Friday, August 12, 2016

Scones Recipe സ്‌കോണ്‍സ്

Scones (സ്‌കോണ്‍സ്) Recipe  published in Sthree Dhanam (സ്ത്രീധനം)  Magazine


ആവശ്യമുള്ള സാധനങ്ങള്‍

  • മൈദാ മാവ് - 2 കപ്പ് 
  • പഞ്ചസാര, പൊടിച്ചത് - 1/4 കപ്പ് 
  • ബേക്കിംഗ് പൌഡര്‍ - 2 ടീ സ്പൂണ്‍ 
  • ഉപ്പ് - 1/8 ടീ സ്പൂണ്‍ 
  • വെണ്ണ - 6 ടേബിള്‍ സ്പൂണ്‍ 
  • മുട്ട - 1 (മുട്ട നന്നായി അടിച്ചു പതപ്പിച്ചതില്‍ നിന്ന് 1 ടേബിള്‍ സ്പൂണ്‍ മാറ്റി വയ്ക്കുക.) 
  • ബട്ടര്‍മില്‍ക്ക് - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഓവൻ180ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്യുക.

ബേക്കിങ്ങ് ട്രേയിൽ ബേക്കിംഗ് ഷീറ്റ് വിരിക്കുകയോ, പാര്‍ച്മെന്‍റ്  പേപ്പര്‍ ഇട്ടു വയ്ക്കുകയോ ചെയ്യുക. 

 

ഒരു ബൌളില്‍ മൈദാ മാവ്, ബേക്കിംഗ് പൌഡര്‍, ഉപ്പ് എന്നിവയെടുത്ത്, സ്പൂണ്‍ കൊണ്ട് ചേര്‍ത്തിളക്കി യോജിപ്പിക്കുക. മറ്റൊരു വലിയ ബൌളില്‍ ബട്ടര്‍ എടുത്ത്, അതിനെ ഒരു ഹാന്‍ഡ് മിക്‌സര്‍ ഉപയോഗിച്ച് ഒന്ന് ബീറ്റ് ചെയ്തു ബട്ടര്‍ ഉടച്ചെടുക്കുക.. അതിലേക്കു 1/4 കപ്പ് പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇനി മുട്ടയും ബട്ടര്‍ മില്‍ക്കും ചേര്‍ത്ത് 15 സെക്കന്റ്‌ ബീറ്റ് ചെയ്യുക. ഇതിലേക്ക് മൈദ - ബേക്കിംഗ് പൌഡര്‍ മിശ്രിതം കൂടെ ചേര്‍ത്ത് കൈ കൊണ്ട് കുഴച്ചു യോജിപ്പിക്കുക. ഒത്തിരി നേരം നീഡ്‌ ചെയ്യേണ്ടതില്ല, എല്ലാം ചേര്‍ത്തിളക്കി യോജിപ്പിച്ചു എന്ന് ഉറപ്പാക്കിയാല്‍ മതി. വര്‍ക്ക്‌ സ്പെയ്സില്‍ അല്പം മൈദ പൊടി വിതറി, കുഴച്ചെടുത്ത സ്‌കോണ്‍സ് ഡോ അവിടെ വച്ച് 8 ഇഞ്ച്‌ (20 cm) റൌണ്ട് ആയി പരത്തിയെടുക്കുക. എന്നിട്ട് അതിനെ 8 ത്രികോണങ്ങള്‍ ആയി ഭാഗിക്കുക. ഓരോ ത്രികോണത്തെയും 2 ഇഞ്ച്‌ അകലത്തിലായി തയാറാക്കു വച്ചിരിക്കുന്ന ബേക്കിങ്ങ് ട്രേയിൽ നിരത്തുക. ഒരു പേസ്ട്രി ബ്രഷ് ഉപയോഗിച്ച്, നേരത്തെ മാറ്റി വച്ചിരിക്കുന്ന 1 ടേബിള്‍ സ്പൂണ്‍ മുട്ടയെടുത്ത് ഓരോ സ്കോണിനെയും എഗ്ഗ് വാഷ്‌ ചെയ്യുക. ഇനി ഓരോ സ്കോണിന്റെയും മുകളിലായി അല്പം പഞ്ചസാര വിതറുക. സ്‌കോണ്‍സ്ന്‍റെ മുകള്‍ ഭാഗം ക്രിസ്പി ആകാന്‍ ഇതു സഹായിക്കും. ഇനി ഇതിനെ പ്രീ ഹീറ്റ്ഡ് (180 ഡിഗ്രി സെല്‍ഷ്യസില്‍) ഓവനിൽ വച്ച് 20-30 മിനിറ്റ് ടൈം സെറ്റ് ചെയ്ത് (സ്‌കോണ്‍സ് നേരിയ ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ) ബേക്ക് ചെയ്തെടുക്കുക. ഇനി ബേക്കിങ്ങ് ട്രേയിൽ നിന്നെടുത്തു കൂളിംഗ്‌ റാക്കില്‍ 5 മിനുറ്റ് വയ്ക്കുക.


ചെറു ചൂടോടെ തന്നെ ചായക്കൊപ്പം കഴിക്കാം. ഇത്തരത്തില്‍ സ്‌കോണ്‍സ് ഉണ്ടാക്കുമ്പോള്‍ ചെറുതായി മുറിച്ച സ്ട്രോബറി, ബ്ലൂബറി, അല്ലെങ്കില്‍ സ്ട്രോബറി ജാം, ബ്ലൂബറി ജാം, ഇതില്‍ ഏതേലും ഒക്കെ കൂടെ ചേര്‍ത്ത് ഇവയെ സ്ട്രോബറി സ്‌കോണ്‍സ്, ബ്ലൂബറി സ്‌കോണ്‍സ് എന്നിവയാക്കി മാറ്റാം.


















Comments

Wednesday, August 3, 2016

Recycled Craft : CD പേപ്പര്‍ പൂവ് CD Paper Flower

One of my Recycled craft came in MangalamVarika on 25th July 2016

ആവശ്യമുള്ള സാധനങ്ങള്‍ 

  • പഴയ സി. ഡി. - 1
  • റൌണ്ട് പേപ്പര്‍ പഞ്ച് (1/2 ഇഞ്ച്‌) 
  • വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകള്‍ 
  • ഗ്ലൂ
  • വലിയ മുത്ത് - 1 

CD പേപ്പര്‍ പൂവ് ഉണ്ടാക്കുന്ന വിധം 

ചിത്രം A ല്‍ കാണുന്നത് പോലെ വ്യത്യസ്ത നിറത്തിലുള്ള പേപ്പറുകളില്‍ നിന്ന് പേപ്പര്‍ റൌണ്ട്സ് വെട്ടിയെടുക്കുക.



പഴയ ഒരു സി ഡി എടുത്തു, അതിന്റെ ഒരറ്റത്തു നിന്ന് തുടങ്ങി ചിത്രം B-യിൽ കാണുന്ന പോലെ പശ തേയ്ച്ചു വയ്ക്കുക.


ഇനി ചിത്രം C – യിൽ കാണുന്നത് പോലെ CD യുടെ ഒരു അറ്റത്തു നിന്ന് പേപ്പര്‍ വട്ടങ്ങള്‍  ഒട്ടിച്ചു വച്ച് ഒരു റൌണ്ട് പൂര്‍ത്തിയാക്കുക.


 വ്യത്യസ്ത നിറത്തിലുള്ള പേപ്പര്‍ റൌണ്ട്സ് അടുത്തടുത്ത്‌ ഒട്ടിക്കാന്‍ ശ്രദ്ധിക്കുക. ഇതു പോലെ തന്നെ ഇപ്പോൾ ഉണ്ടാക്കിയ പേപ്പര്‍ വട്ടത്തിന്  ഉള്ളിലായി വീണ്ടും പശ തേച്ച്, പേപ്പര്‍ വട്ടങ്ങള്‍ ഒട്ടിച്ചു വച്ച് അടുത്ത റൌണ്ടും പൂർത്തിയാക്കുക. ചിത്രം D.



ഇത്തരത്തില്‍ ഒരു വട്ടത്തിന് അകത്തു മറ്റൊന്ന് എന്ന രീതിയില്‍ ചിത്രം E യില്‍ കാണുന്നത് പോലെ CD യില്‍ നിറയെ പേപ്പര്‍ വട്ടങ്ങള്‍ വട്ടത്തില്‍ ഒട്ടിച്ചു വയ്ക്കുക. ഈ CD പൂവിന്‍റെ നടുവിലായി ഇഷ്ട്ടമുള്ള നിറത്തിലുള്ള ഒരു വലിയ മുത്തോ റിബണ്‍ പൂവോ, പേപ്പര്‍ പൂവോ ഒട്ടിച്ചു വയ്ക്കാം. ചിത്രം F. ഇതിനെ വാള്‍ ഡെക്കര്‍ ആയി ഉപയോഗിക്കാം.



Comments