Pages

Wednesday, August 26, 2015

Sweet Banana Bajji പഴം പൊരിച്ചത്

Sweet Banana Bajji പഴം പൊരിച്ചത് (4)
ഞാൻ പരീക്ഷണാർത്ഥം ഉണ്ടാക്കിയ ഒരു പലഹാരമാണ്. പക്ഷേ നല്ല സ്വാദുണ്ട്. നമ്മുടെ ഉണ്ണിയപ്പവും ഈ പഴം പൊരിച്ചതും തമ്മിൽ രുചിയുടെ കാര്യത്തിൽ വലിയ വ്യത്യാസം ഒന്നുമില്ല. ഉണ്ണിയപ്പത്തിന് നമ്മൾ തേങ്ങ, ശർക്കര, എള്ള് അങ്ങനെ കുറച്ചു സാധനങ്ങൾ കൂടെ ചേർക്കുന്നു. എവിടെ ശർക്കരയ്ക്ക് പകരം പഞ്ചസാരയാണ് ഉപയോഗിച്ചിരിക്കുന്നത്. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതും വളരെ സ്വാദിഷ്ടവുമായ ഒരു നാലു മണി പലഹാരമാണ് "പഴം പൊരിച്ചത്". പഴം പൊരി  (എത്തക്കാപ്പം /  പഴം ബോളി/ വാഴയ്ക്കാപ്പം) ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അത്രയും സാധനങ്ങൾ തന്നെയാണ് പഴം പൊരിച്ചതു ഉണ്ടാക്കാനും വേണ്ടത്. പഴം പൊരിക്ക് നമ്മൾ ഏത്തപ്പഴം ആണ് ഉപയോഗിക്കുന്നത്. പക്ഷെ  പാളയൻ കോടൻ പഴമോ, ഞാലി പൂവൻ പഴമോ ആണ് പഴം പൊരിച്ചത് ഉണ്ടാക്കാൻ നല്ലത്. ഞാൻ ക്യാവൻഡിഷ്‌ ബനാനാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
Sweet Banana Bajji പഴം പൊരിച്ചത് (6)
ആവശ്യമുള്ള സാധനങ്ങൾ
  • നന്നായി പഴുത്ത പഴം , വലുത്  _ 2 എണ്ണം
  • ഗോതമ്പ് മാവ്  – 1 കപ്പ്‌
  • മഞ്ഞള്‍പ്പൊടി – 1 നുള്ള് (optional)
  • ഏലയ്ക്ക പൊടി - 1 നുള്ള്
  • പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
  • വെള്ളം –  1 & 1/2 കപ്പ്
  • വെളിച്ചെണ്ണ – മുക്കിപ്പൊരിക്കാന്‍ ആവശ്യമായത്
  • അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍ (optional)
  • ബേക്കിംഗ് പൌഡർ - 1/4  ടീസ്പൂണ്‍
Sweet Banana Bajji പഴം പൊരിച്ചത് (5)

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത 2 പഴങ്ങൾ (പാളയൻ കോടൻ പഴമോ, ഞാലി പൂവൻ പഴമോ  ഏതുമാവാം)  തൊലി കളഞ്ഞു  1 മിക്സിങ്ങ് ബൌളിൽ വച്ച് വയർ വിസ്ക്കോ , സ്പൂണോ ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. അതിലേക്കു ഗോതമ്പ് മാവ്, ബേക്കിംഗ് പൌഡർ, പഞ്ചസാര, ഏലയ്ക്ക പൊടി, അരിപ്പൊടി എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. വെള്ളം അല്പാല്പമായി ഒഴിച്ച് വയർ വിസ്ക്കോ , സ്പൂണോ ഉപയോഗിച്ച് കുഴയ്ക്കുക. ഇഡ്ഡലി മാവിന്റെ പരുവത്തില്‍ ആണ് മാവ് കലക്കി എടുക്കേണ്ടത്. ഒരു ചീനച്ചട്ടി അടുപ്പത് വച്ച്, അതിൽ  പൊരിക്കാൻ ആവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ 1 ടേബിൾ സ്പൂണ്‍ വീതം മാവ് കോരികോരിയൊഴിച്ച്, രണ്ടു വശവും നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ  വറുത്തുകോരുക. ചായക്കൊപ്പം ചൂടോടെ കഴിയ്ക്കുക.
Sweet Banana Bajji പഴം പൊരിച്ചത് (2)
Sweet Banana Bajji / Sweet banana Fry
INGREDIENTS:
  1. Ripe bananas  – 2, big, peeled (I used Cavendish Bananas)
  2. Whole wheat flour or all purpose flour –  1 cup (I used wheat flour)Black sesame seeds – 1/2 tsp.
  3. Turmeric powder – 1 pinch (optional)
  4. Baking Powder – 1/4 tsp.  
  5. Sugar – 2 Tbsp. 
  6. Cardamom powder – 1 pinch
  7. Rice flour (to make crispy Banana Fritters)– 1 Tbsp.
  8. Water – 1 & 1/2 cup or as required to make a thick batter
  9. Coconut oil – To deep-fry
Sweet Banana Bajji പഴം പൊരിച്ചത് (3)
METHOD:
  • Place peeled bananas in a medium mixing bowl and mash them well with a wire whisk or fork. 
  • Add  Wheat flour, sugar, baking powder,  cardamom powder, and Rice flour to the bowl.
  • Add  little by little water to the bowl and mix everything well. Add a pinch of turmeric powder to the batter and mix well to color a bit. The batter consistency should be like that of the Idli batter.
  • Heat coconut oil in a deep pan or cheena chatti at medium heat.
  •  When the oil becomes hot, scoop a table spoon of batter and drop it carefully into hot oil. You can fry 4, 5 banana bajjis at a time in a small pan. Do not overcrowd the pan.Fry both sides of each banana bajjis until they become golden brown. Flip them in between.
  • Remove from oil  with a slotted spoon and drain the excess oil with paper napkins /  kitchen towel.
  • Serve your sweet  banana bajjis with tea of coffee.
Sweet Banana Bajji പഴം പൊരിച്ചത് (2)