റവ പുട്ടും ഏത്തപ്പഴം (നേന്ത്രപ്പഴം) പുഴുങ്ങിയതും Rava Puttu (Steamed cake) with Steamed Banana.
To Make Nendra Steamed Bananas
Ingredients:
Ripe Nendra Bananas: 1 or 2
Method:
- Place the whole unpeeled Nendra Banana in a rack in hot steamer or puttu kudam (പുട്ടു കുടം). Steam for 2o- 25 minutes or till done. Otherwise pressure cook it for 2 whistle.
- Peel them and cut into small round pieces as shown the pictures. Serve while still warm on its own or with Rice puttu, Wheat Puttu, Rava Puttu or Rava Umpa (ഉപ്പുമാവ്) for breakfast or as a tea time snack.
റവ പുട്ട് Rava Puttu Steamed cake
ചേരുവകള്‍
- റവ - 1 കപ്പ്
- തേങ്ങ തിരുമ്മിയത് - 1/4 കപ്പ്
- ഇളം ചൂട് വെള്ളം - 1/2 കപ്പ്
- ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
റവ ചീനച്ചട്ടിയിലിട്ടു ചെറുതായി വറുക്കുക. ഒരു ഗ്ലാസിൽ ചൂട് വെള്ളം എടുത്തു അതിൽ അല്പം ഉപ്പു ചേർത്ത് ഇളക്കണം. ഇനി ഒരു സ്പൂണ്‍ ഉപയോഗിച്ച് അതിൽ നിന്ന് അല്പം വെള്ളമെടുത്തു ഉപ്പു പാകത്തിന് ഉണ്ടോ എന്ന് നോക്കുക. ആവശ്യമെങ്കിൽ കൂടുതൽ ഉപ്പു ചേർത്തിളക്കുക(വെള്ളത്തിൽ നിങ്ങളുടെ പാകത്തിന് ഉപ്പു ചേർത്തെടുത്തു ആ വെള്ളം കൊണ്ട് പുട്ടിനു കുഴയ്ക്കുവാണെങ്കിൽ പുട്ടിനുപ്പു പാകം കൃത്യമായിരിക്കും) ഇനി ഈ ഉപ്പു വെള്ളം റവ പൊടിയിൽ അല്പാല്പമായി കുടഞ്ഞു പുട്ടിന്റെ പാകത്തിന് നനയ്ക്കുക. കുറച്ചു തേങ്ങ തിരുമിയതും കൂടെ ചേർത്ത് പുട്ടു പൊടി തയ്യാറാക്കിയാൽ പുട്ടിനു രുചി കൂടും. ഇനി പുട്ടുകുറ്റിയില്‍ ചില്ലിട്ട്, നനച്ച റവപ്പൊടിയും തേങ്ങയും ഇടകലര്‍ത്തിയിട്ടു പുട്ടുകുടത്തില്‍ വെച്ച് ആവി കയറ്റി വേവിക്കുക. 3-4 മിനുട്ട് കൊണ്ട് പുട്ടു വെന്തു കിട്ടും