INGREDIENTS:
- Bread – 5 Slices
- Onion, finely chopped – 1 Number
- Tomatoes, finely chopped – 2 Numbers
- Green Chilly, finely chopped – 4 Numbers
- Ginger, finely chopped – 1/2 Teaspoons
- Turmeric powder – 1/4 Teaspoons
- Asafoetida /Hing – 1 Pinch
- Cumin Seeds – 1/2 Teaspoons
- Mustard Seeds – 1/2 Teaspoons
- Urad Daal – 1 Teaspoons
- Channa dal - 1 Teaspoons
- Cashew Nut halves – 10 Numbers
- Ghee or butter – 2 Tablespoons
- Salt – To Taste
- Lemon Juice – 2 Tablespoons
- Water – 1/2 cup
- Chopped coriander leaves – 2 Tbsp
METHOD:
- Cut each bread slices to 16 square pieces (make 4 squares from 1 bread slice and, make 4 square pieces from each of the 4 squares, you will get 16 small square pieces from one bread slice.
- Heat Butter or ghee or oil in a Kadai / thick bottomed pan on medium heat and splutter mustard seeds in it.
- Reduce the flame and add cumin seeds.
- Now add Urad dal, Channa dal and Cashew Nut halves to the pan and fry in medium heat until light brown.
- As soon as add asafoetida /hing, turmeric powder, chopped onions, green chillies, ginger and sauté them on medium heat for 2 - 3 minutes.
- Now add 1/4 cup of water and salt. Mix everything well and cook for 2 minutes.
- Add lemon juice and chopped tomatoes to the pan, cover and cook till the tomatoes are soft and mushy.
- Now add the bread pieces,and mix it well with other ingredients. Cover the pan with it’s lid and switch off the flame.
- After 2 or 3 minutes, open the lid and Sprinkle Chopped coriander leaves to the pan and mix well. If necessary ,add 1 or 2 Tbsp. warm water and mix everything well.
- Your delicious Bread Upma is ready to serve.
- Serve Bread Upma with tomato ketch up or Onion Tomato Curd Salad or Raita.
ബ്രെഡ് ഉപ്പുമാവ്
ചേരുവകകൾ
- ബ്രഡ് കഷണങ്ങൾ – അഞ്ച് (ഓരോ ബ്രഡ് കഷണത്തെയും 16 ചതുര കഷണങ്ങള്‍ ആക്കുക.)
- സവാള – 1, വളരെ ചെറുതായി, കനം കുറച്ചു അരിഞ്ഞത്.
- പച്ചമുളക് – രണ്ട്, ചെറുതായി അരിഞ്ഞത്
- പഴുത്ത തക്കാളി – രണ്ട്, ചെറുതായി മുറിച്ചത്
- ഇഞ്ചി, ചതച്ചത് – 1 ടീ സ്പൂണ്‍
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂണ്‍
- കടുക് – 1/4 ടീ സ്പൂണ്‍
- ജീരകം – 1/2 ടീ സ്പൂണ്‍
- ഉഴുന്ന് പരിപ്പ് – 1 ടീ സ്പൂണ്‍
- കടല പരിപ്പ് – 1 ടീ സ്പൂണ്‍
- കശുവണ്ടി പരിപ്പ് – 10 എണ്ണം
- കായം – 1/8 ടീ സ്പൂണ്‍
- മല്ലിയില ചെറുതായി നുറുക്കിയത് – 2 ടേബിൾ സ്പൂണ്‍
- പാചകയെണ്ണ/നെയ്യ് - 1 ടീ സ്പൂണ്‍
- നാരങ്ങ നീര് - 2 ടീ സ്പൂണ്‍
- ഉപ്പു – ആവശ്യത്തിനു
- വെള്ളം – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
- ചീനച്ചട്ടി അടുപ്പത്തു വെച്ച്, നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക.
- കടുക് പൊട്ടുമ്പോള്‍ ,ജീരകം ഇട്ടു മൂപ്പിക്കുക.
- ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, കശുവണ്ടി പരിപ്പ് എന്നിവ ഇട്ടു ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക.
- അതിലേക്കു കായവും, സവാള അരിഞ്ഞതും, ഇഞ്ചി ചതച്ചതും , പച്ചമുളക് വട്ടത്തിൽ മുറിച്ചതും ചേർത്ത് വഴറ്റുക.
- അതിലേക്കു, മഞ്ഞൾ പൊടി, ഉപ്പു എന്നിവ ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക.
- കാൽ കപ്പ് വെള്ളം ഒഴിച്ച് 3 മിനിറ്റ് വേവിക്കുക.
- അതിലേക്കു നാരങ്ങ നീരും തക്കാളി മുറിച്ചതും ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.
- തക്കാളി നന്നായി വെന്തു ഉടഞ്ഞു ചേരുമ്പോൾ ബ്രഡ് കഷണങ്ങള്‍ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യമെങ്കിൽ 2, 3 ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇളക്കാം.
- തീയിൽ നിന്ന് മാറ്റി, ചെറുതായി നുറുക്കി വച്ചിരിക്കുന്ന മല്ലിയിലയും ചേർത്ത് 2,3 മിനിറ്റ് അടച്ചു വയ്ക്കുക.
- ബ്രഡ് ഉപ്പുമാവ് തയ്യാർ.
- പാത്രങ്ങളിലേക്ക് വിളമ്പി കഴിക്കുക.