Thursday, November 29, 2018

പച്ച മാല Green Necklace




മാലയ്‌ക്കു വേണ്ടുന്ന സാധനങ്ങൾ (ചിത്രം A)


  • റിങ്ങ്സ് - 2
  • 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ്
  • വൈറ്റ് സ്റ്റോണ്‍ സ്റ്റഡഡ് കുന്ദന്‍ ബീഡ്സ്
  • പച്ച ടിയര്‍ഡ്രോപ്പ് ക്രിസ്റ്റല്‍ ബീഡ്സ്
  • ചക്കിരി / ഫ്ലവര്‍ ഷെയ്പ്പ് ബീഡ് ക്യാപ്പ്
  • ഹുക്ക് / ബാക്ക് ചെയിന്‍ / ചരട്
  • പച്ച റൌണ്ട് ബീഡ്സ് (5 MM / 6 MM)  
  • സൂചി
  • നൂല്‍ 


മാലയുണ്ടാക്കുന്ന വിധം 


നല്ല നീളത്തില്‍ മുറിച്ചെടുത്ത നൂല്‍ രണ്ടായി മടക്കി, നൂലിന്‍റെ ഒരറ്റം ഒരു റിങ്ങില്‍ കെട്ടുക. (ചിത്രം   B).


നൂലിന്‍റെ മറ്റേ അറ്റത്ത്‌ വരുന്ന രണ്ടിഴകളും ഒരുമിച്ചു സൂചിയില്‍ കോര്‍ക്കുക. എന്നിട്ട് സൂചിയിലൂടെ നൂലിലേയ്ക്ക് 20 പച്ച ടിയര്‍ഡ്രോപ്പ് ക്രിസ്റ്റല്‍ ബീഡ്സ് (5x3mm) കോര്‍ക്കുക (ചിത്രം C).


ഇനി ഒരു 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + ചക്കിരി + പച്ച ടിയര്‍ഡ്രോപ്പ് ക്രിസ്റ്റല്‍ ബീഡ് + ചക്കിരി + 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + ചക്കിരി + പച്ച ടിയര്‍ഡ്രോപ്പ് ക്രിസ്റ്റല്‍ ബീഡ് + ചക്കിരി + 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് എന്ന രീതിയില്‍ കോര്‍ക്കുക (ചിത്രം D).




ഇനി നൂലില്‍ നിന്ന് സൂചി മാറ്റിയ ശേഷം നൂലിനെ രണ്ടായി പകുത്ത്, ഒരു വൈറ്റ് സ്റ്റോണ്‍ സ്റ്റഡഡ് കുന്ദന്‍ ബീഡിന്‍റെ രണ്ടു ഹോളിലേയ്ക്ക്, ഓരോ നൂലിനെയും കോര്‍ക്കുക (ചിത്രം E). വീണ്ടും രണ്ടിഴകളും ഒരുമിച്ചു സൂചിയില്‍ കോര്‍ത്തിട്ട്‌, ഒരു 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + ചക്കിരി + പച്ച ടിയര്‍ഡ്രോപ്പ് ക്രിസ്റ്റല്‍ ബീഡ് + ചക്കിരി + 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + ചക്കിരി + പച്ച ടിയര്‍ഡ്രോപ്പ് ക്രിസ്റ്റല്‍ ബീഡ് + ചക്കിരി എന്നിവ കോര്‍ക്കുക. വീണ്ടും നൂലിനെ സൂചിയില്‍ നിന്ന് മാറ്റി രണ്ടായി പിരിച്ച്, രണ്ടു നൂലിലേയ്ക്കും ഓരോ 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് കോര്‍ക്കുക (ചിത്രം F). ഇനി രണ്ടു ലെയറുകളായാണ് പച്ച ടിയര്‍ഡ്രോപ്പ് ക്രിസ്റ്റല്‍ ബീഡ്സ് നൂലുകളിലേയ്ക്ക് കോര്‍ക്കേണ്ടത്.


ചിത്രം G യില്‍ കാണുന്നത്  പോലെ അകത്തെ ലെയറില്‍ 35 പച്ച ടിയര്‍ഡ്രോപ്പ് ക്രിസ്റ്റല്‍ ബീഡ്സും പുറത്തെ ലെയറില്‍ 40 പച്ച ടിയര്‍ഡ്രോപ്പ് ക്രിസ്റ്റല്‍ ബീഡ്സും കോര്‍ക്കുക, എന്നിട്ട് രണ്ടു നൂലിലേയ്ക്കും ഓരോ 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് കോര്‍ക്കുക. ഇനി നൂലില്‍ 2 ലെയര്‍ ബീഡ്സ് കോര്‍ക്കുന്നതിനു മുന്നെ വരെയുള്ള സ്റ്റെപ്പുകള്‍ റിവേര്‍സ് ഓര്‍ഡറില്‍ കമ്പ്ലീറ്റ്‌ ചെയ്ത് (ചിത്രം H, Iഎന്നിവ നോക്കുക) നൂല്‍ അടുത്ത റിങ്ങില്‍ കെട്ടി, രണ്ടു റിംഗ്സിനെയും ഹുക്കിട്ടു യോജിപ്പിക്കുകയോ, റിങ്ങ്സിനെ ബാക്ക് ചെയിനുമായി യോജിപ്പിക്കുകയോ, ചരടില്‍ കോര്‍ക്കുകയോ ചെയ്യുക.



Comments

Wednesday, November 28, 2018

കാട് കാണുമ്പോൾ

ദൂരെ നിന്ന് നോക്കി കാണുമ്പോൾ മാത്രമല്ലേ വലുതും ചെറുതുമായ മരങ്ങൾ പരസ്പരം പുണർന്നു നിൽക്കുന്നൊരാ കാട്  കാണാനാവുക..  അടുത്ത് ചെന്ന് നോക്കിയാലോ ഓരോ മരവും ഒറ്റയ്ക്കാണ്....പുറമേ തലയുയർത്തിപ്പിടിച്ച് കരിംപ്പച്ചത്തണൽ വിരിച്ചു,  നിറയെ  പൂക്കളുമായി  പുഞ്ചിരിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയാണ്  ഓർമയുടെ ഇരുണ്ട വനവീഥികൾ കുളിരു പുതച്ചു സഞ്ചരിക്കുന്നത്. പക്ഷെ  മനസിലെ മഴക്കോളാലുള്ളു പൊള്ളുമ്പോഴും,  ആര്‍ത്തിരമ്പിയെത്തുന്ന സങ്കട തിരയലയിലുഴറാതെയും , ഇടമുറിയാത്ത ഇടവപ്പാതിയിലെ പ്രണയ പരതയിലും പിന്നെയും കാരണമല്ലാത്തയോരോ കാരണങ്ങൾ കാട്ടി വേരുകൾ കൊണ്ട് പരസ്പരം പുണർന്നു നിൽക്കുന്ന മരങ്ങൾ...   മരക്കൊമ്പിലെ കിളിക്കൂടുകളും മരക്കൂട്ടിലെ കിളിക്കൊഞ്ചലും കണ്ടു കണ്ടങ്ങനെ ഇലകൾ കൊണ്ട് തമ്മിലുമ്മ വച്ച് കാറ്റിന്റെ കുസൃതികളാണിതെന്ന് വെറുതെ പരിഭവം പറയുന്ന മരങ്ങൾ.... പുറം കാഴ്ചയിൽ തീർത്തും നിസംഗരായി നിൽക്കുന്ന മരങ്ങൾ...



Comments

Monday, November 12, 2018

മഴപ്പെയ്ത്ത്

മഴ പെയ്തിരുന്നു..... 
സ്വപ്നത്തിൽ ഇന്നലെയും
മഴ പെയ്തിരുന്നു.....
ഇടമുറിയാതെ,
ഇടി മിന്നലുകളില്ലാതെ,
ഇരവിലിന്നലെയും
മഴ പെയ്തിരുന്നു .....
ഇരുൾ പുതച്ചു കിടന്ന 
ഓർമകൾക്ക് മേൽ, 
പൊടി പിടിച്ചു കിടന്ന 
ചിന്തകൾക്ക് മേൽ,
ചിതലരിച്ചു തുടങ്ങിയ 
മോഹങ്ങൾക്ക് മേൽ 
മഴ തോരാതെ പെയ്തിരുന്നു.
 
ഓർമകളുടെ ഇരുളറകളിലെവിടെയോ
മോഹങ്ങളുടെ തടവറകളിലെവിടെയോ
പ്രതീക്ഷകളുടെ ഇടവഴികളിലെവിടെയോ
ആകാശം പോലുമറിയാതെ ഇന്നലെയും 
മഴ മുല്ല മലരുകൾ  പൊഴിഞ്ഞിരുന്നു....
നിറമേതുമില്ലാത്ത മഴ നീരിലേഴു-
നിറമുള്ള മഴവില്ല് ഞാൻ കണ്ടിരുന്നു. 
ഒരു മഴപ്പക്ഷിയായി ഞാൻ മഴ നനഞ്ഞിരുന്നു..





Comments

Sunday, November 11, 2018

Red & White Handmade Necklace



ആവശ്യമുള്ള സാധനങ്ങള്‍ (ചിത്രം A) 

1. സൂചി & നൂല്‍

2. ബാക്ക് ചെയിന്‍ അല്ലെങ്കില്‍

3. ഹുക്ക് -1

4. റിങ്ങ്സ് - 2

5. 6 MM / 5 MM വൈറ്റ് റൌണ്ട് ബീഡ്സ് - 40 എണ്ണം

6. റെഡ് & വൈറ്റ് സ്റ്റോണ്‍ സ്റ്റഡഡ് കുന്ദന്‍ ബീഡ്സ് - 4

7. 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ്സ് - 12 എണ്ണം

8. വൈറ്റ് സ്റ്റോണ്‍ സ്റ്റഡഡ് കുന്ദന്‍ ബീഡ്സ് - 2

9. 12 MM വൈറ്റ് റൌണ്ട് പേള്‍ ബീഡ്സ് - 20 എണ്ണം


മാലയുണ്ടാക്കുന്ന വിധം


നല്ല നീളത്തില്‍ മുറിച്ചെടുത്ത നൂല്‍ രണ്ടായി മടക്കി സൂചിയില്‍ കോര്‍ത്ത്‌, നൂലിന്‍റെ മറ്റേ അറ്റം ഒരു റിങ്ങില്‍ കെട്ടുക. (ചിത്രം B).


ഇനി നൂലിലേയ്ക്ക് സൂചിയിലൂടെ 20 വൈറ്റ് റൌണ്ട് ബീഡ്സ് (6 MM / 5 MM) കോര്‍ക്കുക (ചിത്രം C). എന്നിട്ട് നൂലിലേയ്ക്ക് ഒരു 6 MM ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് കോര്‍ക്കുക.






ഇനി നൂലില്‍ നിന്ന് സൂചി മാറ്റിയ ശേഷം നൂലിനെ രണ്ടായി പകുത്ത്, ഒരു റെഡ് & വൈറ്റ് സ്റ്റോണ്‍ സ്റ്റഡഡ്കുന്ദന്‍ ബീഡിന്‍റെ രണ്ടു ഹോളിലേയ്ക്ക്, ഓരോ നൂലിനെ കോര്‍ക്കുക. എന്നിട്ട് ഓരോ നൂലിലേയ്ക്കും ഓരോ ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് കോര്‍ക്കുക. ചിത്രം D. അതുപോലെ തന്നെ ഒരു വൈറ്റ് സ്റ്റോണ്‍ സ്റ്റഡഡ് കുന്ദന്‍ബീഡ് + ഓരോ ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + ഒരു റെഡ് & വൈറ്റ് സ്റ്റോണ്‍ സ്റ്റഡഡ് കുന്ദന്‍ ബീഡ് എന്നിവ കോര്‍ത്തതിനു ശേഷം (ചിത്രം E) രണ്ടു നൂലിനേയും ഒരുമിച്ചു സൂചിയില്‍ കോര്‍ത്തിട്ട് അതിലേയ്ക്ക് ഒരു ഗോള്‍ഡ്‌ പ്ലേറ്റഡ് റൌണ്ട് ബീഡ് + 20 വൈറ്റ് റൌണ്ട് പേള്‍ ബീഡ്സ് (12 MM) എന്നിവ കോര്‍ക്കുക (ചിത്രം F).





ഇനി നൂലില്‍ 20 വൈറ്റ് റൌണ്ട് പേള്‍ ബീഡ്സ് കോര്‍ക്കുന്നതിനു മുന്നെ വരെയുള്ള സ്റ്റെപ്പുകള്‍ റിവേര്‍സ് ഓര്‍ഡറില്‍ കമ്പ്ലീറ്റ്‌ ചെയ്ത് (ചിത്രം G, H എന്നിവ നോക്കുക) നൂലിനെ അടുത്ത റിങ്ങില്‍ കെട്ടി, രണ്ടു റിംഗ്സിനെയും ഹുക്കിട്ടു യോജിപ്പിക്കുകയോ, റിങ്ങ്സിനെ ബാക്ക് ചെയിനുമായി യോജിപ്പിക്കുകയോ ചെയ്യുക.റെഡ് സ്റ്റോണ്‍ - പേള്‍ നെക്ക്ലസ് റെഡി (ചിത്രം I)

Comments