Pages

Friday, February 12, 2016

Cocoa Powder Muffin കൊക്കോ പൌഡർ മഫിൻ

One of my six Christmas special Food Recipes Published in a Malayalam magazine, Sthree Dhanam on December 2015



ആവശ്യമുള്ള സാധനങ്ങൾ
  • ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ - 2 കപ്പ്‌ (ഞാൻ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്)
  • അണ്‍ സ്വീറ്റെൻഡ്‌ കൊക്കോ പൌഡർ - 6 ടേബിൾ സ്പൂണ്‍
  • ബേക്കിംഗ് സോഡാ - 1 ടീ സ്പൂണ്‍
  • ബേക്കിംഗ് പൌഡർ - 1 ടീ സ്പൂണ്‍
  • ഉപ്പ് - 1/4 ടീ സ്പൂണ്‍
  • വാനില എസ്സെൻസ് - 1 ടീ സ്പൂണ്‍
  • എണ്ണ - 1/2 കപ്പ്‌
  • പാൽ - 1 കപ്പ്
  • മുട്ട - 4 ( 3 ആയാലും മതി)
  • പഞ്ചസാര പൊടിച്ചത് - 1 കപ്പ്‌ ( നല്ല മധുരം വേണമെങ്കിൽ ഒന്നര കപ്പ് പഞ്ചസാര ഉപയോഗിക്കുക)

തയ്യാറാക്കുന്ന വിധം

12 കപ്പ്- നോണ്‍ സ്ടിക്ക് മഫിൻ പാൻ എടുത്തു അതിന്റെ ഓരോ കപ്പുകളിലും വെണ്ണ പുരട്ടി വയ്ക്കുക.
ഓവന്റെ താപനില 180 ഡിഗ്രിസെൽഷ്യസിൽ ക്രമീകരിച്ചു പ്രീ ഹീറ്റ് ചെയ്യുക.
ഒരു വലിയ ബൌളിൽ ഗോതമ്പ് പൊടി അരിച്ചെടുക്കുക. അതിലേക്കു അണ്‍ സ്വീറ്റെൻഡ്‌ കൊക്കോ പൌഡർ, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൌഡർ, ഉപ്പ് എന്നിവ ചേർത്ത്. ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി യോജിപ്പിക്കുക.


മറ്റൊരു വലിയ ബൌളിൽ മുട്ട പൊട്ടിച്ചു ഒഴിക്കുക. ഹാൻഡ്‌ ഹെൽഡ് ഇലക്ട്രിക്ക് മിക്സെർ അല്ലെങ്കിൽ എഗ്ഗ് ബീറ്റര്‍ ഉപയോജിച്ചു മുട്ട നന്നായി അടിച്ചു പതപ്പിക്കുക. അതിലേക്കു പഞ്ചസാര ചേർന്ന് പിന്നെയും ബീറ്റ് ചെയ്യുക. ഇനി അതിലേയ്ക്ക് വാനില എസ്സെൻസ്, പാൽ, എണ്ണ എന്നിവ ചേർത്ത് സ്പീഡ് കുറച്ചു 30 സെക്കന്റ്‌ ബീറ്റ് ചെയ്യുക. ഇനി ഈ മുട്ട -പാൽ മിശ്രിതത്തെ ഗോതമ്പ് - കൊക്കോ പൌഡർ മിശ്രിതത്തിലേയ്ക്ക് ഒഴിച്ച് , ഒരു സ്പൂണ്‍ കൊണ്ട് എല്ലാം ഒന്ന് ഇളക്കി യോജിപ്പിക്കുക. ഒത്തിരി നേരം ഇതിനെ കുഴയ്ക്കരുത്‌. മഫിൻ കട്ടിയായി പോകും.


നേരത്തെ വെണ്ണ പുരട്ടി വച്ചിരിക്കുന്ന പാനിലെ ഓരോ കപ്പിലും മുക്കാൽ ഭാഗത്തോളം മാത്രം മാവൊഴിച്ച് , പ്രീ ഹീറ്റ്ഡ് (180 ഡിഗ്രി സെല്‍ഷ്യസില്‍) ഓവനിൽ വച്ച് 25 മിനിറ്റ് ടൈം സെറ്റ് ചെയ്ത് ബേക്ക് ചെയ്തെടുക്കുക.