Pages

Sunday, February 28, 2016

Malayalam Poem Kaalame കാലമേ .... കവിത



കാലമേ

കാലമേ നില്ലു, നില്ലെങ്ങു നീ പോകുന്നിതേ
കാത്തിരുന്നെത്രയോ നാളേറെയുത്സാഹമായ്
എത്രയും വര്‍ണ്ണാഭമായൊരീ കൌമാര കാലത്തിനായ്
വന്നു തീരും മുന്നെയെന്‍ യൌവനത്തിന്‍ കയ്യും
പിടിച്ചീ പടിയിറങ്ങി പോകുന്നതെന്തു നീ മൂകമായ്
ഇത്ര തിരക്കിട്ടു പായുന്നതെങ്ങു നീ ചൊല്‍ക
തെല്ലിട നില്‍ക്കുകെന്നരികത്തു ശാന്തമായ്
അത്ര നേരം കൂടെ ഞാനുല്ലസിക്കട്ടെയീ
നവ യൌവന വനികയില്‍
അവനിയാമാരാമത്തിലൊരു കോണിലായ്
പൂത്തു നിന്നെന്‍ പരിമളമാകെപ്പരത്തട്ടെ
കാറ്റിന്‍ ചിറകേറിയാ പൂമണം പരക്കട്ടെ-
അഴലാല്‍ കരിഞ്ഞ ശിഖരങ്ങളിലും, ഏറെ-
ച്ചീഞ്ഞ ചേരി ചവര്‍പ്പുകളിലും, ആകെ-
ദുഷിച്ച മനസ്സുകളൂതി പടര്‍ത്തുന്ന വിഷപ്പുകച്ചുരുളുകളിലും
അനവദ്യ ഗന്ധമായൊഴുകി നിറയട്ടെ
പുത്തന്‍ പ്രതീക്ഷ തന്‍ ശുദ്ധ വായുവെല്ലാത്തിലും നിറയട്ടെ
കാലമേ അറിയുക,
കഴിഞ്ഞു പോയതൊന്നുമേ
കെട്ടഴിച്ചെടുക്കില്ല ഞാന്‍ നിശ്ചയം
കളഞ്ഞു പോയതൊന്നുമേ
ചികഞ്ഞെടുക്കില്ല നിന്നില്‍ നിന്നെന്നുമേ
കവര്‍ന്നെടുത്തതിനെ കുറിച്ചൊന്നുമേ മിണ്ടില്ല
നിന്നുത്തരം മുട്ടുവാനൊട്ടുമേ
ഹേതുവാകില്ല ഞാന്‍
ഇനി - തെല്ലിട നില്‍ക്കുകെന്നരികത്തു ശാന്തമായ്
അത്ര നേരം കൂടെ പൂത്തുലഞ്ഞു
നില്‍ക്കട്ടെ ഞാനീ ജീവിത വീഥിയില്‍ ...
പൂത്തുലഞ്ഞു നില്‍ക്കട്ടെയീ ജീവിത വീഥിയില്‍

                                                                  മഞ്ജുഷ ഹരീഷ്

Wednesday, February 24, 2016

Recycled Craft - Bottle Love

One of my Recycled Craft Tutorial -Bottle heart (Bottle love) , published in a Malayalam-language weekly, Mangalam on 22nd February , 2016 (മംഗളം വാരികയില്‍ 2016 ഫെബ്രുവരി 22-ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - ബോട്ടില്‍ ലവ് )


ആവശ്യമുള്ള സാധനങ്ങള്‍
  • പ്ലാസ്റ്റിക്‌ ബോട്ടില്‍ - 1 
  • കത്രിക 
  • മാര്‍ക്കര്‍ പേന

ബോട്ടില്‍ ലവ് ഉണ്ടാക്കുന്ന വിധം
ബോട്ടിലിന്‍റെ മൂട് ഭാഗത്ത്‌ നിന്ന് ഒരിഞ്ച്‌ മുകളില്‍ വച്ച് മുറിച്ചു മാറ്റുക. ചിത്രം 1 നോക്കുക. 


ഇനി ചിത്രം 2-ല്‍ കാണുന്നത് പോലെ ബോട്ടിലിനെ ചരിച്ചു വച്ചിട്ട് അര ഇഞ്ച്‌ അടയാളപ്പെടുത്തി, ബോട്ടിലിന് ഇരു വശത്തും വരച്ചു, വട്ടത്തില്‍ വെട്ടിയെടുക്കുക. വെട്ടിയെടുക്കാന്‍ എളുപ്പത്തിനായി കൈ കൊണ്ട് ബോട്ടിലിനെ മെല്ലെ ചപ്പിച്ചു വയ്ക്കുക. ചിത്രം 3



ഓവല്‍ ആകൃതിയില്‍ ആയിരിക്കും വെട്ടിയെടുക്കുന്ന ഭാഗം കാണപ്പെടുക. അതിന്റെ കൂര്‍ത്തിരിക്കുന്ന ഒരറ്റത്തിനെ മെല്ലെ അകത്തേക്ക് വളയ്ക്കുക. ഇപ്പോള്‍ ഹാര്‍ട്ട്‌ ഷെയ്പ്പ് അഥവാ ലവ്വ്‌ ഷെയ്പ്പ് കിട്ടും ചിത്രം 4.


ഇത്തരത്തില്‍ ബോട്ടിലില്‍ നിന്ന് ആവശ്യമുള്ളത്രയും ഹാര്‍ട്ട്‌ ഷെയ്പ്പുകള്‍ ഉണ്ടാക്കിയെടുക്കുക. ആവശ്യമെങ്കില്‍ പെപ്സി ബോട്ടില്‍ ലവ്സില്‍ ഇഷ്ട്ടമുള്ള നിറം കൊടുത്ത് അവയെ വാള്‍ ഡെക്കര്‍ ആയി ഉപയോഗിക്കാം.
 


Friday, February 19, 2016

Kannum Chundum Poem കണ്ണും ചുണ്ടും കവിത


"കണ്ണും ചുണ്ടും"  എന്ന എന്റെ ഈ കവിത പാടിയത്  പ്രിയ സുഹൃത്ത് റഷീദ് പള്ളിക്കൽ.





പനിനീര്‍ ദളം പോലെ 
മൃദുവായ ചുണ്ടുകള്‍ 
നീണ്ടു വിടര്‍ന്ന
കണ്ണുകളോടു ചോദിച്ചു 
നീയെന്തേ നിറയാത്തൂ
നീയെന്തേ തുളുമ്പാത്തൂ
എന്തേ പെയ്തൊഴിയാത്തൂ
ഒരു കടലുണ്ടല്ലോ 
കരഞ്ഞു തീര്‍ക്കാന്‍ 
പെയ്തൊഴിയൂ 
മനസ് ശാന്തമാകട്ടെ
മിഴികള്‍ മെല്ലെ മൊഴിഞ്ഞു
ഞാന്‍ പെയ്തുവെന്നാല്‍
നിനക്ക് വിതുമ്പാതിരിക്കാനാവില്ല
തേങ്ങി തേങ്ങി  തളരാതിരിക്കാനാവില്ല
അലറി കരയാതിരിക്കാനാവില്ല
എനിക്കതു കാണാന്‍ വയ്യ
നിന്‍റെ പുഞ്ചിരിയിലാണെന്‍റെ ശാന്തത
നിന്‍റെ പുഞ്ചിരിയിലാണെന്‍റെ ശാന്തത  









Monday, February 15, 2016

Pistachio Shell Lotus പിസ്ത തോടുകൾ കൊണ്ടൊരു താമരപ്പൂവ്


One of my Recycled Craft Tutorial -Pistachio Shell Lotus , published in a Malayalam-language weekly, Mangalam on 15th February , 2016 (മംഗളം വാരികയില്‍ 2016 ഫെബ്രുവരി 15-ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - പിസ്ത തോടുകൾ കൊണ്ടൊരു താമരപ്പൂവ് )


ആവശ്യമുള്ള സാധനങ്ങൾ (ചിത്രം 1)
  • കാർഡ്‌ ബോർഡ്‌ ഷീറ്റ്
  • പിസ്ത തോടുകൾ
  • പച്ച നിറത്തിലുള്ള പോളിമര്‍ ക്ലേ 
  • ഫെവി കോൾ ഗ്ലൂ 
  • കത്രിക
  • അക്രിലിക് പെയിന്റ് / മാര്‍ക്കര്‍ പേന

താമരപ്പൂവ് ഉണ്ടാക്കുന്ന വിധം
ആദ്യമായി, പൂവിന്റെ ഇതളുകൾക്ക്‌ ആവശ്യമായത്രയും പിസ്ത തോടുകൾക്കു ഇഷ്ടമുള്ള നിറങ്ങളിൽ ഉള്ള അക്രിലിക് പെയിന്റോ, നെയിൽ പോളിഷോ, സ്പ്രേ പെയിന്റോ, മാര്‍ക്കര്‍ പേനയോ ഉപയോഗിച്ച് നിറം കൊടുത്തു, പെയിന്റ് ഉണങ്ങാൻ വയ്ക്കുക. ചിത്രം 2. 


കാർഡ്‌ ബോർഡ്‌ ഷീറ്റില്‍ നിന്ന് ഒരു ചെറിയ ദീര്‍ഘ ചതുരമോ, ചതുരമോ, വട്ടമോ വെട്ടിയെടുക്കുക. പോളിമര്‍ ക്ലേ ആവശ്യത്തിന് എടുത്ത്, കൈ കൊണ്ട് അതിനെ വെട്ടിയെടുത്ത കാർഡ്‌ ബോർഡിന്‍റെ ഷെയ്പ്പിലാക്കുക. ചിത്രം 3. ഇനി കാർഡ്‌ ബോർഡ്‌ ചതുരത്തില്‍ അല്പം ഗ്ലൂ പുരട്ടി പോളിമര്‍ ക്ലേ ചതുരത്തെ അതില്‍ ഒട്ടിച്ചു വയ്ക്കുക.




ചിത്രം 4, 5 എന്നിവയില്‍ കാണുന്നത് പോലെ പൂവിന്റെ ഇതളുകള്‍ക്കായി പോളിമര്‍ക്ലേ ചതുരത്തിന്‍റെ നടുക്ക് 3,4 പിസ്ത തോടുകൾ ഒട്ടിച്ചു വയ്ക്കുക. അതിനു ഉള്ളില്‍, പൂവിന്റെ മദ്ധ്യഭാഗത്ത്‌ ഉള്ള ചെറിയ സ്ഥലത്ത് ഒരു ചെറിയ കഷണം തെര്‍മോകോള്‍ കള്ളര്‍ ചെയ്തു ഒട്ടിച്ചു വയ്ക്കുകയോ, ഒരു ചെറിയ പീസ് മഞ്ഞ പൈപ്പ് ക്ലീനേസ് / ചെനിയില്‍സ് മുറിച്ചെടുത്തു ഗ്ലൂ ചെയ്തു വയ്ക്കുകയോ ആവാം. 



ഇനി ചിത്രം 6, 7, 8 എന്നിവയില്‍ കാണുന്നത് പോലെ പോളിമര്‍ ക്ലേയില്‍, ഇതളുകള്‍ക്ക്‌ ആവശ്യമായത്രയും പിസ്ത തോടുകൾ ഉറപ്പിച്ചു വയ്ക്കുക. വേണമെങ്കില്‍ ഇതളുകളുടെ ഓരോ റൌണ്ടിലും അല്പം ചുവന്ന ഗ്ലിറ്റര്‍ ഗ്ലൂ ഒഴിച്ച് പൂവിനെ കൂടുതല്‍ ഭംഗിയാക്കാം.


Friday, February 12, 2016

Cocoa Powder Muffin കൊക്കോ പൌഡർ മഫിൻ

One of my six Christmas special Food Recipes Published in a Malayalam magazine, Sthree Dhanam on December 2015



ആവശ്യമുള്ള സാധനങ്ങൾ
  • ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ - 2 കപ്പ്‌ (ഞാൻ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്)
  • അണ്‍ സ്വീറ്റെൻഡ്‌ കൊക്കോ പൌഡർ - 6 ടേബിൾ സ്പൂണ്‍
  • ബേക്കിംഗ് സോഡാ - 1 ടീ സ്പൂണ്‍
  • ബേക്കിംഗ് പൌഡർ - 1 ടീ സ്പൂണ്‍
  • ഉപ്പ് - 1/4 ടീ സ്പൂണ്‍
  • വാനില എസ്സെൻസ് - 1 ടീ സ്പൂണ്‍
  • എണ്ണ - 1/2 കപ്പ്‌
  • പാൽ - 1 കപ്പ്
  • മുട്ട - 4 ( 3 ആയാലും മതി)
  • പഞ്ചസാര പൊടിച്ചത് - 1 കപ്പ്‌ ( നല്ല മധുരം വേണമെങ്കിൽ ഒന്നര കപ്പ് പഞ്ചസാര ഉപയോഗിക്കുക)

തയ്യാറാക്കുന്ന വിധം

12 കപ്പ്- നോണ്‍ സ്ടിക്ക് മഫിൻ പാൻ എടുത്തു അതിന്റെ ഓരോ കപ്പുകളിലും വെണ്ണ പുരട്ടി വയ്ക്കുക.
ഓവന്റെ താപനില 180 ഡിഗ്രിസെൽഷ്യസിൽ ക്രമീകരിച്ചു പ്രീ ഹീറ്റ് ചെയ്യുക.
ഒരു വലിയ ബൌളിൽ ഗോതമ്പ് പൊടി അരിച്ചെടുക്കുക. അതിലേക്കു അണ്‍ സ്വീറ്റെൻഡ്‌ കൊക്കോ പൌഡർ, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൌഡർ, ഉപ്പ് എന്നിവ ചേർത്ത്. ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി യോജിപ്പിക്കുക.


മറ്റൊരു വലിയ ബൌളിൽ മുട്ട പൊട്ടിച്ചു ഒഴിക്കുക. ഹാൻഡ്‌ ഹെൽഡ് ഇലക്ട്രിക്ക് മിക്സെർ അല്ലെങ്കിൽ എഗ്ഗ് ബീറ്റര്‍ ഉപയോജിച്ചു മുട്ട നന്നായി അടിച്ചു പതപ്പിക്കുക. അതിലേക്കു പഞ്ചസാര ചേർന്ന് പിന്നെയും ബീറ്റ് ചെയ്യുക. ഇനി അതിലേയ്ക്ക് വാനില എസ്സെൻസ്, പാൽ, എണ്ണ എന്നിവ ചേർത്ത് സ്പീഡ് കുറച്ചു 30 സെക്കന്റ്‌ ബീറ്റ് ചെയ്യുക. ഇനി ഈ മുട്ട -പാൽ മിശ്രിതത്തെ ഗോതമ്പ് - കൊക്കോ പൌഡർ മിശ്രിതത്തിലേയ്ക്ക് ഒഴിച്ച് , ഒരു സ്പൂണ്‍ കൊണ്ട് എല്ലാം ഒന്ന് ഇളക്കി യോജിപ്പിക്കുക. ഒത്തിരി നേരം ഇതിനെ കുഴയ്ക്കരുത്‌. മഫിൻ കട്ടിയായി പോകും.


നേരത്തെ വെണ്ണ പുരട്ടി വച്ചിരിക്കുന്ന പാനിലെ ഓരോ കപ്പിലും മുക്കാൽ ഭാഗത്തോളം മാത്രം മാവൊഴിച്ച് , പ്രീ ഹീറ്റ്ഡ് (180 ഡിഗ്രി സെല്‍ഷ്യസില്‍) ഓവനിൽ വച്ച് 25 മിനിറ്റ് ടൈം സെറ്റ് ചെയ്ത് ബേക്ക് ചെയ്തെടുക്കുക.









Monday, February 8, 2016

Tissue Paper Carnations Tutorial


One of my Paper Craft Tutorial -Tissue Paper Carnation , published in a Malayalam-language weekly, Mangalam on 8th February , 2016 (മംഗളം വാരികയില്‍ 2016 ഫെബ്രുവരി 8-ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - ടിഷ്യു പേപ്പര്‍ കാര്‍നേഷന്‍സ് )


ആവശ്യമുള്ള സാധനങ്ങള്‍
  • പല നിറത്തിലുള്ള ടിഷ്യു പേപ്പര്‍ ഷീറ്റുകള്‍ (20×24 ഇഞ്ച്‌) 
  • പച്ച പൈപ്പ് ക്ലീനേസ് / ചെനിയില്‍സ് - പൂക്കളുടെ എണ്ണത്തിന് അനുസരിച്ച് 
  • ഫ്ലോറല്‍ വയേര്‍സ് 
  • പച്ച ഫ്ലോറല്‍ ടേപ്പ് 
  • ഫ്ലോറല്‍ കട്ടര്‍ 
  • പേപ്പര്‍ ക്ലിപ്സ് - 2 
  • പെന്‍സില്‍ 
  • കത്രിക 
  • പല നിറത്തിലുള്ള മാര്‍ക്കര്‍ പേനകള്‍ 
  • 8 MM മുത്തുകള്‍ 
  • ഫ്ലോറല്‍ വയേര്‍സ്, ഫ്ലോറല്‍ ടേപ്പ്, ഫ്ലോറല്‍ കട്ടര്‍ എന്നിവ ഓപ്ഷണല്‍ ആണ്.

പൂക്കള്‍ ഉണ്ടാക്കുന്ന വിധം

ഒരു 20×24 ഇഞ്ച്‌ ടിഷ്യു പേപ്പര്‍ എടുത്ത് രണ്ടായി മടക്കുക. അതിനെ നാലായി മടക്കണം. പിന്നെയും മടക്കി എട്ടാക്കുക. അങ്ങനെ മടക്കി, മടക്കി ഏകദേശം 3.5 ഇഞ്ച്‌ ചതുരം ആകുന്നതു വരെ മടക്കുക. എന്നിട്ട് അതില്‍ 3 ഇഞ്ച്‌ വലിപ്പമുള്ള കുക്കീ കട്ടറോ, പേപ്പര്‍ ടെംപ്ലേറ്റോ വച്ച് (ചിത്രം 1), പെന്‍സില്‍ കൊണ്ട് അതിനു ചുറ്റും വരച്ച് 3 ഇഞ്ച്‌ വട്ടം വെട്ടിയെടുക്കുന്നതിനു ഔട്ട്‌ലൈന്‍ മാര്‍ക്ക് ചെയ്യുക (ചിത്രം 2).






3.5 ഇഞ്ച്‌ പേപ്പര്‍ ചതുരത്തിന്‍റെ രണ്ടറ്റത്തു പേപ്പര്‍ ക്ലിപ്സ് ഇട്ട് വയ്ക്കുക (ചിത്രം 3). ഇനി കത്രിക ഉപയോഗിച്ച് വട്ടം വെട്ടിയെടുക്കുക (ചിത്രം 4, 5).



വട്ടം വെട്ടിയെടുക്കുമ്പോള്‍ പേപ്പര്‍ ലെയറുകളുടെ സ്ഥാനം മാറി പോകാതിരിക്കാന്‍ ആണ് ക്ലിപ്സ് ഇടുന്നത്. ഒരു 20×24 ഇഞ്ച്‌ ടിഷ്യു പേപ്പറില്‍ നിന്ന് 48 പേപ്പര്‍ വട്ടങ്ങള്‍ കിട്ടും. ഒരു ടിഷ്യു പേപ്പര്‍ കാര്‍നേഷന്‍ ഉണ്ടാക്കാന്‍ 12 പേപ്പര്‍ വട്ടങ്ങള്‍ ഉപയോഗിക്കാം (4 പൂക്കള്‍ ഇതില്‍ നിന്നുണ്ടാക്കാന്‍ കഴിയും) ഇനി ഒരു കയ്യില്‍ പേപ്പര്‍ വട്ടങ്ങളെടുത്തു, അവയുടെ അരികു ഭാഗം ചേര്‍ത്തു പിടിച്ചു, വലതു കയ്യില്‍ ഒരു മാര്‍ക്കര്‍ പേന എടുത്ത്, പേപ്പര്‍ വട്ടത്തിന്‍റെ അരികുകള്‍ മുഴുവന്‍ കള്ളര്‍ ആകുന്ന വിധത്തില്‍ ചെറുതായി പേനയുടെ നിബ്ബ് പേപ്പറില്‍ പ്രസ് ചെയ്തു കൊണ്ട് വരയ്ക്കുക. ഇത്തരത്തില്‍ പേപ്പര്‍ വട്ടത്തിന്‍റെ ചെറിയ അരികുകള്‍ക്ക് നിറം കൊടുക്കാം. ഇനി പേപ്പര്‍ വട്ടങ്ങളുടെ നടുക്ക് ഒരു കുഞ്ഞു ഓട്ടയുണ്ടാക്കി, അതിലൂടെ പച്ച ചെനിയില്‍സ് കടത്തുക. (ചിത്രം 6).





പേപ്പര്‍ വട്ടങ്ങളുടെ മുകള്‍ ഭാഗത്ത്‌, പച്ച പൈപ്പ് ക്ലീനര്‍ 2 ഇഞ്ച്‌ നീളത്തില്‍ മാത്രം മതിയാകും. ബാക്കി പേപ്പര്‍ വട്ടത്തിന് അടിയിലുള്ള നീളം കൂടിയ ഭാഗം ആണ് നമ്മള്‍ സ്റ്റെം ആയി ഉപയോഗിക്കാന്‍ പോകുന്നത്. ഇനിയീ പേപ്പര്‍ വട്ടങ്ങളുടെ മുകളില്‍ ഉള്ള പൈപ്പ് ക്ലീനറിലൂടെ ഒരു മുത്ത്‌ കോര്‍ത്ത്‌ (ചിത്രം 7), പൈപ്പ് ക്ലീനറിന്റെ ബാക്കി ഭാഗം പേപ്പര്‍ വട്ടങ്ങളുടെ ഹോളില്‍ കൂടെ അടി വശത്തേക്കെടുത്തു, (ചിത്രം 8), അടി വശത്തുള്ള പൈപ്പ് ക്ലീനറിന്‍റെ ബാക്കിയുമായി ചുറ്റി യോജിപ്പിക്കുക. ഇനി പേപ്പര്‍ ക്ലിപ്സ് എടുത്ത് മാറ്റുക.


ഇതളുകള്‍ ഉണ്ടാക്കുന്നതിനായി പേപ്പര്‍ വട്ടങ്ങളില്‍ മുത്തിനോടു ചേര്‍ന്നിരിക്കുന്ന ഏറ്റവും മുകള്‍ ഭാഗത്തെ പേപ്പര്‍ വട്ടത്തെ, പതിയെ കൈ കൊണ്ട് പൊക്കി, നടുവിലേയ്ക്ക് കൊണ്ട് വന്നു കൈക്കകത്താക്കി ചുരുട്ടുക (ചിത്രം 9).


ഇത്തരത്തില്‍ ഓരോ പേപ്പര്‍ വട്ടത്തേയും ചുരുട്ടുക. ചിത്രങ്ങള്‍ 10 , 11, 12 എന്നിവ നോക്കുക.







മനോഹരമായ ടിഷ്യു പേപ്പര്‍ കാര്‍നേഷന്‍ റെഡി. ആവശ്യമെങ്കില്‍ പൂവിനു ഒരിഞ്ചു താഴെയായി, പൈപ്പ് ക്ലീനര്‍ സ്റ്റെമ്മിന്‍റെ നീളത്തിനു അനുസരിച്ച് ഫ്ലോറല്‍ കട്ടര്‍ ഉപയോഗിച്ച് വെട്ടിയെടുത്ത ഫ്ലോറല്‍ വയറിനെ, പൈപ്പ് ക്ലീനര്‍ സ്റ്റെമ്മിനോട് ചേര്‍ത്ത് വച്ച്, സ്റ്റെമ്മിന്‍റെ നീളത്തിനു അനുസരിച്ച് മുറിച്ചെടുത്ത പച്ച ഫ്ലോറല്‍ ടേപ്പ് ചുറ്റി വയ്ക്കാം. ഇത്തരത്തില്‍ ആവശ്യമായത്രയും ടിഷ്യു പേപ്പര്‍ കാര്‍നേഷന്‍സ് ഉണ്ടാക്കിയെടുക്കുക. പൂക്കള്‍ക്ക് ഇലകൾ കൂടെയുണ്ടാക്കി ഭംഗിയുള്ള ഒരു ഗ്ലാസ് വെയ്സിൽ പൂക്കൾ ഒരുക്കി വയ്ക്കുക.
        



Friday, February 5, 2016

Quilled Paper Flowers

One of my Flower Quilling Tutorial , published in a Malayalam-language weekly, Mangalam on  February 1st, 2016 (മംഗളം വാരികയില്‍ 2016 ഫെബ്രുവരി ഒന്നിന്  പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - പേപ്പര്‍ ക്യ്വല്ലിംഗ്  പൂക്കള്‍ )


ആവശ്യമുള്ള സാധനങ്ങൾ (ചിത്രം A)

  • പച്ച നിറത്തിലുള്ള ക്യ്വല്ലിംഗ് പേപ്പറുകൾ
  • പൂവിനായി ഇഷ്ട്ടമുള്ള 2, 3 വ്യത്യസ്ത  നിറത്തിലുള്ള  ക്യ്വല്ലിംഗ്  പേപ്പറുകൾ 
  • ക്യ്വല്ലിംഗ്  ടൂൾ അല്ലെങ്കിൽ ടൂത്ത് പിക്ക്
  • പേപ്പർ ഗ്ലൂ
  • വെള്ള കാർഡ്‌ സ്റ്റോക്ക്‌ പേപ്പർ -1



ഫാൻസി ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യ്വല്ലിംഗ്പേപ്പറുകളോ (Quilling Papers) പത്ര മാസികകളിലെ പേപ്പർ അല്ലെങ്കിൽ വിവിധ വർണ്ണങ്ങളിലുള്ള ചാർട്ട്  പേപ്പറുകളോ 3 മില്ലി മീറ്റർ അഥവാ 5 മില്ലി മീറ്റർ സ്റ്റ്രിപ്പുകളായി  മുറിച്ചു  എടുത്തു  അതിൽ നിന്ന് വേണ്ടുന്ന ഷൈപ്പുകൾ  ഉണ്ടാക്കിയെടുക്കാവുന്നതാണ്


 പൂവുണ്ടാക്കുന്ന വിധം
ആദ്യമായി ഏതൊക്കെ ഷെയ്പ്പുകള്‍, എങ്ങനെ ആണ് ഉണ്ടാക്കേണ്ടത് എന്ന് പറയാം.
1 . റൌണ്ട്  റ്റൈറ്റ് കോയില്‍സ്.
ഒരു  പേപ്പർ  സ്ട്രിപ്പ്  ക്യ്വല്ലിംഗ് ടൂളിൽ വച്ച്  റ്റൈറ്റ്  ആയി   ചുറ്റിയെടുത്തു   അറ്റം  ഗ്ലൂ  ചെയ്യുക .  ഇത്തരത്തിൽ രണ്ട് റ്റൈറ്റ്  കോയില്സ് ഉണ്ടാക്കിയെടുക്കുക.  
2.  ടിയർ ഡ്രോപ്പ് ഷൈപ്പ്
ഒരു  പേപ്പർ  സ്ട്രിപ്പ്  ക്യ്വല്ലിംഗ് ടൂളിൽ വച്ച് ചുറ്റിയെടുത്തു,  അല്പം ലൂസാക്കിയ ശേഷം   അറ്റം ഗ്ലൂ ചെയ്യുക. ഇതാണ് ലൂസ് കോയിൽ.  ഒരു ലൂസ് കോയിൽ എടുത്ത്,  അതിന്റെ ഒരു   അറ്റത്ത്‌ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് പിടിച്ചു ചെറുതായി ഒന്ന് അമർത്തുക. ഒരു ടിയർ ഡ്രോപ്പ് ഷൈപ്പു കിട്ടും. ഇത്തരത്തിൽ പൂവിന്റെ ഇതളുണ്ടാക്കുന്നതിനായ് 10, 11 ടിയർ ഡ്രോപ്പ് ഷൈപ്പുകള്‍ ഉണ്ടാക്കിയെടുക്കുക. 
3. കര്‍വ്ഡ്‌ ടിയർ ഡ്രോപ്പ് ഷൈപ്പ്
ഇലകള്‍ക്കായി പച്ച  പേപ്പർ  സ്ട്രിപ്പ്സില്‍ നിന്ന്   ടിയർ ഡ്രോപ്പ് ഷൈപ്പുകള്‍ ഉണ്ടാക്കിയ ശേഷം ഓരോ  പച്ച ടീയർ ഡ്രോപ്പ് ഷൈപ്പിന്റെയും   മുകളറ്റം കൈ കൊണ്ട് ഷൈപ്പു ചെയ്തു ചെറുതായി വളച്ചു വയ്ക്കുക.  ഇത്തരത്തിൽ 3, 4, ഇലകൾ ഉണ്ടാക്കുക. 
4. ആരോ ഷൈപ്പ്
പൂമൊട്ടിനു വേണ്ടി ഇഷ്ട്ടമുള്ള നിറത്തിലുള്ള ഒരു ഒരു  പേപ്പർ  സ്ട്രിപ്പ്  ഉപയോഗിച്ച് ടിയർ ഡ്രോപ്പ് ഷൈപ്പ് ഉണ്ടാക്കുക..ഈ ടിയർ ഡ്രോപ്പ് ഷൈപ്പിന്റെ ചുവടു ഭാഗം ക്യ്വല്ലിംഗ് ടൂള്‍ ഉപയോഗിച്ച് അകത്തേക്ക് വളച്ചു വച്ച്   ആരോ ഷൈപ്പ് ഉണ്ടാക്കാം.  
5. ഫ്രീ റൌണ്ട് റ്റൈറ്റ് കോയില്‍സ്
വള്ളി ചുരുളുകള്‍ ഉണ്ടാക്കുന്നതിനു വേണ്ടി ഒരു പച്ച പേപ്പര്‍ സ്ട്രിപ്പ് ക്യ്വല്ലിംഗ് ടൂളിൽ വച്ച് , പേപ്പറിന്റെ പകുതി - ഭാഗം  റ്റൈറ്റ്  കോയില്‍ ആയി   ചുറ്റി  പകുതിക്ക് വച്ച് തന്നെ  ഗ്ലൂ  ചെയ്യുക  ബാക്കി  ഭാഗം വെറുതെ  ഇട്ടേയ്ക്കുക. ഇത്തരത്തില്‍ രണ്ടു  ഫ്രീ റൌണ്ട്  റ്റൈറ്റ് കോയില്‍സ് ഉണ്ടാക്കുക. 
ഇനി വെള്ള കാർഡ് സ്റ്റോക്ക് പേപ്പറിൽ ഒരു പച്ച പേപ്പര്‍ സ്ട്രിപ്പ്   s ആകൃതിയിലോ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട മറ്റേതെങ്കിലും രീതിയോ ഒട്ടിച്ചു വച്ച് റൌണ്ട്  റ്റൈറ്റ് കോയില്‍സ്, ടിയർ ഡ്രോപ്പ് ഷൈപ്പ്, കര്‍വ്ഡ്‌ ടിയർ ഡ്രോപ്പ് ഷൈപ്പ്, ആരോ ഷൈപ്പ്, ഫ്രീ റൌണ്ട് റ്റൈറ്റ് കോയില്‍സ് എന്നിവ ഉപയോഗിച്ച് പൂക്കള്‍, പൂമൊട്ട്, ഇലകള്‍, വള്ളി ചുരുളുകള്‍ ഉണ്ടാക്കി വെള്ള കാർഡ് സ്റ്റോക്ക് പേപ്പറിൽ ചിത്രം K, L എന്നിവയില്‍ കാണുന്നത് പോലെ ഒട്ടിച്ചു വച്ച് ഭംഗിയാക്കുക. ഇനി ഇതിനെ ഭംഗിയായി ഫ്രൈം ചെയ്തു വയ്ക്കാം. 





















Tuesday, February 2, 2016

Blue Meenakari Necklace ബ്ലൂ മീനാകരി നെക്ക്ലസ്

One of my Jewelry Making Tutorial, published in a Malayalam-language weekly,Mangalam on 25th January 2016 (മംഗളം വാരികയില്‍ 2016 ജനുവരി 25 ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - ബ്ലൂ മീനാകരി  നെക്ക്ലസ് )


ഇത്തരം നെക്ക്ലസ് ഉണ്ടാക്കുന്നതിനു ആവശ്യമായ കുന്ദൻ ബീട്സ്, സെറ്റ് ബോക്സ്കളായി ലഭ്യമാണ്. ഒരു ബോക്സിൽ തന്നെ നെക്ക്ലസ്നു വേണ്ടുന്നത്രയും കുന്ദനും ചെടാപ്പെട്ടിക്കു പകരമായുള്ള എന്ഡ് ബീഡും ഉണ്ടായിരിക്കും.

  

ചിത്രം 1 ൽ കാണുന്നതു പോലെ നൂല് 2 മടക്കായി എടുത്തു ബീഡ്ന്റെ ഒരു ഹോളിൽ നൂലിന്റെ ഒരറ്റം, അടുത്ത ഹോളിൽ നൂലിന്റെ മറ്റേ അറ്റം എന്ന രീതിയിൽ കോർക്കുക.






ഇവിടെ 15 കുന്ദൻ ബീട്സ് ആണ് നൂലിൽ കോർത്ത്‌ എതിർ  വശത്ത്  കെട്ടി യോജിപ്പിച്ചിരിക്കുന്നത് (ചിത്രങ്ങൾ 2, 3, 4, 5 നോക്കുക)   നടുവിലുള്ള കുന്ദൻ ബീടിൽ (എട്ടാമത്തെ) ജമ്പ് റിംഗ് കോർത്ത്‌ ലോക്കറ്റ് യോജിപ്പിക്കുക


 ചിത്രം 6 ൽ കാണുന്നതു പോലെ പെന്റന്റിന്റെ (ലോക്കത്തിന്റെ) താഴത്തെ ഹോളുകളിൽ വെള്ള ഗുന്ഗുരൂ അല്ലെങ്കിൽ  ടീയർ ഡ്രോപ്പ് ഷൈപ്പിലുള്ള  വെള്ള പേൾസ്  ജുംബ് റിങ്ങിൽ കണക്ട് ചെയ്തു യോജിപ്പിക്കുക. താല്പര്യം ഉണ്ടെങ്കിൽ ഓരോ കുന്ദൻ ബീഡ്ന്റെയും താഴത്തെ ഹോളിൽ  ജമ്പ് റിങ്ങിൽ കോർത്ത 3, 4 വെള്ള ഗുന്ഗുരൂ വീതം ഇട്ടു ജുംബ് റിംഗ് നന്നായി  അടച്ചു വയ്ക്കുക. (ചിത്രം 7). ഇനി മാലയുടെ രണ്ടറ്റത്തും ജമ്പ് റിംഗ് കോർത്ത്‌ ചരട് ഇട്ടു യോജിപ്പിക്കാം