Pages

Monday, May 30, 2016

Beautiful Charm Anklets Making Tutorial

Charm Anklets Making Tutorial Published in Mangalam Weekly  on May 23 rd 2016  

ചാം കൊലുസുകള്‍ 



ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം 1)
  1. ബാക്ക് ചെയിന്‍സ് - 2 ജോഡി 
  2. ഹുക്ക് അല്ലെങ്കില്‍ ജമ്പ് റിങ്ങ്സ് - 2
  3. ഗോള്‍ഡ്‌ പ്ലേറ്റഡ്‌ ക്ലാംഷെല്‍ ബീഡ് ടിപ്പ് - 2 
  4. ചാംസ് - 2 



കൊലുസ്സുണ്ടാക്കുന്ന വിധം 


ഒരു ജോഡി ബാക്ക് ചെയിന്‍സിനെ ഹൂക്ക് ഉപയോഗിച്ച് തമ്മില്‍ യോജിപ്പിക്കുക. ഇനി ഹുക്കിനെ ഗോള്‍ഡ്‌ പ്ലേറ്റഡ്‌ ക്ലാംഷെല്‍ ബീഡ് ടിപ്പിന്റെ ഒരറ്റവുമായി യോജിപ്പിക്കുക, ക്ലാംഷെല്‍ ബീഡ് ടിപ്പിന്റെ മറ്റേ അറ്റത്ത്‌ ഇഷ്ട്ടമുള്ള ചാംസ് കോര്‍ക്കുക (ചിത്രം 2)


അടുത്ത കൊലുസ്സും ഇത്തരത്തില്‍ ചെയ്തെടുക്കുക (ചിത്രം 3). ഇതുപോലെ നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ചാംസ് ഉപയോഗിച്ച് കൊലുസുകള്‍ ചെയ്യാം (ചിത്രം 4)

Tuesday, May 24, 2016

Polka Dots പോള്‍കാ ഡോട്ട്സ് ആര്‍ട്ട്

 One of My Craft Published in Mangalam Weekly on May 2016 


ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം 1)
  • ഫ്രെയിം - 8-3/4 x 6-3/4 ഇഞ്ച്‌
  • കാര്‍ഡ് സ്റ്റോക്ക്‌ പേപ്പര്‍ - 7 x 5 ഇഞ്ച്‌
  • പേപ്പര്‍ സര്‍ക്കിള്‍ (റൌണ്ട് പെയിന്റ് ചിപ്സ്) - 3/4 ഇഞ്ച്‌ 
  • ഗ്ലൂ 

പോള്‍കാ ഡോട്ട്സ് ആര്‍ട്ട് ഉണ്ടാക്കുന്ന വിധം


വ്യത്യസ്ത നിറത്തിലുള്ള റൌണ്ട് പെയിന്റ് ചിപ്സ് ഉപയോഗിക്കുക. റൌണ്ട് പെയിന്റ് ചിപ്സ് പെയിന്‍റ് കടകളിൽ നിന്ന് കിട്ടും. അല്ലെങ്കില്‍ വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് 3/4 ഇഞ്ച്‌ റൌണ്ട് ഷെയ്പ്പുകള്‍ വെട്ടിയെടുക്കുക. ചിത്രം 2 ഇല കാണുന്നത് പോലെ കാര്‍ഡ് സ്റ്റോക്ക്‌ പേപ്പറിന്‍റെ താഴെ നിന്ന് റൌണ്ട് പെയിന്റ് ചിപ്സ് ഒട്ടിച്ചു തുടങ്ങുക. വ്യത്യസ്ത നിറത്തിലുള്ള പേപ്പര്‍ റൌണ്ട്സ് അടുത്തടുത്ത്‌ ഒട്ടിക്കാന്‍ ശ്രദ്ധിക്കുക. 



ചിത്രം 3, 4 എന്നിവ നോക്കുക. ഇത്തരത്തില്‍ ഇഷ്ട്ടമുള്ള രീതിയില്‍ പേപ്പര്‍ റൌണ്ട്സ് കാര്‍ഡ് സ്റ്റോക്ക്‌ പേപ്പറില്‍ ഒട്ടിച്ചു വച്ച് പോള്‍കാ ഡോട്ട്സ് ആര്‍ട്ട് പൂര്‍ത്തിയാക്കി ഫ്രെയിം ചെയ്തു വയ്ക്കുക. ചിത്രം 5

Tuesday, May 17, 2016

Malayalam Poem Rajakumari മലയാള കവിത രാജകുമാരി

One of my Malayalam Poem Rajakumari  published in Mangalam Varika  on 16th  May 2016


Rajakumari Poem video link is here 


Sunday, May 15, 2016

Chicken 65 Recipe ചിക്കന്‍ 65


ആവശ്യമുള്ള സാധനങ്ങള്‍
  • എല്ലില്ലാത്ത കോഴിക്കഷണങ്ങള്‍ (ഇടത്തരം കഷണങ്ങള്‍ ആയി മുറിച്ചത്) - 1/2 കിലോ 
  • എണ്ണ – മുക്കിപ്പൊരിക്കാന്‍ ആവശ്യമായത്

അരച്ചെടുക്കേണ്ട ചേരുവകള്‍
  • ഇഞ്ചി - 2 ഇഞ്ച്‌ നീളത്തില്‍ (ഇഞ്ചി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍) 
  • വെളുത്തുള്ളി - 2 അല്ലി 
  • പച്ചമുളക് - 2 
  • മല്ലിയില - 1 പിടി 
  • കറിവേപ്പില - 2 തണ്ട്

മസാലയ്ക്കായി ചേര്‍ത്ത് യോജിപ്പിച്ചു വയ്ക്കേണ്ടുന്ന ചേരുവകള്‍
  • മുളകു പൊടി - 2 ടീസ്പൂണ്‍ 
  • മല്ലിപ്പൊടി - 2 ടീസ്പൂണ്‍ 
  • മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍ 
  • ഗരം മസാല – 1ടീസ്പൂണ്‍ 
  • ജീരകപ്പൊടി - 1/2 ടീസ്പൂണ്‍ 
  • കോണ്‍ ഫ്ലോര്‍ - 1 ടേബിള്‍ സ്പൂണ്‍ 
  • അരിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍ 
  • മൈദമാവ്‌ - 3 ടേബിള്‍ സ്പൂണ്‍ 
  • തൈര് - 4 ടേബിള്‍ സ്പൂണ്‍ 
  • നാരങ്ങാനീര് - 3 ടേബിള്‍ സ്പൂണ്‍ 
  • ഉപ്പ് - ആവശ്യത്തിന് 
  • റെഡ് ഫുഡ്‌ കളര്‍ - 2 തുള്ളി (optional)
അലങ്കരിക്കുന്നതിന് 
  • സവാള - വട്ടത്തില്‍ കനം കുറച്ചരിഞ്ഞത് 
  • മല്ലിയില 
  • ചെറു നാരങ്ങ മുറിച്ചത്

തയ്യാറാക്കുന്ന വിധം 

അരച്ചെടുക്കേണ്ട ചേരുവകള്‍ അരച്ചെടുത്ത് മസാലയ്ക്കായി യോജിപ്പിച്ചു വച്ചിരിക്കുന്ന ചേരുവകളുമായി മിക്സ്‌ ചെയ്ത് മാറ്റി വയ്ക്കുക. മസാലയില്‍ ആവശ്യത്തിന് ഉപ്പുണ്ടോ എന്ന് നോക്കുക. നന്നായി കഴുകി വൃത്തിയാക്കിയെടുത്ത കോഴി കഷണങ്ങള്‍ ഈ മസാലക്കൂട്ടിലേയ്ക്ക് ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. 


ഒരു പാനോ ചീനച്ചട്ടിയോ അടുപ്പത്ത് വച്ച് അതില്‍ വറുക്കാനാവശ്യമായ എണ്ണയൊഴിച്ച്, പാന്‍ നന്നായി ചൂടാകുമ്പോള്‍ അതിലേയ്ക്ക് കോഴിക്കഷണങ്ങള്‍ ഇട്ട്, അവ ബ്രൌണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക. വറുത്തെടുത്ത കോഴിക്കഷണങ്ങളെ വിളമ്പാനുള്ള പാത്രത്തിലേക്ക് മാറ്റി സവാള, മല്ലിയില, ചെറു നാരങ്ങ മുറിച്ചത് എന്നിവ ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പാം.

 











Saturday, May 14, 2016

Black Oval Beaded Necklace Handmade Necklace ബ്ലാക്ക്‌ ഓവല്‍ ബീഡ്സ് നെക്ക്ലസ്

One of my Jewelry Making Tutorial Published in Mangalam Weekly  


ആവശ്യമുള്ള സാധനങ്ങള്‍
  1. ബ്ലാക്ക്‌ ഓവല്‍ ഗ്ലാസ്‌ ബീഡ്സ് - 9
  2. 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് / നമ്പര്‍ 3 മണി - 98
  3. 5 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 26
  4. ഹുക്ക് - 1
  5. റിംഗ്സ് - 2
  6. നൂല്‍

മാലയുണ്ടാക്കുന്ന വിധം
റിങ്ങിൽ നൂല് കെട്ടുക. അതിനു ശേഷം നാല് 5 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് നൂലിലേക്ക് കോർക്കുക. എന്നിട്ട് ഇരുപത്തഞ്ച് 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് / നമ്പര്‍ 3 മണികള്‍ കോര്‍ക്കുക.


ഇനി ഒരു 5 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, ഒരു ബ്ലാക്ക്‌ ഓവല്‍ ഗ്ലാസ്‌ ബീഡ്, ഒരു 5 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്,ആറ് 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ്, പിന്നെയും ഒരു 5 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, ഒരു ബ്ലാക്ക്‌ ഓവല്‍ ഗ്ലാസ്‌ ബീഡ്, ഒരു 5 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്, ആറ് 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് എന്ന രീതിയില്‍ ബ്ലാക്ക്‌ ഓവല്‍ ഗ്ലാസ്‌ ബീഡ്സ് (9 എണ്ണം) 5 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (18എണ്ണം), 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് (48 എണ്ണം) എന്നിവ നൂലില്‍ കോര്‍ത്ത ശേഷം ഇരുപത്തഞ്ച് 2 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ്, നാല് 5 MMഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് എന്നിവ കൂടെ കോര്‍ത്ത്‌, നൂലിന്റെ മറുവശം അടുത്ത റിങ്ങിൽ കെട്ടി, റിങ്ങിഗ്സിനെ ഹുക്കുമായി യോജിപ്പിക്കുക. ബ്ലാക്ക്‌ ഓവല്‍ ബീഡ്സ് നെക്ക്ലസ് റെഡി.





Wednesday, May 11, 2016

Onion Rings ഒണിയന്‍ റിങ്ങ്സ് / സവാള റിങ്ങ്സ്

 ആവശ്യമുള്ള സാധനങ്ങള്‍ 
  • സവാള - 2 
  • മൈദ - 1/2 കപ്പ് + 1 ടേബിള്‍ സ്പൂണ്‍ 
  • അരിപ്പൊടി - 1/4 കപ്പ് 
  • ബേക്കിംഗ് പൌഡര്‍ - 1/2 ടീ സ്പൂണ്‍ 
  • മുളകു പൊടി - 1/4 ടീ സ്പൂണ്‍ 
  • വെളുത്തുള്ളി പൌഡര്‍ - 1 നുള്ള് 
  • കുരുമുളക് പൊടി - 1 നുള്ള് 
  • ഉപ്പ് - 1/8 ടീ സ്പൂണ്‍
  • പാല്‍ - 3/4 കപ്പ് 
  • ബ്രെഡ്‌ ക്രംപ്സ് - 3/4 കപ്പ് 
  • എണ്ണ - മുക്കിപ്പൊരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

സവാള 1/4 ഇഞ്ച്‌ കനത്തില്‍ വട്ടത്തില്‍ കുറുകെ കട്ട്‌ ചെയ്ത്, ഇതിൽ നിന്നു ഒണിയന്‍ റിങ്ങ്സ് ലയെർ മാറ്റി എടുക്കുക.


ഒരു മിക്സിംഗ് ബൌളില്‍ മൈദയെടുത്ത്, ഓരോ ഒണിയന്‍ റിങ്ങ്സിനെയും മൈദാ മാവില്‍ നന്നായി കോട്ട് ചെയ്തെടുത്തു മാറ്റി വയ്ക്കുക. ഇനി ആ ബൌളിലേയ്ക്ക് അരിപ്പൊടി, ബേക്കിംഗ് പൌഡര്‍, മുളകുപൊടി, വെളുത്തുള്ളി പൌഡര്‍, കുരുമുളക് പൊടി, ഉപ്പ് എന്നിവ എടുത്ത് ഒരു വിസ്ക്ക് കൊണ്ട് ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് പാല് കൂടെ ഒഴിച്ച്, എല്ലാം ഒന്നു മിക്സ്‌ ചെയ്ത് എടുക്കുക. ബാറ്റര്‍ റെഡി. ബാറ്റര്‍ ഒത്തിരി കട്ടിയാകാനോ തീരെ വെള്ളം പോലെ ആകാനോ പാടില്ല. ദോശ മാവിന്‍റെ പരുവം ആണ് വേണ്ടത്. ഒണിയന്‍ റിങ്ങ്സ് ഓരോന്നായെടുത്ത് ഈ ബാറ്ററില്‍ മുക്കി ഒരു വയര്‍ റാക്കിലേയ്ക്ക് മാറ്റി വയ്ക്കുക. വയര്‍ റാക്കിനടിയില്‍ കിച്ചന്‍ ടവ്വലോ, പ്ലാസ്റിക് ഷീറ്റോ, അലുമിനിയം ഫോയിലോ ഇട്ടിട്ടു വേണം മാവില്‍ മുക്കിയെടുത്ത ഒണിയന്‍ റിങ്ങ്സ് നിരത്തി വയ്ക്കേണ്ടുന്നത് (ഒണിയന്‍ റിങ്ങ്സില്‍ നിന്ന് മാവ് ട്രിപ്പ് ചെയ്യുന്നുണ്ടായിരിക്കും എന്ന് ഓര്‍ക്കുക). ഒരു പ്ലേറ്റിലോ വലിയ ബൌളിലോ ബ്രെഡ്‌ ക്രംപ്സ് എടുക്കുക. മാവില്‍ മുക്കിയെടുത്തു വയര്‍ റാക്കില്‍ വച്ചിരിക്കുന്ന ഒണിയന്‍ റിങ്ങ്സ് ഓരോന്നായി എടുത്ത് ബ്രെഡ്‌ ക്രംപ്സ് കോട്ട് ചെയ്തു മറ്റൊരു വയര്‍ റാക്കിലോ പ്ലേറ്റിലോ നിരത്തി വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച്, മുക്കിപ്പൊരിക്കാന്‍ ആവശ്യത്തിന് എണ്ണയൊഴിച്ച്, അത് നന്നായി ചൂടാകുമ്പോള്‍ ഒണിയന്‍ റിങ്ങ്സ് എണ്ണയിലേയ്ക്കിട്ടു ഇരു പുറവും ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ വറുത്തു കോരുക. തീ ഒത്തിരി കൂട്ടി വയ്ക്കരുത്, മീഡിയം ഫ്ലയ്മില്‍ വേണം വറുത്തെടുക്കാന്‍, അല്ലെങ്കില്‍ ഒണിയന്‍ റിങ്ങ്സ് വേണ്ടത്ര ക്രിസ്പി ആവില്ല. ടോമടോ സോസിനോപ്പമോ ഏതെങ്കിലും ചട്ണിയോടോപ്പമോ കഴിക്കാം.

Monday, May 9, 2016

എനിക്ക് നീതി വേണം


നീതി പീഠമേ
നീതി ലഭിക്കുവാന്‍
കെഞ്ചില്ല കേഴില്ല
വിങ്ങില്ല വിതുമ്പില്ല
പൊട്ടിക്കരയില്ല ഞാന്‍

ഞെട്ടറുത്തെറിഞ്ഞോരെന്‍ 
ജീവനെയോര്‍ത്തിട്ടൊട്ടുമേ കരയില്ല 
പകരമീ പ്രാണന്‍
പിടഞ്ഞൊടുങ്ങിയ നോവിന്‍റെ 
തീരത്തിരുന്നു ഞാന്‍ പറയുന്നു 
നീതിയെനിക്കേകും വരെ 
നിദ്ര വന്നു തഴുകില്ലൊരാളേയും
സുഖ   നിദ്ര വന്നു തഴുകില്ലൊരാളേയും
ഈ കരള്‍ച്ചില്ലയിലെരിയുന്ന 
തീയാലാകെ തപിക്കുന്നുണ്ടെന്‍റെ നാട് 
വന്നു വീഴുന്നിടം 
ചുട്ടു പൊള്ളിച്ചും കൊണ്ടൊരു 
കാട്ടു തീയാ,യാകെ പടര്‍ന്നു
കത്തുന്നുണ്ടാ തീപ്പൊരികളില്‍ ചിലത്  
  
നീതി പീഠമേ 
നീതി വേണം 
തരികതെനിക്കു നീ 

ജീവനെ നിലച്ചുള്ളൂ 
ജീവിച്ചിരുന്നതിന്നോര്‍മ്മകള്‍ 
ശേഷിക്കുന്നുണ്ടിവിടെ 
പ്രാണനേ വേര്‍പിരിഞ്ഞുള്ളൂ 
പാതിയില്‍ പൊലിഞ്ഞ 
മോഹങ്ങള്‍ പാറിപ്പറക്കുന്നുണ്ടിവിടെ 

അനാഥയായോരമ്മ തന്‍ 
അലറിക്കരച്ചിലൊരു
തേങ്ങലായെങ്കിലും
നിറയുന്നുണ്ടോരോ നെഞ്ചിലും 

നീതി പീഠമേ 
നീതി വിധിക്കുകെനിക്ക് നീ 
പാതി മുറിഞ്ഞ മൂക്കുമായെന്‍ 
ഘാതകരുടെയുടല്‍ കരിഞ്ഞ 
ഗന്ധമറിയുവാന്‍ കാത്തിരിക്കുന്നു ഞാന്‍ 


നാടെന്നെ മറക്കുവാന്‍ 
നാളെണ്ണിയിരിക്കുന്നവരേ
നോവിന്‍റെ തീരത്തിരുന്നു 
നാവനക്കാതെ ഞാന്‍ പറയുന്നു 
മറവിയാവില്ല ഞാന്‍ 
മരിക്കില്ല ഞാനൊരു മനസ്സില്‍ 
നിന്നുമെനിക്ക് നീതി ലഭിക്കും
നാള്‍ വരും വരേയും 

നാളെയെന്റെയൂഴമോ
നാളെയെന്റെ മകള്‍ക്കീ ഗതി വരുമോ 
എന്നെന്‍റെ ദാരുണാന്ത്യമോരോ 
നിമിഷവും ഭീതി നിങ്ങളില്‍ 
നിറയ്ക്കുന്നതറിയുന്നു ഞാന്‍ 

പെണ്ണിന്റെ പെരുമയാം 
പെണ്‍മയിലൂടിടിച്ചു 
കയറ്റിയോരിരിമ്പു ദണ്  ഡിനാല്‍
മുറിഞ്ഞു തൂങ്ങിയ 
കുടല്‍ മാലയും 
പാതിയറ്റ മൂക്കും 
പിന്നെയുമൊരുപാടു 
മുറിവുകളുമായി
രക്താഭിഷിക്തയായെന്നുമെത്തും
ഞാനോരോ നിനവിലും കനവിലും
നീതി നേടി തരികെനിക്കു നിങ്ങള്‍

കാലഹരണപ്പെട്ട നിയമങ്ങള്‍
കാറ്റിലൂതി പറത്തുവാന്‍
കാലമായിരിക്കുന്നു

കൊട്ടിഘോഷിക്കപ്പെടും പോലെ 
ദളിതയോ 
ലളിതയോ
സരളയോ 
ചപലയോ 
അല്ലെന്റെ വിളിപ്പേര്
പെണ്ണാണ്‌ ഞാന്‍ 
പിറവിയ്ക്ക് പാലൂട്ടുന്ന 
പെണ്‍ജാതി ഞാന്‍ 

പെണ്ണാണവളൊരു
വെറും പെണ്ണ്
എന്നു പുഛ്ചിക്കുന്നവരേ

പെണ്ണുടലഴകിനെ  
പിചിചീന്തുന്ന 
നേരത്തുമവളുടെ
കനല്‍ക്കണ്ണിലേയ്ക്കൊന്നു
നോക്കുവാന്‍ കെല്‍പ്പുള്ളയെത്ര
കാമാവെറിയന്‍മാരുണ്ടെന്‍റെ  നാട്ടില്‍ 

ഇരുളിന്‍റെ മറവോ
വിജനമാം ഇടവഴിയിടങ്ങളോ
വായ്‌ മൂടിക്കെട്ടുവാനൊരു 
തുണ്ട് തുണിക്കഷണമോ 
ആയുധങ്ങളുടെ പിന്‍ ബലമോ 
സംഘ ശക്തിയോയില്ലാതെ 
നിരാലംബയായ, 
നിരായുധയായൊരു 
പെണ്മണിയെ 
കീഴടക്കാന്‍ മനകരുത്തില്ലാത്ത യോഗ്യന്മാരെ 
നിങ്ങളെ കാത്തിരിക്കുന്നൊരു വിധിയുണ്ട് 
അത് വിധിയ്ക്കുവാന്‍ 
ശക്തരായൊരു ജനതയുണ്ടെന്‍റെ മണ്ണില്‍ 
നന്മ മരിക്കാത്തയെന്‍റെ നാട്ടില്‍ 
നൊന്തു ചാകാന്‍ 
വെന്തു ചാകാന്‍ 
ഉമിത്തീയിലെരിഞ്ഞു തീരാന്‍ 
മനസ്സൊരുക്കിക്കോളൂ.....
നിങ്ങള്‍
മനസ്സൊരുക്കിയിരുന്നോളൂ



Monday, May 2, 2016

Flowering Tree പൂമരം


ആവശ്യമുള്ള സാധനങ്ങള്‍
  • വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പര്‍ - 1
  • പൂവ് വെട്ടിയെടുക്കാനായി ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകള്‍
  • ക്രാഫ്റ്റ് ഗ്ലൂ
  • കത്രിക

പൂമരം ഉണ്ടാക്കുന്ന വിധം

ആവശ്യമെങ്കില്‍ ചിത്രം 1-ല്‍ കാണുന്ന മരം + പൂക്കള്‍ പ്രിന്‍റ് ഔട്ട്‌ എടുത്ത് വെട്ടിയെടുക്കുക. മരം ബ്രൌണ്‍ പേപ്പറില്‍ വരച്ചു വെട്ടിയെടുത്തു വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറിനു നടുക്കായി ഒട്ടിച്ചു വയ്ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ ഒരു മരം വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ നേരിട്ട് വരച്ച് നിറം കൊടുക്കുക.


ഫ്ലവര്‍ പേപ്പര്‍ പഞ്ച് ഉപയോഗിച്ച് ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് ആവശ്യത്തിന് പൂക്കള്‍ വെട്ടിയെടുത്ത് ചിത്രം 2 -ല്‍ കാണുന്നത് പോലെ ക്രാഫ്റ്റ് ഗ്ലൂ ഉപയോഗിച്ച് വെള്ള കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറിലെ മരത്തില്‍ ഒട്ടിച്ചു വയ്ക്കുക. ചിത്രം 1-ല്‍ കാണുന്ന പൂക്കള്‍ വെട്ടിയെടുത്തു മരത്തില്‍ ഒട്ടിച്ചു വച്ച ശേഷം നിറം കൊടുത്താലും മതിയാകും.


ആവശ്യമെങ്കില്‍ മറ്റൊരു നിറത്തില്‍ ഉള്ള ചെറിയ ചെറിയ പേപ്പര്‍ വട്ടങ്ങള്‍ വെട്ടിയെടുത്തു ഓരോ പൂവിന്റേയും നടുക്കായി ഒട്ടിച്ചു വയ്ക്കുക. പൂമരം റെഡി.ചിത്രം 3. 


ഈ പൂമരത്തെ ഫ്രെയിം ചെയ്തു വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ ഗ്രീറ്റിംഗ് കാര്‍ഡ്‌ ആയി ഉപയോഗിക്കുകയോ (ചിത്രം 4) ചെയ്യാം.