Pages

Tuesday, October 13, 2015

പോപ്സിക്കിൽ സ്റ്റിക്സ് / ഐസ്- ക്രീം സ്റ്റിക്സ് ലാഡർ

പോപ്സിക്കിൽ സ്റ്റിക്സ് / ഐസ്- ക്രീം സ്റ്റിക്സ് ലാഡർ (Popsicle sticks or Ice cream sticks Ladder Tutorial) ക്രാഫ്റ്റ് , ഈ ആഴ്ചത്തെ   മംഗളം വാരികയിൽ (ലക്കം 41, 2015   ഒക്ടോബർ 12) പ്രസിദ്ധീകരിച്ചു വന്നത്.

പോപ്സിക്കിൽ സ്റ്റിക്സ് ലാഡർ

One of my Craft tutorial, Popsicle sticks or Ice cream sticks Ladder Tutorial published in a Malayalam-language weekly magazine, Mangalam. This is one of the best  recycled craft for  kids and  adults  to make with your reusing and everyday recycling items you might have around the house.

CapturePopsicle sticks are inexpensive, they're fun, and they provide endless options for what little imaginations can create.

Popsicle sticks or Ice cream sticks Ladder men (10)

ആവശ്യമുള്ള സാധനങ്ങൾ

1. പോപ്സിക്കിൽ സ്റ്റിക്സ് / ഐസ് ക്രീം സ്റ്റിക്സ് - 10 എണ്ണം

2. ക്രാഫ്റ്റ് ഗ്ലൂ

3. കട്ടർ അല്ലെങ്കിൽ മൂർച്ചയുള്ള കത്തി

image

പോപ്സിക്കിൽ സ്റ്റിക്സ് / ഐസ്- ക്രീം സ്റ്റിക്സ് ലാഡർ ഉണ്ടാക്കുന്ന വിധം

  • 4 പോപ്സിക്കിൽ സ്റ്റിക്സ്നെ കട്ടർ ഉപയോഗിച്ച് നേർ പകുതിയായി മുറിക്കുക. ചിത്രം 2 നോക്കുക.

image

  • 2 മുറിക്കാത്ത പോപ്സിക്കിൽ സ്റ്റിക്സ് / ഐസ് ക്രീം സ്റ്റിക്സ് എടുത്തു 3 ഇഞ്ച്‌ അകലത്തിൽ വയ്ക്കുക.

image

image

  • ചിത്രം 3, 4 എന്നിവയിൽ കാണുന്ന പോലെ പകുതിയാക്കിയ പോപ്സിക്കിൽ സ്റ്റിക്സ്ൽ നിന്ന് 4 എണ്ണം എടുത്തു, 3 ഇഞ്ച്‌ അകലത്തിലായി ക്രമീകരിച്ചിരിക്കുന്ന  മുറിക്കാത്ത 2 പോപ്സിക്കിൽ സ്റ്റിക്സ്നു കുറുകെ തുല്യ അകലത്തിലായി ഗ്ലൂ ചെയ്തു വയ്ക്കുക. വീണ്ടും 4 മുറിച്ച പോപ്സിക്കിൽ സ്റ്റിക്സ് എടുത്തു നേരത്തെ ചെയ്ത പോലെ മുറിക്കാത്ത 2 പോപ്സിക്കിൽ സ്റ്റിക്സ്നു കുറുകെ തുല്യ അകലത്തിലായി ഗ്ലൂ ചെയ്തു വയ്ക്കുക.. ഇപ്പോൾ 2 ലാഡർ റെഡിയായി. മുറിച്ച പോപ്സിക്കിൽ സ്റ്റിക്സ് കുറുകെ ഒട്ടിക്കുമ്പോൾ 2 ലാഡറിലും പടികൾ ഏകദേശം ഒരു പോലെ വരത്തക്ക രീതിയിൽ ക്രമീകരിക്കുക. അല്ലെങ്കിൽ അഭംഗിയുണ്ടാകും. ചിത്രം 4 നോക്കുക.

image

  • ഇനി രണ്ടു ലാഡറുകളുടെയും മുകൾ ഭാഗം ചിത്രം 5-യിൽ കാണുന്ന പോലെ ഗ്ലൂ ഉപയോഗിച്ചു തമ്മിൽ ഒട്ടിച്ചു വയ്ക്കുക.

image

  • മുകൾ അറ്റങ്ങൾ മാത്രം തമ്മിൽ ഒട്ടിച്ചിരിക്കുന്ന ലാഡറുകൾ കൂടുതൽ ബലപ്പിക്കുന്നതിനായും ചെറിയ ആട്ടം ഉണ്ടെങ്കിൽ അത് ഇല്ലാതാക്കുന്നതിനായും ചിത്രം 6-ൽ കാണുന്ന പോലെ ലാഡറുകളുടെ കാലുകൾ 2 ഐസ് ക്രീം സ്റ്റിക്സ്കളിൽ ഗ്ലൂ ചെയ്തു വയ്ക്കുക.
  • ഇനി വളരെ ചെറിയ കളിപ്പാട്ടങ്ങൾ  (മൃഗങ്ങളുടെയോ, കുട്ടികളുടെയോ, നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ട മറ്റേതെങ്കിലുമോ രൂപങ്ങൾ ഉള്ള വളരെ ചെറിയ കളിപ്പാട്ടങ്ങൾ) ഓരോന്ന് വീതം ലാഡറുകളുടെ ഏതെങ്കിലും പടിയിൽ ഒട്ടിച്ചു വയ്ക്കാം. ഞാൻ 2 കള്ളറുകളിലുള്ള 2 ഫസ്സി സ്റ്റിക്ക്സ് ഉപയോഗിച്ചു 2 രൂപങ്ങൾ ഉണ്ടാക്കി പടികളിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ചിത്രങ്ങൾ 1, 1A, 6 എന്നിവ നോക്കുക.