Pages

Sunday, October 18, 2015

Five petal Ear stud and Ring Making Step-by-Step Tutorial

അഞ്ചിതൾ പൂ കമ്മലും മോതിരവും ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഇവിടെ വിവരിക്കുന്നു. ഈ ആഴ്ചത്തെ   മംഗളം വാരികയിൽ (ലക്കം 42, 2015   ഒക്ടോബർ 19) പ്രസിദ്ധീകരിച്ചു വന്നത്.

അഞ്ചിതൾ പൂ കമ്മലും മോതിരവും

One of my Jewelry making tutorial, published in a Malayalam-language weekly magazine, Mangalam.

കമ്മലിന് ആവശ്യമുള്ള സാധനങ്ങൾ (ചിത്രം B )

  1. നൂല് - ആവശ്യത്തിനു
  2. ഇഷ്ട്ടമുള്ള നിറത്തിലുള്ള മുത്തുകൾ (6 mm) - 10
  3. ഇയർ സ്റ്റഡ്‌ ബെയിസ് / ഇയർ സ്റ്റഡ് പോസ്റ്റ് - ജോഡി
  4. ഇയർ സ്റ്റഡ്‌ ബാക്ക് - ജോഡി
  5. ഗോൾഡൻ നിറത്തിലുള്ള മുത്തുകൾ (6 mm അല്ലെങ്കിൽ 8 mm ) - 2
  6. കത്രിക
  7. സൂപ്പെർ ഗ്ലൂ

അഞ്ചിതൾ പൂ കമ്മലും മോതിരവും

കമ്മലുണ്ടാക്കുന്ന വിധം

ചിത്രം C യിൽ കാണുന്നതു പോലെ നൂലിൽ 5 മുത്തുകൾ കോർത്തെടുക്കുക.

image

image

image

ഇനി നൂലിന്റെ രണ്ടറ്റവും തമ്മിൽ നന്നായി ചേർത്ത് കെട്ടി യോജിപ്പിക്കുക (ചിത്രങ്ങൾ D, E എന്നിവ നോക്കുക). ബാക്കിയുള്ള നൂല് വെട്ടി കളയുക. ഇപ്പോൾ അഞ്ചിതൾ പൂവിന്റെ ആകൃതിയിൽ ഇയർ സ്റ്റഡ്‌ ആയില്ലേ. ഇതിനെ ഇയർ സ്റ്റഡ്‌ ബെയിസിൽ സൂപ്പെർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. കമ്മലിനെ നടുവിലുള്ള ഹോള്ളോ സ്പെയ്സിൽ ഒരു ഗോൾഡൻ നിറത്തിലുള്ള മുത്ത് ഒട്ടിച്ചു വയ്ക്കുക. കമ്മൽ റെഡി. ചിത്രം F നോക്കുക

image

അടുത്ത കമ്മലും ഇത്തരത്തിൽ ഉണ്ടാക്കുക (ചിത്രം G). രണ്ടു ഇയർ സ്റ്റഡ് പോസ്റ്റിലും ഇയർ സ്റ്റഡ് ബാക്ക് സ് ഇട്ടു വയ്ക്കുക.

image

  • മുത്തിനിടയ്ക്കു ചക്കിരി ചേർത്തും കമ്മൽ ചെയ്യാം.
  • ആദ്യം ചക്കിരിയാണ് നൂലിൽ കോർക്കുന്നത് എങ്കിൽ മുത്തിന്റെ അവസാനം ചക്കിരി ഇടേണ്ട ആവശ്യം ഇല്ല.
  • കമ്മലിന്റെ ബെയിസ് ചെറുതും വലുതും എല്ലാം, ഫാൻസി കടകളിൽ മേടിക്കാൻ കിട്ടും

image

മോതിരത്തിന് ആവശ്യമുള്ള സാധനങ്ങൾ (ചിത്രം H )

  1. മോതിരത്തിന്റെ ബെയിസ് - 1
  2. നൂല് - ആവശ്യത്തിനു
  3. ഇഷ്ട്ടമുള്ള നിറത്തിലുള്ള മുത്തുകൾ (6 mm) - 5 എണ്ണം
  4. ഗോൾഡൻ നിറത്തിലുള്ള മുത്തുകൾ ( 6 mm അല്ലെങ്കിൽ 8 mm ) - 1
  5. സൂപ്പെർ ഗ്ലൂ

image

മോതിരമുണ്ടാക്കുന്ന വിധം

നേരത്തെ കമ്മൽ ഉണ്ടാക്കിയത് പോലെ തന്നെ അഞ്ചിതൾ പൂവിന്റെ ആകൃതിയിൽ മുത്തുകൾ നൂലിൽ കോർത്ത്‌ കെട്ടി മോതിരത്തിന്റെ ബെയിസിൽ സൂപ്പെർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക. ഇതിനു നടുവിലായി ഗോൾഡൻ നിറത്തിലുള്ള ഒരു മുത്ത് ഒട്ടിച്ചു വയ്ക്കുക. മോതിരം റെഡി. ചിത്രം I നോക്കുക.

image

image