Pages

Sunday, April 2, 2017

ഇടര്‍ മലരുകള്‍ - കവിത Malayalam Poems



ഇടര്‍ മലരുകള്‍ 

പുഞ്ചിരി കൊണ്ടേതിരണത്തിലും 
പൂക്കാലം തീര്‍ക്കുന്ന ചിലരുണ്ട് 
സങ്കട കടലുള്ളിലുണ്ടെങ്കിലും

ആരമ്യാരാമ ചിത്ത-
ത്തിനിടരാകുന്നൊരാ
നൊമ്പരപ്പൂക്കളൊക്കെയും 
ചന്തത്തില്‍ കോര്‍ത്തെത്രയും 
ചേലെഴുന്നൊരു സുസ്മിത
മലര്‍ മാല തീര്‍ത്തേതൊരു
തപ്ത മാനസത്തിനും
ഹര്‍ഷോല്ലാസമേകുന്നവര്‍ 

*ഇരണം - മരുഭൂമി
*ഇടര്‍ - ദുഃഖം
                                                         മഞ്ജുഷ ഹരീഷ്