Pages

Sunday, June 12, 2016

Banana Pancake Recipe ബനാന പാന്‍കേക്ക്സ്

One of my recipe published in Sthreedhanam Magazine  on June 2016 ( ബനാന പാന്‍കേക്ക്സ്  റെസിപി 2016 ജൂണ്‍ മാസത്തെ സ്ത്രീധനം മാഗസീനില്‍ പ്രസിദ്ധീകരിച്ചു  വന്നത്) 


ആവശ്യമുള്ള സാധനങ്ങള്‍ 
  • മൈദാ മാവ് അല്ലെങ്കില്‍ ഗോതമ്പു പൊടി - 1 കപ്പ് 
  • പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍ 
  • ബേക്കിംഗ് പൌഡര്‍ - 1 ടീ സ്പൂണ്‍ 
  • ഉപ്പ് - 1/8 ടീ സ്പൂണ്‍ 
  • മുട്ട , ബീറ്റ് ചെയ്തത് - 1 
  • പാല്‍ - 1 കപ്പ് 
  • വെജിറ്റബിള്‍ എണ്ണ - 2 ടേബിള്‍ സ്പൂണ്‍ 
  • നന്നായി പഴുത്ത പഴം, ചെറുതായി മുറിച്ചത് - 2 എണ്ണം 
  • കറുവപ്പട്ട പൊടിച്ചത് - 1 നുള്ള് 
  • വാനില എക്സ്ട്രാറ്റ് - 1/2 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

ഒരു മിക്സിംഗ് ബൌളില്‍ മൈദാ മാവ് അല്ലെങ്കില്‍ ഗോതമ്പു പൊടി, പഞ്ചസാര, ബേക്കിംഗ് പൌഡര്‍, ഉപ്പ്, കറുവപ്പട്ട പൊടിച്ചത് എന്നിവ എടുത്ത് സ്പൂണ്‍ കൊണ്ട് ഇളക്കി യോജിപ്പിക്കുക. പാല്‍, ചെറുതായി മുറിച്ച പഴം, മുട്ട ബീറ്റ് ചെയ്തത്, വാനില എക്സ്ട്രാറ്റ്, വെജിറ്റബിള്‍ ഓയില്‍ എന്നിവ മിക്സിയില്‍ അടിച്ചെടുത്തു മറ്റൊരു ബൌളിലേയ്ക്ക് ഒഴിച്ച് വയ്ക്കുക. ഇനിയീ പാല്‍- പഴം- മുട്ട മിശ്രിതത്തിലേയ്ക്ക് മൈദ-പഞ്ചസാര മിശ്രിതം കുറേശ്ശെയായി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ദോശമാവിന്റെ പരുവത്തിൽ ആണ് മാവ് കലക്കേണ്ടുന്നത്. 


ഒരു പാന്‍ അടുപ്പത്ത് വച്ച്, ചൂടാകുമ്പോള്‍ നെയ്യ് മയം പുരട്ടി, ഒരു തവി മാവ് ഒഴിച്ചു കനം കുറച്ചു പരത്തി, ഇരു പുറവും ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വേവിച്ച് പാന്‍കേക്കുകള്‍ ഉണ്ടാക്കുക. ഓരോ പാന്‍കേക്കിലും തേങ്ങ-പഞ്ചസാര കൂട്ടു വച്ച് ചുരുട്ടി പ്ലേറ്റില്‍ വയ്ക്കുക. അല്ലെങ്കില്‍ തേനോ മാപ്പിള്‍ സിറപ്പോ ഒഴിച്ച് അധികം തണുക്കാതെ വിളമ്പുക.