Pages

Saturday, May 20, 2017

രാധ കവിത Malayalam Poem Radha


💗💗💗 രാധ 💗💗💗  

മുകിലൊളി വര്‍ണ്ണന്‍റെ 
കരലാളനങ്ങളില്‍
സ്വയമലിഞ്ഞവള്‍

കപട സ്നേഹത്തിന്‍
കുഴല്‍ വിളിയില്‍
കല്യാണ സ്വപ്‌നങ്ങള്‍
കണ്ടു രമിച്ചവള്‍

കണ്ണന്‍റെ നെഞ്ചിലെ
നീറുന്ന കനലായ്
കാലം മായ്ക്കാത്ത
നൊമ്പരപ്പാടായ്
ഒരു പെരുമഴക്കാലം
കണ്ണിലൊളിപ്പിച്ചു 
കലികാല ഗതി-
വേഗങ്ങളറിയാതെ 
കാളിന്ദി തീരത്തിന്നും
കാത്തിരിപ്പുണ്ടവള്‍
കാര്‍മുകില്‍ വര്‍ണ്ണനെ
കാത്തിരിപ്പുണ്ടവള്‍...


                      ******മഞ്ജുഷ ഹരീഷ് ******