Friday, January 10, 2014

Bread Upma ബ്രഡ്‌ ഉപ്പുമാവ്

Bread Upma ബ്രഡ്‌ ഉപ്പുമാവ് (7)
INGREDIENTS:
  • White bread slices – 8 nos
  • Onion, finely chopped – 1, medium
  • Tomato, cubed – 1 no
  • Green chillies, finely chopped – 2 nos
  • Ginger, grated – 1 tsp
  • Turmeric powder – 1/4 tsp
  • Red Chilly powder – 1 tsp
  • Coriander powder – 1 tsp
  • Salt – to taste
  • Coriander leaves, finely chopped – 2 Tbsp
  • Lemon juice – 1 tsp
  • Warm water – 2 Tbsp
For Seasoning:
  • Oil – 1 tsp
  • Mustard seeds – 1/4 tsp
  • Urad dal / Uzhunnu parippu – 1/2 tsp
  • Channa dal / Kadala parippu – 1/2 tsp
  • Asafoetida – 1/8 tsp
Bread Upma ബ്രഡ്‌ ഉപ്പുമാവ് (1)
METHOD:
  • Cut each bread slices to 16 square pieces (make 4 squares from 1 bread slice and, make 4 square pieces from each of the 4 squares, you will get 16 small square pieces from one bread slice)
  • Heat oil in a Kadai / thick bottomed pan and splutter mustard seeds in it.
  • Now add Urad dal, Channa dal and toast till it become light brown color.
  • As soon as add Asafoetisa , chopped onions, green chillies, ginger and sauté them on  medium heat till the onions become translucent.
  • Now add turmeric powder, red chilly powder , coriander powder, and salt. Mix everything well and cook for 2 minutes.
  • Add chopped tomatoes to the pan cover and cook till the tomatoes  are soft and mushy.
  • Now add the bread pieces, lemon juice and mix it well with other ingredients. Reduce the flame. If  necessary ,add 1 or 2 Tbsp warm water, mix everything well, cover and cook for 2 more minutes.
  • Remove from fire.Now add freshly chopped coriander leaves and serve it hot.
Bread Upma ബ്രഡ്‌ ഉപ്പുമാവ് (4)
***************************************ബ്രഡ്‌ ഉപ്പുമാവ്
ചേരുവകകൾ
  1. ബ്രഡ് കഷണങ്ങള്‍ - എട്ടു  (ഓരോ ബ്രഡ് കഷണത്തെയും 16  ചതുര കഷണങ്ങള്‍ ആക്കുക.)
  2. സവാള - 1, വളരെ ചെറുതായി, കനം കുറച്ചു അരിഞ്ഞത്‌.
  3. പച്ചമുളക്‌ രണ്ട്‌- ചെറുതായി അരിഞ്ഞത്‌
  4. പഴുത്ത തക്കാളി - ഒന്ന് ചെറുതായി മുറിച്ചത്
  5. ഇഞ്ചി, ചതച്ചത് - 1 ടീ സ്പൂണ്‍
  6. മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
  7. മുളക് പൊടി - 1  ടീ സ്പൂണ്‍
  8. മല്ലി പൊടി - 1 ടീ സ്പൂണ്‍
  9. കടുക്‌ - 1/4  ടീ സ്പൂണ്‍
  10. ഉഴുന്ന് പരിപ്പ് - 1/2  ടീ സ്പൂണ്‍
  11. കടല പരിപ്പ് - 1/2  ടീ സ്പൂണ്‍
  12. കായം - 1/8  ടീ സ്പൂണ്‍
  13. മല്ലിയില ചെറുതായി നുറുക്കിയത് - 2 ടേബിൾ സ്പൂണ്‍
  14. പാചകയെണ്ണ - 1 ടീ സ്പൂണ്‍ (വെളിച്ചെണ്ണ വേണമെന്ന് നിര്‍ബന്ധമില്ല)
  15. നാരങ്ങ നീര് - 2 ടീ സ്പൂണ്‍
  16. ഉപ്പു – ആവശ്യത്തിനു
  17. വെള്ളം - 2 ടേബിൾ സ്പൂണ്‍
Bread Upma ബ്രഡ്‌ ഉപ്പുമാവ് (1)
തയ്യാറാക്കുന്ന വിധം
  • ചീനച്ചട്ടി അടുപ്പത്തു വെച്ച്, എണ്ണ ഒഴിച്ച്  ചൂടാകുമ്പോള്‍ അതില്‍ കടുക് ഇടുക.
  • കടുക് പൊട്ടുമ്പോള്‍ , ഉഴുന്ന് പരിപ്പ്, കടല പരിപ്പ്   എന്നിവ  ഇട്ടു  മൂപ്പിക്കുക.
  • അതിലേക്കു കായവും, സവാള അരിഞ്ഞതും,  ഇഞ്ചി ചതച്ചതും , പച്ചമുളക് വട്ടത്തിൽ മുറിച്ചതും ചേർത്ത്  വഴറ്റുക.
  • സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്കു, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി , ഉപ്പു എന്നിവ ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക.  
  • അതിലേക്കു  തക്കാളി മുറിച്ചതും  ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.
  • തക്കാളി നന്നായി വെന്തു ഉടഞ്ഞു ചേരുമ്പോൾ  ബ്രഡ് കഷണങ്ങള്‍ ഇട്ടു നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യമെങ്കിൽ 2, 3 ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇളക്കാം.
  • തീയില നിന്ന് മാറ്റി, ചെറുതായി നുറുക്കി വച്ചിരിക്കുന്ന മല്ലിയിലയും ചേർത്ത് 2,3 മിനിറ്റ് അടച്ചു വയ്ക്കുക.
    ബ്രഡ്‌ ഉപ്പുമാവ് തയ്യാർ.
  • ചൂടോടെ പാത്രങ്ങളിലേക്ക് വിളമ്പി കഴിക്കുക.
Bread Upma ബ്രഡ്‌ ഉപ്പുമാവ് (6)
Comments