Tuesday, May 5, 2015

ഗോതമ്പു പുട്ടും മുട്ട കറിയും Puttu and Egg curry

ഗോതമ്പു പുട്ടും മുട്ട കറിയും (Wheat flour Puttu and Egg curry or Steamed  wheat flour  cake with egg curry ) ഇഷ്ട്ടണോ? കഴിച്ചിട്ടില്ലാത്തവർ ഒന്ന്  try ചെയ്തു നോക്കു. It is very tasty and delicious combination. നിങ്ങൾക്ക് തീർച്ചയായും ഇഷ്ട്ടാകും

Puttu and Egg curry- (1)

കേരളീയരുടെ ഒരു പ്രധാ‍ന പ്രാതൽ വിഭവമാണല്ലോ  പുട്ട്. അതുകൊണ്ട് തന്നെ ഗോതമ്പു പുട്ടുണ്ടാക്കാൻ എല്ലാവർക്കും അറിയാമായിരിക്കും എങ്കിലും ഞാൻ പറയാം...
ചേരുവകള്‍

  • ഗോതമ്പ്പൊടി – 1 കപ്പ്‌
  • തേങ്ങ ചിരകിയത് – അര കപ്പ്‌
  • ഉപ്പു – പാകത്തിന്
  • ചൂടു വെള്ളം  -  അര കപ്പ്

Puttu and Egg curry- (3)

തയ്യാറാക്കുന്ന വിധം
ആദ്യം 1 ഗ്ലാസിൽ ചൂടു വെള്ളം  എടുത്ത് അതിൽ അല്പം  ഉപ്പു ചേർത്ത് നന്നായി ഇളക്കണം. 1 സ്പൂണിൽ, അതിൽ നിന്ന് അല്പം വെള്ളമെടുത്തു ആവശ്യത്തിനു ഉപ്പുണ്ടോ എന്ന് നോക്കുക. ആവശ്യമെങ്കിൽ കൂടുതൽ ഉപ്പിടുക. (വെള്ളത്തിൽ നിങ്ങളുടെ പാകത്തിന്   ഉപ്പു  ചേർത്തെടുത്തു ആ വെള്ളം കൊണ്ട് പുട്ടിനു കുഴയ്ക്കുവാണേൽ പുട്ടിനുപ്പു പാകം കൃത്യമായിരിക്കും)   ഇനി ഈ ഉപ്പു വെള്ളം
ഗോതമ്പുപൊടിയില്‍ അല്പാല്പമായി കുടഞ്ഞു പുട്ടിന്റെ പാകത്തില്‍ നനക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം പെട്ടെന്ന് ജോലി തീർക്കാനായി  ഗ്ലാസിലെ വെള്ളം മുഴുവനായി ഒരുമിച്ചൊഴിയ്ക്കരുത്. പുട്ടിനു പകരം ചപ്പാത്തി ഉണ്ടാക്കേണ്ടുന്ന അവസ്ഥയാകും. അതിനും പറ്റിയ അവസ്ഥയിൽ അല്ല, വെള്ളം ഒത്തിരി കൂടി പോയെങ്കിൽ നല്ല ഗോതമ്പു ദോശ ചുട്ടു കഴിക്കാം. അത് കൊണ്ട് പുട്ടാണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഗോതമ്പുപൊടിയില്‍ വെള്ളം അല്പാല്പമായി കുടഞ്ഞു പുട്ടിന്റെ പാകത്തില്‍ നനച്ചെടുക്കുക. പുട്ടിന്റെ പാകത്തില്‍ എന്ന് പറയുമ്പോള്‍ മാവ് കയ്യില്‍ ഒട്ടരുത്, എന്നാല്‍ അല്പം മാവെടുത്ത്‌ ഉരുട്ടി നോക്കിയാല്‍ ഉരുളയായി ഇരിക്കണം. ഇനി തേങ്ങ ചിരകിയത് പകുതി (കാൽ കപ്പ് ) പൊടിയില്‍ ചേര്‍ത്ത് ഇളക്കുക. പുട്ട് പൊടി തയ്യാർ. അടച്ചു വച്ച് അൽപ സമയം (20 മിനുട്ട് ) അതിനെ വിശ്രമിക്കാൻ അനുവദിക്കുക. പുട്ടുകുടത്തിൽ 2 കപ്പ് വെള്ളമെടുത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. പുട്ടുകുറ്റിയില്‍ പുട്ടിന്റെ ചില്ല് ഇട്ടിട്ടു 1 സ്പൂണ്‍ തേങ്ങ അതിനു പുറത്തു വിതറുക. ഇനി പുട്ട് പൊടിയിട്ട് ഇടക്കിടെ തേങ്ങയും ചേര്‍ത്ത് അടച്ചു വച്ച്
ആവിയില്‍ വേവിക്കുക. നീളമുള്ള പുട്ട് കുറ്റിക്ക് പകരം ഞാന്‍ ചിരട്ടയുടെ ആകൃതിയില്‍ ഉള്ള പുട്ട് മേക്കർ  ആണ് ഉപയോഗിച്ചിരിക്കുന്നത്.ഏകദേശം 3-4 മിനിറ്റ്‌ കൊണ്ട് പുട്ട് വെന്തു കിട്ടും. പുട്ടുകുടത്തിലെ  വെള്ളം ആവിയായി പുട്ട് കുറ്റിയിലെ പുട്ട് പൊടി, തേങ്ങ  അടുക്കുകളിലൂടെ പ്രവഹിക്കുകയും പുട്ടു വേവുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തിലൂടെ നമുക്ക് വെന്ത പുട്ട് കിട്ടുന്നു. 1 കപ്പ് ഗോതമ്പ് പൊടി കൊണ്ട് 2 ചിരട്ട പുട്ടുണ്ടാക്കാമെന്നും ഞാൻ കണ്ടു പിടിച്ചു.

Puttu and Egg curry- (1)

Kerala style Egg Curry - മുട്ട കറി recipe is here

Puttu and Egg curry- (2)

Comments