Pages

Friday, February 5, 2016

Quilled Paper Flowers

One of my Flower Quilling Tutorial , published in a Malayalam-language weekly, Mangalam on  February 1st, 2016 (മംഗളം വാരികയില്‍ 2016 ഫെബ്രുവരി ഒന്നിന്  പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - പേപ്പര്‍ ക്യ്വല്ലിംഗ്  പൂക്കള്‍ )


ആവശ്യമുള്ള സാധനങ്ങൾ (ചിത്രം A)

  • പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
  • പൂവിനായി ഇഷ്ട്ടമുള്ള 2, 3 വ്യത്യസ്ത  നിറത്തിലുള്ള  ക്യ്വല്ലിംഗ്  പേപ്പറുകൾ 
  • ക്യ്വല്ലിംഗ്  ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
  • പേപ്പർ ഗ്ലൂ
  • വെള്ള കാർഡ്‌ സ്റ്റോക്ക്‌ പേപ്പർ -1



ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ്പേപ്പറുകളോ (Quilling Papers) പത്ര മാസികകളിലെ പേപ്പർ അല്ലെങ്കിൽ വിവിധ വർണ്ണങ്ങളിലുള്ള ചാർട്ട്  പേപ്പറുകളോ 3 മില്ലി മീറ്റർ അഥവാ 5 മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി  മുറിച്ചു  എടുത്തു  അതിൽ നിന്ന് വേണ്ടുന്ന ഷൈപ്പുകൾ  ഉണ്ടാക്കിയെടുക്കാവുന്നതാണ്


 പൂവുണ്ടാക്കുന്ന വിധം
ആദ്യമായി ഏതൊക്കെ ഷെയ്പ്പുകള്‍, എങ്ങനെ ആണ് ഉണ്ടാക്കേണ്ടത് എന്ന് പറയാം.
1 . റൌണ്ട്  റ്റൈറ്റ് കോയില്‍സ്.
ഒരു  പേപ്പർ  സ്ട്രിപ്പ്  ക്യ്വല്ലിംഗ് ടൂളിൽ വച്ച്  റ്റൈറ്റ്  ആയി   ചുറ്റിയെടുത്തു   അറ്റം  ഗ്ലൂ  ചെയ്യുക .  ഇത്തരത്തിൽ രണ്ട് റ്റൈറ്റ്  കോയില്സ് ഉണ്ടാക്കിയെടുക്കുക.  
2.  ടിയർ ഡ്രോപ്പ് ഷൈപ്പ്
ഒരു  പേപ്പർ  സ്ട്രിപ്പ്  ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു,  അല്പം ലൂസാക്കിയ ശേഷം   അറ്റം ഗ്ലൂ ചെയ്യുക. ഇതാണ് ലൂസ് കോയിൽ.  ഒരു ലൂസ് കോയിൽ എടുത്ത്,  അതിന്റെ ഒരു   അറ്റത്ത്‌ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും. ഇത്തരത്തിൽ പൂവിന്റെ ഇതളുണ്ടാക്കുന്നതിനായ് 10, 11 ടിയർ ഡ്രോപ്പ് ഷൈപ്പുകള്‍ ഉണ്ടാക്കിയെടുക്കുക. 
3. കര്‍വ്ഡ്‌ ടിയർ ഡ്രോപ്പ് ഷൈപ്പ്
ഇലകള്‍ക്കായി പച്ച  പേപ്പർ  സ്ട്രിപ്പ്സില്‍ നിന്ന്   ടിയർ ഡ്രോപ്പ് ഷൈപ്പുകള്‍ ഉണ്ടാക്കിയ ശേഷം ഓരോ  പച്ച ടീയർ ഡ്രോപ്പ് ഷൈപ്പിന്റെയും   മുകളറ്റം കൈ കൊണ്ട് ഷൈപ്പു ചെയ്തു ചെറുതായി വളച്ചു വയ്ക്കുക.  ഇത്തരത്തിൽ 3, 4, ഇലകൾ ഉണ്ടാക്കുക. 
4. ആരോ ഷൈപ്പ്
പൂമൊട്ടിനു വേണ്ടി ഇഷ്ട്ടമുള്ള നിറത്തിലുള്ള ഒരു ഒരു  പേപ്പർ  സ്ട്രിപ്പ്  ഉപയോഗിച്ച് ടിയർ ഡ്രോപ്പ് ഷൈപ്പ് ഉണ്ടാക്കുക..ഈ ടിയർ ഡ്രോപ്പ് ഷൈപ്പിന്റെ ചുവടു ഭാഗം ക്യ്വല്ലിംഗ് ടൂള്‍ ഉപയോഗിച്ച് അകത്തേക്ക് വളച്ചു വച്ച്   ആരോ ഷൈപ്പ് ഉണ്ടാക്കാം.  
5. ഫ്രീ റൌണ്ട് റ്റൈറ്റ് കോയില്‍സ്
വള്ളി ചുരുളുകള്‍ ഉണ്ടാക്കുന്നതിനു വേണ്ടി ഒരു പച്ച പേപ്പര്‍ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് , പേപ്പറിന്റെ പകുതി - ഭാഗം  റ്റൈറ്റ്  കോയില്‍ ആയി   ചുറ്റി  പകുതിക്ക് വച്ച് തന്നെ  ഗ്ലൂ  ചെയ്യുക  ബാക്കി  ഭാഗം വെറുതെ  ഇട്ടേയ്ക്കുക. ഇത്തരത്തില്‍ രണ്ടു  ഫ്രീ റൌണ്ട്  റ്റൈറ്റ് കോയില്‍സ് ഉണ്ടാക്കുക. 
ഇനി വെള്ള കാർഡ് സ്റ്റോക്ക് പേപ്പറിൽ ഒരു പച്ച പേപ്പര്‍ സ്ട്രിപ്പ്   s ആകൃതിയിലോ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട മറ്റേതെങ്കിലും രീതിയോ ഒട്ടിച്ചു വച്ച് റൌണ്ട്  റ്റൈറ്റ് കോയില്‍സ്, ടിയർ ഡ്രോപ്പ് ഷൈപ്പ്, കര്‍വ്ഡ്‌ ടിയർ ഡ്രോപ്പ് ഷൈപ്പ്, ആരോ ഷൈപ്പ്, ഫ്രീ റൌണ്ട് റ്റൈറ്റ് കോയില്‍സ് എന്നിവ ഉപയോഗിച്ച് പൂക്കള്‍, പൂമൊട്ട്, ഇലകള്‍, വള്ളി ചുരുളുകള്‍ ഉണ്ടാക്കി വെള്ള കാർഡ് സ്റ്റോക്ക് പേപ്പറിൽ ചിത്രം K, L എന്നിവയില്‍ കാണുന്നത് പോലെ ഒട്ടിച്ചു വച്ച് ഭംഗിയാക്കുക. ഇനി ഇതിനെ ഭംഗിയായി ഫ്രൈം ചെയ്തു വയ്ക്കാം.