Pages

Sunday, September 3, 2017

സേമിയ-ചൌവ്വരി പായസം Semiya Sago Payasam Onam Special Payasam


One of my Payasam recipe published in Sthree Dhanam Magazine സ്ത്രീധനം മാഗസീന്‍ on August 2017



ആവശ്യമുള്ള സാധനങ്ങള്‍
  1. സേമിയ (വെര്‍മസെല്ലി) - 250 ഗ്രാം 
  2. പാല്‍ - 1 1/2 ലിറ്റര്‍ 
  3. ചൌവ്വരി - 1/2 കപ്പ് 
  4. പഞ്ചസാര – 150 ഗ്രാം / ആവശ്യത്തിന് 
  5. നെയ്യ് - 3 ടേബിള്‍ സ്പൂണ്‍ 
  6. ഏലയ്ക്കാപ്പൊടി - 1/4 ടീ സ്പൂണ്‍ 
  7. കശുവണ്ടിപ്പരിപ്പ് - 5 എണ്ണം / ആവശ്യത്തിന് 
  8. ഉണക്ക മുന്തിരി - 5 എണ്ണം / ആവശ്യത്തിന് 
  9. വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കശുവണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ 1/2 ടേബിള്‍ സ്പൂണ്‍ നെയ്യില്‍ വറുത്തു കോരി മാറ്റി വയ്ക്കുക. ഒരു വലിയ പാനില്‍ 4 കപ്പ് വെള്ളമൊഴിച്ച്, വെള്ളം നന്നായി തിളയ്ക്കുമ്പോള്‍ ,തീ കുറച്ചു വച്ച് ,ചൌവ്വരി ചേര്‍ക്കുക. 5 മിനിട്ട് കഴിഞ്ഞു , തീ അല്പം കൂട്ടി വച്ച് (മീഡിയം തീയില്‍ ) 30 മിനിട്ടോളം (ചൌവ്വരിയുടെ നിറം പൂര്‍ണ്ണമായി മാറുന്നത് വരെ ) വേവിക്കുക. ഒരുരുളിയിലോ ചുവടു കട്ടിയുള്ള പാനിലോ 2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് മീഡിയം തീയില്‍ അടുപ്പതു വച്ച് , അത് ചൂടാകുമ്പോള്‍, സേമിയ ചെറുതായി ഒടിച്ചത് പാനിലേയ്ക്കിട്ടു, നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. പാനിലേയ്ക്ക് 1 കപ്പ് വെള്ളമൊഴിച്ച് സേമിയ വേവിക്കുക. വെള്ളം വറ്റാറായി, സേമിയ മുക്കാല്‍ വേവാകുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കി വേവിക്കുക. ഇതിലേയ്ക്ക് പാലൊഴിച്ച് തുടരെ ഇളക്കുക. വെന്ത ചൌവ്വരി അപ്പോള്‍ തന്നെ അടുപ്പത്തൂന്ന് മാറ്റി തണുത്ത വെള്ളത്തില്‍ കഴുകി, വെള്ളം തോര്‍ത്തിയെടുത്തു സേമിയ -പാല്‍ മിശ്രിതത്തിലേയ്ക്കിടുക.. ആവശ്യമെങ്കില്‍ നെയ്യ് ചേര്‍ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. പാല്‍ കുറുകി പായസപ്പരുവമായാൽ തീ കെടുത്തി ഏലക്കാപ്പൊടി ചേർത്തിളക്കി, വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ വിതറി പാത്രം അടച്ചു വയ്ക്കുക. ചൂടോടെയോ , നന്നായി തണുത്ത ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോ ഉപയോഗിക്കാം.