Pages

Thursday, October 29, 2015

Popsicle sticks or Ice cream sticks Pen Holder Tutorial

One of my Craft tutorial, (Tutorial in English is here :-http://ourharsha.blogspot.com/2012/12/popsicle-sticks-or-ice-cream-sticks-pen.html) published in a Malayalam-language weekly magazine, Mangalam. It is a kid craft or Recycled craft that you can re-use old popsicle sticks and the cardboard on the inside of a toilet paper roll (paper toilet roll tube).

Capture

ഈ ആഴ്ചത്തെ   മംഗളം വാരികയിലെ (ലക്കം 43, 2015   ഒക്ടോബർ 26)  ക്രാഫ്റ്റ് കോളത്തിൽ ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ് പെൻ ഹോൾഡർ (Popsicle sticks or Ice cream sticks Pen Holder)  ഉണ്ടാക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു. image

ആവശ്യമുള്ള സാധനങ്ങൾ

  1. ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ്
  2. ബാത്ത്രൂം റ്റിഷൂ റോൾ അല്ലെങ്കിൽ ഒരു ചെറിയ ടിൻ ക്യാൻ അല്ലെങ്കിൽ കാർഡ് ബോർഡ് പേപ്പർ ട്യൂബ്
  3. കത്രിക
  4. ഫെവി കോൾ
  5. കട്ടിയുള്ള കാർഡ് ബോർഡ്

image

ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ് പെൻ ഹോൾഡർ ഉണ്ടാക്കുന്ന വിധം

image

കട്ടിയുള്ള കാർഡ് ബോർഡിൽ നിന്ന് 3 ഇഞ്ച്‌ വലിപ്പത്തിൽ ഒരു വട്ടം വെട്ടിയെടുക്കുക. കാർഡ് ബോർഡ് പേപ്പർ ടൂബിന്റെ അടി വശത്ത് ഗ്ലൂ പുരട്ടി അതിനെ വെട്ടിയെടുത്ത കട്ടിയുള്ള കാർഡ് ബോർഡ് വട്ടത്തിന് മേൽ ഒട്ടിച്ചു വയ്ക്കുക. (പേപ്പർ ടൂബിനേക്കാൾ 2 mm എങ്കിലും വലിപ്പം കൂടുതൽ ആയിട്ടു വേണം കാർഡ് ബോർഡ് വട്ടം വെട്ടിയെടുക്കാൻ). ഇനി ചിത്രം C യിൽ കാണുന്ന പോലെ ഐസ്ക്രീം സ്ടിക്ക്സ് / പോപ്സിക്ലിൽ സ്ടിക്ക്സ് ഒന്നൊന്നായി, വിടവില്ലാതെ ചേർത്ത് ഒട്ടിച്ചു വച്ച് 1 വട്ടം പൂർത്തിയാക്കുക.

image

ചിത്രം D, E എന്നിവ നോക്കുക. ഇനി ഇതിൽ ചിത്രം A യിൽ കാണുന്ന പോലെ നിങ്ങളുടെ പേന, പെൻസിൽ, സ്കെയിൽ ഒക്കെ ഇട്ടു വയ്ക്കാം.

image

പോപ്സിക്ലിൽ സ്ടിക്ക്സ് പെൻ ഹോൾഡർ ഇഷ്ട്ടമുള്ള നിറത്തിൽ -അക്രിലിക് പെയിന്റോ, പഴയ നെയിൽ പോളിഷോ, മാർക്കർ പേനയോ, സ്പ്രേ പെയിന്റോ ഉപയോഗിച്ച് പെയിന്റ് ചെയ്യാം അല്ലെങ്കിൽ ചിത്രം B യിൽ കാണുന്ന പോലെ പോപ്സിക്ലിൽ സ്ടിക്ക്സ്നു പുറത്തു പെയിന്റ് ചെയ്ത പിസ്ത തോടുകൾ നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ഒട്ടിച്ചു വച്ച് പെൻ ഹോൾഡനെ കൂടുതൽ ഭംഗിയാക്കാം.