്‍ ഒട്ടിച്ചു വയ്ക്കുക


ഇനി മുകള്‍ ഭാഗത്തേക്ക്‌ വേണ്ടി വെട്ടിയെടുത്ത ലെയറുകള്‍ (ചുവപ്പ്, വെള്ള നിറങ്ങളില്‍ ടെമ്പ്ലേറ്റില്‍ കാണിച്ചിരിക്കുന്നതു പോലെ വെട്ടിയെടുത്ത്) ഓരോന്നായി ഒട്ടിച്ചു വയ്ക്കുക. ചിത്രം 4


കാര്‍ഡിന് ഉള്ളിലെ വെളുത്ത ഇരു പുറങ്ങളിലും ഇഷ്ട്ടമുള്ള സന്ദേശങ്ങള്‍ എഴുതുകയോ ചിത്രങ്ങള്‍ ഒട്ടിക്കുകയോ, ഒക്കെയാവാംകാര്‍ഡിന്റെ പിന്‍ ഭാഗത്ത്‌ ചിത്രം 5 ല്‍ കാണുന്നത് പോലെ ഹാപ്പി ബര്‍ത്ത് ഡേ എന്നെഴുതി എന്തെങ്കിലും ഡിസൈന്‍ കൊടുക്കുകയോ ചെയ്യാം


ഇനി കാര്‍ഡ്‌ അടച്ച് ഒരു കവറില്‍ ഇടുകയോ, ചിത്രം 6 ല്‍ കാണുന്നത് പോലെ റിബണ്‍ റാപ്പ് ചെയ്കയോ ആവാം.