Monday, June 22, 2015

പ്രണയ മഴ

പ്രണയമഴ നനയാൻ കൊതിക്കുന്നവർക്കായിതാ ഒരു കവിത…….

മഴയെ പ്രണയിക്കാത്തവരായോ  മഴ പെയ്യുമ്പോൾ പ്രണയിതാവിനെ കുറിച്ച് ഓർക്കാത്തവരായോ ആരെങ്കിലുമുണ്ടാകുമോ??? ...... പ്രണയ മഴ നനഞ്ഞെത്ര പനിച്ചു കിടന്നാലും,  പിന്നെയും പെയ്യുന്ന ഒരു തുള്ളിയും തന്നിൽ തന്നെ പെയ്തിറങ്ങാനാവും ഓരോ പ്രണയിതാവും ആഗ്രഹിക്കുക .....പ്രകൃതിയുമതു പോലെ ഒരു പ്രണയിതാവാണ്...തന്നിലേയ്ക്കു പ്രണയമായി പെയ്യ്തലിയാൻ മഴയെ ക്ഷണിക്കുകയാണ് .............പ്രപഞ്ചമീ നിസ്വാർത്ഥ പ്രണയത്താൽ മാത്രം പൂത്തു വിടർന്നു പരിലസിക്കുന്നു ...................മഴ ചുംബിച്ചുണർത്തിയ  ഓരോ അണുവിലും ആയിരമായിരം തളിർ നാമ്പുകൾ നട്ടു കൊണ്ട്, പൂമൊട്ടുകൾ വിരിയിച്ചു കൊണ്ട്,  ഭൂമി മഴയെ സന്തോഷിപ്പിക്കുന്നു .......മണ്ണിലാകമാനം ഹരിതകംബളം  വിരിച്ചു കൊണ്ട് പിന്നെയും വരുവാൻ  മഴയെ ക്ഷണിക്കുന്നു, തന്നിലെ തളർന്നു പോയ ഞരമ്പുകളെ പുനർജീവിപ്പിക്കുവാനപേക്ഷിക്കുന്നു….. പരസ്പര പ്രണയത്തിൻ ധന്യതയിൽ പ്രകൃതി പൂത്തുലയുന്നു ...... പിന്നെയും,  തളിരണിയുവാൻ, പൂ ചൂടുവാൻ   മഴ പെയ്യുന്നതും കാത്തിരിക്കുകയാണ്  ഭൂമി …….

പ്രണയ മഴ  (1)

Comments