Pages

Friday, June 17, 2016

സൂര്യനും ഭൂമിയും കവിത Sooryanum Bhoomiyum Poem



സൂര്യനും ഭൂമിയും
**************************
By Manjusha Hareesh
****************************
ഇളവെയില്‍ കൈകളാലെന്നെ

തഴുകുന്ന നേരത്താ

കനല്‍ക്കണ്ണുകള്‍

നിറഞ്ഞതെന്തേ

കുളിര്‍ മാരിയായാ -

നീര്‍ കണങ്ങളീ

തളിര്‍ മേനിയാകെ

നനച്ചാര്‍ദ്രമാക്കവേ

തളിരിടുന്നെന്നിലൊരായിരം

കിനാക്കള്‍

കടലോളമിഷ്ട്ടം

കരളില്‍ നിറച്ചെന്നിലെ

മോഹ മുകുളങ്ങളെ

ഉമ്മ വച്ചുണര്‍ത്തിയ

പ്രണയമേ .....

മഴയായും വെയിലായും

തഴുകൂ നീയെന്നെ

ഹരിതാഭ നിറയട്ടെയീ

വദനത്തിലിന്നും

ഋതു ശോഭയാല്‍

ചോക്കട്ടെന്‍

കവിള്‍ത്തടങ്ങളെന്നും

നിന്നോടു കണ്ണോടു

കണ്ണിടയുമ്പോള്‍

നാണിച്ചു തല

താഴ്ത്തട്ടെയെന്‍

മിഴിപ്പൂക്കള്‍

പ്രണയത്തിനച്ചുതണ്ടില്‍

സ്വയം കറങ്ങുന്ന ഞാന്‍

പ്രണവ മന്ത്രവുമുരിവിട്ടുരിവിട്ട്

ചുറ്റി വരുന്നുണ്ടെന്‍

പ്രണയമേ നിന്നെ....

എനിക്ക് ചുറ്റും

നിനക്ക് ചുറ്റും

നമുക്കു ചുറ്റും

പ്രണയ പ്രയാണത്തിലാണ് ഞാന്‍...

കാലാന്തരങ്ങളായീ

പ്രണയ പ്രയാണത്തിലാണ് നാം ......