Wednesday, June 3, 2015

Coconut Chutney തേങ്ങ ചമ്മന്തി

തേങ്ങ ചമ്മന്തി, Thenga Chammanthi (Coconut  Chutney), കട്ട ചമ്മന്തി എന്നൊക്കെ  നമ്മൾ  സ്നേഹത്തോടെ വിളിയ്ക്കുന്ന,  മലയാളികളുടെ പ്രിയപ്പെട്ട ചമ്മന്തി തയാറാക്കുന്ന വിധം

Coconut Chutney-തേങ്ങ ചമ്മന്തി (5)

INGREDIENTS:

  • Freshly grated coconut – 1 cup
  • Dried Red Chilles – 6 nos or Dried Chilli Flakes– 3 tsp.
  • Red chilly powder – 1/4 tsp.
  • Cumin seeds – 1/4 tsp.
  • pearl Onions –4, peeled and cut into thin rounds
  • Ginger – 2” piece, sliced
  • Salt – As required
  • Coconut oil – 1 tea spoon
  • Curry leaves – 1 spring

METHOD:

Place all the ingredients except Pearl onions and curry leaves in  the smallest jar of the mixie and grind well to get a fine paste. Ideally no water should be added. Then add Pearl onion and curry leaves to this and  just grind for 5-6 seconds  to mix everything well. transfer to a dish. Mix everything well with your clean hand and shape it like a ball.  Tasty and yummy coconut chammanthi is ready. Serve with dosa or Idli or Kanji or Rice.

Coconut Chutney-തേങ്ങ ചമ്മന്തി (3)

Note:

  • If shallots are not available, it can be replaced with onions (savala)
  • You can use either dried red chilles or red chilly powder
  • I like to add cumin seeds, but if u want, you can omit that.

തേങ്ങ ചമ്മന്തി

  1. തേങ്ങ ചിരകിയത് -1/2 മുറി
  2. വറ്റല്‍മുളക്     - 6 എണ്ണം
  3. മുളക് പൊടി -1/4 ടീസ്പൂണ്‍
  4. കുഞ്ഞുള്ളി – 4, ചെറുതായി വട്ടത്തിൽ അരിഞ്ഞത്
  5. ഇഞ്ചി     - ഒരു ചെറിയ കഷണം, ചെറുതായി നുറുക്കിയത്
  6. ജീരകം – 1/4 ടീ സ്പൂണ്‍
  7. ഉപ്പ് – പാകത്തിന്
  8. വെളിച്ചെണ്ണ    - ഒരു ചെറിയ സ്പൂണ്‍
  9. കറിവേപ്പില     - ഒരു തണ്ട്

Coconut Chutney-തേങ്ങ ചമ്മന്തി (4)

തയ്യാറാക്കുന്ന വിധം
ചിരകിയെടുത്ത തേങ്ങ, വറ്റല്‍മുളക്, മുളക് പൊടി,  ഇഞ്ചി, ജീരകം,  വെളിച്ചെണ്ണ എന്നിവയും പാകത്തിനുപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. വെള്ളം ചേര്‍ക്കേണ്ടതില്ല. നല്ലതുപോലെ അരഞ്ഞ് കഴിയുമ്പോൾ ചുവന്നുള്ളി(കുഞ്ഞുള്ളി), കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി ഒന്ന് ചതച്ചെടുക്കുക. ഒരു പാത്രത്തിലേയ്ക്ക്     മാറ്റി കൈ കൊണ്ട് എല്ലാം ഒന്ന് യോജിപ്പിച്ച  ശേഷം കൈ വെള്ളയിൽ വച്ച് ബോളിന്റെ ആകൃതിയിൽ ഉരുട്ടിയെടുത്തു വിളമ്പാനുള്ള പാത്രത്തിൽ വയ്ക്കുക.  സ്വാദിഷ്ടമായ തേങ്ങ ചമ്മന്തി തയ്യാര്‍. ദോശ, ഇഡ്ഡലി, അപ്പം, കഞ്ഞി, ചോറ് ഇവയിൽ ഏതിനോടൊപ്പവും ഈ ചമ്മന്തി കഴിയ്ക്കാവുന്നതാണ് .....അരകല്ലിൽ വെച്ച് അരച്ചെടുത്താൽ  ഏതു കറിയുടേതുമെന്ന  പോലെ ചമ്മന്തിയുടെയും സ്വാദു കൂടും... വേണമെങ്കിൽ കൈയും നക്കാം.....

Coconut Chutney-തേങ്ങ ചമ്മന്തി (4)

നിങ്ങള്ക്ക് വേണ്ടുന്ന എരിവിനു ആവശ്യമായ വറ്റൽ മുളകോ, മുളക് പൊടിയോ (ഏതെങ്കിലും ഒന്ന് ) ചേർത്താൽ മതിയാകും, വറ്റൽ മുളക് ഉപയോഗിച്ചുണ്ടാക്കുന്ന ചമ്മന്തിയാണ് കൂടുതൽ സ്വാദിഷ്ടം ...ഞാൻ ഇവിടെ വറ്റൽ മുളകിന്റെ കൂടെ തന്നെ അല്പം മുളക് പൊടിയും ചേർത്തിരിക്കുന്നത് എന്റെ ചമ്മന്തിയുടെ നിറം കൂട്ടാനാ

Coconut Chutney-തേങ്ങ ചമ്മന്തി (1)

Comments