മത്തങ്ങാ എരിശ്ശേരി Pumpkin Erissery Recipe
മത്തങ്ങ എരിശ്ശേരി (Mathanga Erissery) Pumpkin (mathanga) and Van Payaru (Red beans) gram Curry is one of the traditional recipe of Kerala. Here, in this recipe I am using Green gram ( cherupayar) instead of Van Payaru (Red beans).
INGREDIENTS:
Cheru payar (Green grams) – 1/2 cup
Pumpkin (chopped into small pieces) – 2 cups (I used Yellowish Orange variety of Pumpkins)
Turmeric – 1/4 tsp
Salt – to taste
Water – 2 cups
For Grinding
Grated Coconut – 1/4 cup
Turmeric Powder – A pinch
Garlic Cloves – 2 nos
Cumin (Jeera) – 1/8 tsp.
Green Chillies – 3 nos.
Pepper Powder – 1/4 tsp.
Garam masala – 1/4 tsp.
For Seasoning
Oil – 2 tsp.
Mustard Seeds – 1/4 tsp
Dry Red Chillies – 3
Curry Leaves – A sprig
Grated Coconut – 2 Tbsp.
Finely chopped Shallots (Kunjulli) – 4 nos.
METHOD:
Soak the green grams in water for at least 4 hours.
In a mixer jar, add the grated coconut, garlic cloves, Cumin, pepper powder, turmeric powder, and garam masala and grind it to get a smooth paste. Keep it aside.
Pressure cook the green grams by adding enough water (add water so as to cover the green grams ) with 1/4 tsp turmeric powder and salt for 2 – 3 whistle on medium heat. It should be almost cooked.
Add the pumpkin pieces and continue to pressure cook on medium flame for 3 more whistles.
Open the lid and transfer the pumpkin green gram mixture into a big pan. Mash the pumpkin pieces with a spatula. You can leave a few chunky pieces if you like.
Add the ground coconut paste to the pumpkin mixture and cook for 5 - 10 minutes on medium – low heat. mix everything well.
Transfer your curry to a serving bowl.
Heat 2 tsp. of oil in a small pan and splutter mustard seeds. Sauté shallots, dry red chillies and curry leaves.
Reduce heat, add 2 Tbsp. of grated coconut and roast for a few minutes till brown. Be careful not to burn it.
Pour the seasoning over the curry and gently mix everything.
മത്തങ്ങ എരിശ്ശേരി
ചേരുവകള്‍:
വിളഞ്ഞ മത്തങ്ങ - ചെറിയ കഷണങ്ങളാക്കിയത് - 2 കപ്പ്
ചെറു പയർ - 1/2 കപ്പ് (വൻ പയറിനു പകരം ചെറു പയർ ആണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്)
പച്ച മുളക് - 3
തേങ്ങ പൊടിയായി തിരുമ്മിയത് - 1/4 കപ്പ്
വെളുത്തുള്ളി - 2 അല്ലി
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
ഗരം മസാല - 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
താളിക്കുന്നതിനാവശ്യമായ ചേരുവകള്‍
- കടുക് - 1/4 ടീസൂണ്‍
- വറ്റൽ മുളക് – 2
- കറിവേപ്പില – ആവശ്യത്തിനു
- തേങ്ങ പൊടിയായി തിരുമ്മിയത് - 2 ടേബിൾ സ്പൂണ്‍
- കുഞ്ഞുള്ളി ( ചെറിയ ഉള്ളി) - കനം കുറച്ചു വട്ടത്തിൽ നുറുക്കിയത് - 4
- വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
- ചെറു പയർ നന്നായി കഴുകി, രണ്ടുമൂന്നു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തിയശേഷം, ആവശ്യത്തിനു വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചു വയ്ക്കുക.
- കഷണങ്ങളാക്കിയ മത്തങ്ങ കാൽ കപ്പു വെള്ളമൊഴിച്ച്, പാകത്തിന് ഉപ്പും, ഗരം മസാലയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.
- കാൽ കപ്പു തേങ്ങ ചിരകിയതും, പച്ചമുക്, വെളുത്തുള്ളി അല്ലി, ജീരകം, കുരുമുളക്, മഞ്ഞൾ പൊടി എന്നിവയും ചേർത്ത് നന്നായി അരച്ചെടുക്കുക.
- മത്തങ്ങ നന്നായി വെന്താൽ, വേവിച്ചു വച്ച പയർ ചേർത്ത് എല്ലാം കൂടി ഒന്നുടച്ചു യോജിപ്പിക്കുക. അതിനുശേഷം തേങ്ങ അരച്ചതു ചേർത്ത് ഒന്നു തിളയ്ക്കുമ്പോൾ വാങ്ങിവയ്ക്കുക.
- കടുക് താളിക്കുന്നതിനു വേണ്ടി ഒരു ചീനച്ചട്ടിയിൽ അല്‍പം എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് വറ്റല്‍ മുളക്, കടുക്, കുഞ്ഞുള്ളി ( ചെറിയ ഉള്ളി) , കറിവേപ്പില എന്നിവ ചേര്‍ക്കുക.
- കടുകു പൊട്ടിയാലുടൻ 2 ടേബിൾ സ്പൂണ്‍ തേങ്ങ അതിലേക്ക് ഇട്ട് വറുക്കുക. തേങ്ങ നന്നായി മൂക്കണം.പുളിയുറുമ്പിന്റെ നിറത്തിലാവുന്നതാണ് ശരിയായ പാകം.
- ഇത് മത്തങ്ങയും പയറും അരപ്പും ചേര്‍ന്ന കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കുക , എരിശ്ശേരി തയ്യാര്‍.
Comments