Pages

Saturday, December 1, 2018

കസ്റ്റാര്‍ഡ്‌ പൌഡര്‍ ഹല്‍വ Custard Powder Halwa

Custard Powder Halwa :- One of my recipe published in Sthree Dhanam magazine .


ആവശ്യമുള്ള സാധനങ്ങള്‍
  • കസ്റ്റാര്‍ഡ്‌ പൌഡര്‍ - ½ കപ്പ് 
  • പഞ്ചസാര - 1 + ¼ കപ്പ് 
  • വെള്ളം - 2 & ½ കപ്പ് 
  • നെയ്യ് - 2 ടേബിള്‍ സ്പൂണ്‍ + ¼ ടീ സ്പൂണ്‍ 
  • ഏലയ്ക്കാപ്പൊടി - 1 നുള്ള്
  • കശുവണ്ടിപ്പരിപ്പ് - 5എണ്ണം, ചെറുതായി നുറുക്കിയത്

അലങ്കരിക്കാന്‍
കശുവണ്ടിപ്പരിപ്പ് - 10 എണ്ണം


തയ്യാറാക്കുന്ന വിധം
ഹല്‍വ തണുപ്പിക്കാന്‍ വയ്ക്കാനുള്ള പാത്രം ¼ ടീ സ്പൂണ്‍ നെയ്യ് മയം പുരട്ടി വയ്ക്കുക. ഒരു വലിയ നോണ്‍ സ്റ്റിക്ക് പാനില്‍ കസ്റ്റാര്‍ഡ്‌ പൌഡര്‍, പഞ്ചസാര, വെള്ളം എന്നിവ എടുത്ത്, കൈ കൊണ്ടോ, സിലികോണ്‍ അല്ലെങ്കില്‍ വുഡന്‍ സ്പൂണ്‍ ഉപയോഗിച്ചോ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിനെ ചെറു തീയില്‍ അടുപ്പത്ത് വച്ച് ഇളക്കി കൊടുക്കുക. മിശ്രിതം കട്ട കെട്ടാതിരിക്കാനായി തുടരെ ഇളക്കുക. മിശ്രിതം അല്പം ഗ്ലോസിയായി, കട്ടിയായി തുടങ്ങുമ്പോള്‍ 1 ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്തിളക്കുക. ഇനി ഏലയ്ക്കാപ്പൊടി കൂടെ ചേര്‍ത്തിളക്കുക. ഈ മിശ്രിതം കട്ടിയായി, ഒരുമിച്ചു പാനില്‍ നിന്ന് വിട്ടു വരുന്ന രീതിയില്‍ ഹല്‍വ പരുവത്തില്‍ ആകുന്നതു വരെ തുടരെ തുടരെ ഇളക്കി കൊണ്ടിരിക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍ സ്പൂണ്‍ നെയ്യ്, നുറുക്കി വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തിളക്കി, തീയില്‍ നിന്ന് എടുത്ത്, പെട്ടെന്ന് തന്നെ നെയ്യ് മയം പുരട്ടിയ പാത്രത്തിലേയ്ക്ക് മാറ്റി ഒരു മണിക്കൂര്‍ തണുപ്പിച്ച്, ഇഷ്ട്മുള്ള ആകൃതിയില്‍ മുറിച്ച്, കശുവണ്ടിപ്പരിപ്പ് അതിനു മുകളില്‍ വച്ച് അലങ്കരിച്ചു വിളമ്പാം.