Pages

Friday, March 4, 2016

Nashvaratha Malayalam Poem നശ്വരത കവിത



നശ്വരത

താമര തേനുണ്ടു
പൂമര ചാമര കാറ്റേറ്റു
ചെന്തളിരിതളണയില്‍
പള്ളി കൊള്ളും ലോലംബമേ
ആവോളമാവോളമാ മധു നുകരൂ
ആനന്ദ ചിത്തനായി ഉറങ്ങു നീ
അരുണോദമാകുന്നതും
കിനാക്കണ്ടുറങ്ങു നീ ഭ്രമരമേ
പുലരിയിലുണരാനാകില്ലെന്നറിയാതെ-
ഉറങ്ങൂ നീ ഭ്രമരമേ
നശ്വരമീ ജീവിതമൊരു നീര്‍ കുമിള പോല്‍
നശ്വരമോരോ ജീവിതവും
ഞെട്ടറ്റു വീണൊരീ
പനിനീര്‍ പൂവ് പോലെ
ഞെട്ടറ്റു വീണൊരീ
പനിനീര്‍ പൂവ് പോലെ