Pages

Monday, April 25, 2016

അരാളപ്പൂക്കള്‍ swirly paper Flowers Making Tutorial


One of my Paper craft, published in a Malayalam-language weekly, Mangalam ( 25th April 2016 ) മംഗളം വാരികയില്‍( 2016 ഏപ്രില്‍ 25)  പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - അരാളപ്പൂക്കള്‍  വര്‍ണ്ണപ്പൂക്കള്‍


അരാളപ്പൂക്കള്‍  വര്‍ണ്ണപ്പൂക്കള്‍ 



ആവശ്യമുള്ള സാധങ്ങൾ

  1. പൂക്കള്‍ക്കായി പല നിറത്തിലുള്ള പേപ്പറുകൾ
  2. പൂവിനു തണ്ടുണ്ടാക്കുന്നതിനു പച്ച നിറത്തിലുള്ള പേപ്പറുകള്‍
  3. ഇലകള്‍ക്കായി ഇളം പച്ച നിറത്തിലുള്ള പേപ്പറുകള്‍
  4. സ്കെയിൽ (റൂളെർ)
  5. കത്രിക
  6. പേന അല്ലെങ്കിൽ പെൻസിൽ
  7. ടൂത്ത് പിക്ക് അല്ലെങ്കില്‍ ക്യ്വല്ലിംഗ് ടൂൾ
  8. ക്രാഫ്റ്റ് ഗ്ലൂ അല്ലെങ്കിൽ ഫെവികോൾ

പൂവുണ്ടാക്കുന്ന വിധം

സ്റ്റെപ്പ് -1

പൂക്കള്‍ക്കായി പല നിറത്തിലുള്ള പേപ്പറുകൾ 2 ഇഞ്ച്‌ വീതിയിലും 8 ഇഞ്ച്‌ നീളത്തിലും (ചിത്രം 1) 8-10 എണ്ണം വെട്ടിയെടുക്കുക (ഇതിൽ കൂടുതൽ വേണമെങ്കിലും ആകാം). 



പൂ തണ്ടുകള്‍ക്കായി പച്ച നിറത്തിലുള്ള പേപ്പറുകള്‍ 2 ഇഞ്ച്‌ വീതിയിലും 10 ഇഞ്ച്‌ നീളത്തിലും വെട്ടിയെടുക്കുക (ചിത്രം 2 ) 


ഇലകള്‍ക്കായി ഇളം പച്ച നിറത്തിലുള്ള പേപ്പറുകള്‍ ഇഞ്ച്‌ വീതിയിലും ഇഞ്ച്‌ നീളത്തിലും വെട്ടിയെടുക്കുക (ചിത്രം 3).


സ്റ്റെപ്പ് - 2

2 ഇഞ്ച്‌ വീതിയിലും 8 ഇഞ്ച്‌ നീളത്തിലും വെട്ടിയെടുത്ത പേപ്പറുകളില്‍ നിന്ന് ഒന്നെടുത്ത്, താഴെ നിന്ന് 1 സെന്റി മീറ്റര്‍ 1 ഇഞ്ച്‌ അടയാളപ്പെടുത്തി ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളത്തിൽ ഒരു വര വരയ്ക്കുക. (ചിത്രം 4)



ഇനി ഒരറ്റത്ത് നിന്ന് തുടങ്ങി, മുകളില്‍ നിന്ന് ആ വര വരുന്നിടം വരെ 0.5 സെന്റി മീറ്റര്‍ ഇടവിട്ട് "ഇതളുകൾ" വെട്ടുക. (ചിത്രം 5) 0.5 സെ.മീ അല്ലെങ്കിൽ 1 സെ.മീ ആയി അകലം കൂട്ടാം, ഞാൻ വളരെ ചെറുതായി ആണ് സ്ട്രിപ്സ് വെട്ടിയിരിക്കുന്നത് (0.5 സെ.മീ) ഇത്തരത്തിൽ മുഴുവൻ പേപ്പർ പൂക്കൾ ഉണ്ടാക്കിയെടുക്കാൻ ഒത്തിരി സമയം എടുക്കും. അത് കൊണ്ട് നിങ്ങളുടെ ഇഷ്ട്ടവും സമയവും അനുസരിച്ച് സ്ട്രിപ്സ് വെട്ടുക. ഇനി ടൂത്ത് പിക്ക് അല്ലെങ്കില്‍ ക്യ്വല്ലിംഗ് ടൂൾ ഉപയോഗിച്ച് ഓരോ സ്ട്രിപ്പിനെയും ചുരുട്ടുക, ചിത്രങ്ങള്‍ നോക്കുക. ഇത്തരത്തില്‍ എല്ലാ പേപ്പറുകളില്‍ നിന്നും സ്ട്രിപ്സ് വെട്ടി, ചുരുട്ടിയെടുക്കുക (ചിത്രം 6, 7, 8, 9)





സ്റ്റെപ്പ് - 3

2 ഇഞ്ച്‌ വീതിയിലും 10 ഇഞ്ച്‌ നീളത്തിലും വെട്ടിയെടുത്ത പച്ച നിറത്തിലുള്ള പേപ്പറുകള്‍ നിന്ന് ഒന്നെടുത്ത് ഒരു കോണില്‍ നിന്ന് ചുരുട്ടി പേപ്പറിന്റെ മറ്റേ കോണ്‍ എത്തുമ്പോള്‍ ക്രാഫ്റ്റ് ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. ഇത്തരത്തില്‍ ആവശ്യമായത്രയും തണ്ടുകള്‍ ഉണ്ടാക്കിയെടുക്കുക. (ചിത്രം 10). 


നേരത്തെ സ്ട്രിപ്സ് വെട്ടി, ചുരുട്ടി വച്ചിരിക്കുന്നവയില്‍ നിന്ന് ഒന്നെടുത്ത്, ചിത്രം 11 ല്‍ കാണുന്നത് പോലെ വരയ്ക്കു താഴെയുള്ള ഭാഗത്ത്‌, മറു പുറത്തു പശ തേയ്ച്ചു, പേപ്പര്‍ ചുരുളുകളെ തണ്ടില്‍ റോള്‍ ചെയ്തു, ചെയ്തു പശ തേയ്ച്ചു നന്നായി ഒട്ടിച്ചു വയ്ക്കുക. ഇത്തരത്തില്‍ എല്ലാ പൂക്കളെയും പച്ച തണ്ടില്‍ റോള്‍ ചെയ്തെടുക്കുക


സ്റ്റെപ്പ് - 4

2 ഇഞ്ച്‌ വീതിയിലും 3 ഇഞ്ച്‌ നീളത്തിലും വെട്ടിയെടുത്ത ഇളം പച്ച നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് ഒന്നെടുത്ത് 1 സെ.മീ പ്ലീറ്റുകളായി മടക്കുക (ചിത്രം 12)



ഇതിനെ താഴെ നിന്ന് 1 ഇഞ്ച്‌ മാര്‍ക്ക് ചെയ്ത ശേഷം, അതിനു മുകളില്‍ വച്ച് ഇരു വച്ചത് നിന്നും 45 ഡിഗ്രി ചരിച്ചു വെട്ടുക (ചിത്രം 13). ഇത്തരത്തില്‍ ആവശ്യമായത്രയും ഇലകള്‍ ഉണ്ടാക്കിയെടുത്ത്, തണ്ടില്‍ പൂക്കള്‍ക്ക് 1 ഇഞ്ച്‌ താഴെയായി പശ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുകമനോഹരങ്ങളായ അരാളപ്പൂക്കള്‍ റെഡി. (ചിത്രം 14)