Pages

Tuesday, July 26, 2016

Bread Upma Recipe ബ്രഡ്‌ ഉപ്പുമാവ്

One of my recipe published in Sthree Dhanam Magazine സ്ത്രീധനം മാഗസീന്‍ 



INGREDIENTS:
  • White bread slices – 8 nos
  • Onion, finely chopped – 1, medium
  • Tomato, cubed – 1 no
  • Green chillies, finely chopped – 2 nos
  • Ginger, grated – 1 tsp
  • Turmeric powder – 1/4 tsp
  • Red Chilly powder – 1 tsp
  • Coriander powder – 1 tsp
  • Salt – to taste
  • Coriander leaves, finely chopped – 2 Tbsp
  • Lemon juice – 1 tsp
  • Warm water – 2 Tbsp
For Seasoning:
  • Oil – 1 tsp
  • Mustard seeds – 1/4 tsp
  • Urad dal / Uzhunnu parippu – 1/2 tsp
  • Channa dal / Kadala parippu – 1/2 tsp
  • Asafoetida – 1/8 tsp


 METHOD:
  • Cut each bread slices to 16 square pieces (make 4 squares from 1 bread slice and, make 4 square pieces from each of the 4 squares, you will get 16 small square pieces from one bread slice)
  • Heat oil in a Kadai / thick bottomed pan and splutter mustard seeds in it.
  • Now add Urad dal, Channa dal and toast till it become light brown color.
  • As soon as add Asafoetisa , chopped onions, green chillies, ginger and sauté them on  medium heat till the onions become translucent.
  • Now add turmeric powder, red chilly powder , coriander powder, and salt. Mix everything well and cook for 2 minutes.
  • Add chopped tomatoes to the pan cover and cook till the tomatoes  are soft and mushy.
  • Now add the bread pieces, lemon juice and mix it well with other ingredients. Reduce the flame. If  necessary ,add 1 or 2 Tbsp warm water, mix everything well, cover and cook for 2 more minutes.
  • Remove from fire.Now add freshly chopped coriander leaves and serve it hot.

ബ്രഡ്‌ ഉപ്പുമാവ്

ചേരുവകകൾ
  1. ബ്രഡ് കഷണങ്ങള്‍ - എട്ട് (ഓരോ ബ്രഡ് കഷണത്തെയും 16 ചതുര കഷണങ്ങള്‍ ആക്കുക.)
  2. സവാള - 1, വളരെ ചെറുതായി, കനം കുറച്ചു അരിഞ്ഞത്‌.
  3. പച്ചമുളക്‌ രണ്ട്‌- ചെറുതായി അരിഞ്ഞത്‌
  4. പഴുത്ത തക്കാളി - ഒന്ന് ചെറുതായി മുറിച്ചത്
  5. ഇഞ്ചി, ചതച്ചത് - 1 ടീ സ്പൂണ്‍
  6. മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
  7. മുളക് പൊടി - 1 ടീ സ്പൂണ്‍
  8. മല്ലി പൊടി - 1 ടീ സ്പൂണ്‍
  9. കടുക്‌ - 1/4 ടീ സ്പൂണ്‍
  10. ഉഴുന്ന് പരിപ്പ് - 1/2 ടീ സ്പൂണ്‍
  11. കടല പരിപ്പ് - 1/2 ടീ സ്പൂണ്‍
  12. കായം - 1/8 ടീ സ്പൂണ്‍
  13. മല്ലിയില ചെറുതായി നുറുക്കിയത് - 2 ടേബിൾ സ്പൂണ്‍
  14. പാചകയെണ്ണ - 1 ടീ സ്പൂണ്‍ (വെളിച്ചെണ്ണ വേണമെന്ന് നിര്‍ബന്ധമില്ല)
  15. നാരങ്ങ നീര് - 2 ടീ സ്പൂണ്‍
  16. ഉപ്പു – ആവശ്യത്തിനു
  17. വെള്ളം - 2 ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

  • ചീനച്ചട്ടി അടുപ്പത്തു വെച്ച്, എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കടുക് ഇടുക.
  • കടുക് പൊട്ടുമ്പോള്‍ , ഉഴുന്ന് പരിപ്പ്, കടല പരിപ്പ് എന്നിവ ഇട്ടു മൂപ്പിക്കുക.
  • അതിലേക്കു കായവും, സവാള അരിഞ്ഞതും, ഇഞ്ചി ചതച്ചതും , പച്ചമുളക് വട്ടത്തിൽ മുറിച്ചതും ചേർത്ത് വഴറ്റുക.
  • സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്കു, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി , ഉപ്പു എന്നിവ ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക.
  • അതിലേക്കു തക്കാളി മുറിച്ചതും ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.
  • തക്കാളി നന്നായി വെന്തു ഉടഞ്ഞു ചേരുമ്പോൾ ബ്രഡ് കഷണങ്ങള്‍ ഇട്ടു നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യമെങ്കിൽ 2, 3 ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇളക്കാം.
  • തീയില നിന്ന് മാറ്റി, ചെറുതായി നുറുക്കി വച്ചിരിക്കുന്ന മല്ലിയിലയും ചേർത്ത് 2,3 മിനിറ്റ് അടച്ചു വയ്ക്കുക.
    ബ്രഡ്‌ ഉപ്പുമാവ് തയ്യാർ.
  • ചൂടോടെ പാത്രങ്ങളിലേക്ക് വിളമ്പി കഴിക്കുക.

Thursday, July 21, 2016

Recycled Craft : Paint Bottle Blossom പെയിന്‍റ് ബോട്ടില്‍ ബ്ലോസ്സം

One of my Recycled Craft : Paint Bottle Blossom പെയിന്‍റ് ബോട്ടില്‍ ബ്ലോസ്സം published in Mangalam Varika


ആവശ്യമുള്ള സാധനങ്ങള്‍ 
  • പേപ്പര്‍ പ്ലേറ്റ് അല്ലെങ്കില്‍ പ്ലാസ്റ്റിക്‌ ബൌള്‍ 
  • പ്ലാസ്റ്റിക്‌ സോഡാ ബോട്ടില്‍ 
  • പെയിന്‍റ്
  • തെര്‍മോകോള്‍ ഷീറ്റ്
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള ബീഡ്സ് അല്ലെങ്കില്‍ ഫസ്സി സ്റ്റിക്ക്സ്

പൂക്കള്‍ ഉണ്ടാക്കുന്ന വിധം 

അല്പം പെയിന്‍റ് പേപ്പര്‍ പ്ലേറ്റില്‍ ഒഴിച്ചിട്ടു, പ്ലാസ്റ്റിക്‌ സോഡാ ബോട്ടിലിന്‍റെ ചുവടു ഭാഗം  പേപ്പര്‍ പ്ലേറ്റിലെ പെയ്ന്റില്‍ മുക്കുക. ഇനി അതിനെ പതിയെ എടുത്ത് ചിത്രം 2 ല്‍ കാണുന്ന രീതിയോലോ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള മറ്റേതെങ്കിലും പാറ്റേണിലോ തെര്‍മോകോള്‍ ഷീറ്റില്‍ പതിപ്പിക്കുക. 


മനോഹരമായ അഞ്ചിതല്‍ പൂക്കള്‍ വളരെ എളുപ്പത്തില്‍ പെയിന്റ് ചെയ്തു കഴിഞ്ഞു, ഇനി ഓരോ പൂവിന്റേയും നടുക്ക് ഭംഗിയുള്ള ബീഡ്സ് ഒട്ടിച്ചു വയ്ക്കുകയോ, ഇഷ്ട്ടമുള്ള നിറത്തിലുള്ള ഫസ്സി സ്റ്റിക്ക്സ് മുറിച്ചെടുത്ത്‌ പൂവിന്റെ നടുക്കായി കുത്തി നിര്‍ത്തുകയോ ആവാം. (ചിത്രം 3, 4 ). ഇതിനെ വാള്‍ ഡെക്കര്‍ ആക്കി വയ്ക്കാം. (ചിത്രം 5) 


















Sunday, July 17, 2016

പച്ച മാങ്ങ മാല Green Mango Necklace Tutorial

One of my Jewelry Making tutorial published in Sthree Dhanam Magazine. 
 



Sunday, July 10, 2016

Paper Punch Daisy Flowers ഡെയ്സി പൂക്കള്‍

One of my craft tutorial -Paper Punch Daisy Flowers ഡെയ്സി  പൂക്കള്‍ - published in Mangalam on June 2016


ആവശ്യമുള്ള സാധനങ്ങൾ 
  • കറുത്ത കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പര്‍ 
  • ഫ്ലവര്‍ പേപ്പര്‍ പഞ്ച് 
  • പൂവ് വെട്ടിയെടുക്കാനായി വെള്ള നിറത്തിലുള്ള പേപ്പര്‍ - 1 
  • മഞ്ഞ നിറത്തിലുള്ള പേപ്പര്‍ - 1 (ഇതില്‍ നിന്ന് 1 ഇഞ്ച്‌ വലിപ്പത്തില്‍ പേപ്പര്‍ വട്ടങ്ങള്‍ വെട്ടിയെടുക്കുക.) 
  • പച്ച നിറത്തിലുള്ള പേപ്പര്‍ - 2 (പച്ചയുടെ വ്യത്യസ്ത ഷെയ്ഡുകള്‍ ആയാല്‍ നന്ന്) 
  • ഗ്ലൂ 


ഡെയ്സി പൂക്കള്‍ ഉണ്ടാക്കുന്ന വിധം

 ഫ്ലവര്‍ പേപ്പര്‍ പഞ്ച് ഉപയോഗിച്ച് വെള്ള പേപ്പറില്‍ നിന്ന് പൂക്കളും മഞ്ഞ പേപ്പറില്‍ നിന്ന് പേപ്പര്‍ വട്ടങ്ങളും വെട്ടിയെടുക്കുക.




കറുത്ത കാര്‍ഡ്‌സ്റ്റോക്ക്‌ പേപ്പറില്‍ കടും പച്ച നിറത്തില്‍ ഉള്ള പേപ്പറില്‍ നിന്ന് വെട്ടിയെടുത്ത തണ്ടുകള്‍ ഒട്ടിച്ചു വച്ച്, അതിനു മുകളിലായി ഡെയ്സി പൂക്കള്‍ ഒട്ടിച്ചു, പൂവിനു നടുക്കായി മഞ്ഞ പേപ്പര്‍ വട്ടവും ഒട്ടിയ്ക്കുക. ചിത്രം 2, 3 , 4 എന്നിവ നോക്കുക. 



ഇളം പച്ച പേപ്പറില്‍ ഗ്രാസ് വെട്ടിയെടുക്കുക. ആവശ്യമെങ്കില്‍ ചിത്രം 5 ടെമ്പ്ലേറ്റ് ഉപയോഗിക്കുക. 



ചിത്രം 6 ല്‍ കാണുന്നത് പോലെ ഗ്രാസ്സിനായി പച്ചയുടെ വിവിധ ഷെയ്ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ പൂക്കള്‍ ഉണ്ടാക്കി, കൂടുതല്‍ പേപ്പര്‍ ഷെയ്പ്പുകള്‍ കൂടെ ഒട്ടിച്ചു വച്ച് (ചിത്രം 7) , ഫ്രെയിം ചെയ്തു വാള്‍ ഡെക്കര്‍ ആക്കി വയ്ക്കുകയോ ഗ്രീറ്റിംഗ് കാര്‍ഡ്‌ ആയി ഉപയോഗിക്കുകയോ ചെയ്യാം.