ഈ ആഴ്ചത്തെ മംഗളം വാരികയിൽ (ലക്കം 39, പുസ്തകം 46, 2015 സെപ്റ്റംബർ 28) പ്രസിദ്ധീകരിച്ചു വന്നത്
One of my Craft tutorial- White flower making tutorial, published in a Malayalam-language weekly magazine, Mangalam
ആവശ്യമുള്ള സാധനങ്ങൾ
1. വെള്ള പേപ്പർ
2. ഫ്ലോറൽ വൈയേസ്
3. പച്ച ഫ്ലോറൽ ടേപ്പ് അല്ലെങ്കിൽ പച്ച റ്റിഷൂ പേപ്പർ
4. 2 ഇഞ്ച് അല്ലെങ്കിൽ 3 ഇഞ്ച് റൌണ്ട് ടെമ്പ്ലേറ്റ് ( ഗ്ലാസും ടെമ്പ്ലേറ്റ് ആയി ഉപയോഗിക്കാം)
5. കത്രിക
6. നോസ് പ്ലയർ
7. പേപ്പർ ഗ്ലൂ
പൂക്കൾ ഉണ്ടാക്കുന്ന വിധം
- 2 ഇഞ്ച് അല്ലെങ്കിൽ 3 ഇഞ്ച് വലിപ്പത്തിലുള്ള വട്ടങ്ങൾ വെള്ള പേപ്പറിൽ ചിത്രം 2- ൽ കാണുന്ന പോലെ വെട്ടിയെടുക്കുക.
- ഒരു A4 സൈസ് പേപ്പറിൽ നിന്ന് ആറ് 3 ഇഞ്ച് വട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. പൂക്കൾ വയ്ക്കാനുദ്ദേശിക്കുന്ന ഫ്ലവർ പോട്ടിന്റെ വലിപ്പത്തിനനുസരിച്ച് പൂക്കളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം. വെട്ടി വച്ചിരിക്കുന്ന പേപ്പർ വട്ടങ്ങളിൽ നിന്ന് ഒന്ന് എടുത്ത് ചിത്രം-3 ൽ കാണുന്ന പോലെ രണ്ടായി മടക്കുക.
- മടക്കു വരുന്ന സൈഡിൽ ഇടതു നിന്ന് വലത്തോട്ടോ, വലതു നിന്ന് ഇടത്തോട്ടോ ചിത്രം 4 ൽ കാണുന്ന പോലെ വീണ്ടും മടക്കുക.
- രണ്ടായി മടക്കിയതിനെ പിന്നെയും മടക്കി നാലാക്കുക. പിന്നെയും മടക്കിയാൽ എട്ടായി. ചിത്രങ്ങൾ 4, 5, 6 നോക്കുക , അതായത് ഒരു വട്ടത്തിനെ 8 തുല്യ ഭാഗങ്ങൾ കിട്ടുന്ന രീതിയിൽ മടക്കുക. (ചിത്രം7 നോക്കുക.)
- 8 ആയി മടക്കി വച്ചിരിക്കുന്ന പേപ്പർ റൌണ്ടിന്റെ അറ്റത്ത് ഡോട്ടട് കർവ് കാണുന്ന പോലെ പെൻസിൽ കൊണ്ട് വരച്ചിട്ടു അത്രയും ഭാഗം വെട്ടി കളയുക.
- 1 തവണ മടക്കു തുറക്കുമ്പോൾ ചിത്രം 8- ൽ കാണുന്ന പോലെയായിരിക്കും നിങ്ങളുടെ പേപ്പർ പൂവിന്റെ ആകൃതി
- എല്ലാ മടക്കുകളും തുറന്നു വയ്ക്കുക , ഇപ്പോൾ പൂവിന്റെ ഇതളുകളുടെ ഷേപ്പ് കാണാം. ചിത്രം 8 A നോക്കുക.
- എന്നിട്ട് ഒരു ചെറിയ ഫ്ലാപ് വരുന്ന രീതിയിൽ ക്രാഫ്റ്റ് കത്രിക ഉപയോഗിച്ച് ഒരു ഇതളിനെ വെട്ടിയെടുക്കുക.
- പശ പുരട്ടി ഇതളിനെ തമ്മിൽ യോജിപ്പിക്കുക.
- എല്ലാ വട്ടങ്ങളിൽ നിന്നും ഇത്തരത്തിൽ വേണ്ടത്ര പൂക്കൾ ഉണ്ടാക്കുക.
- ഫ്ലോറൽ വയറിന്റെ ഒരറ്റത്ത് നോസ് പ്ലയർ ഉപയോഗിച്ച് ചെറിയ ഒരു ലൂപ് ഉണ്ടാക്കുക. ഈ ലൂപ്പിൽ പച്ച ഫ്ലോറൽ ടേപ്പ് അല്ലെങ്കിൽ പച്ച റ്റിഷൂ പേപ്പർ ചുറ്റി വയ്ക്കുക. എത്ര പൂക്കൾ ഉണ്ടോ അതിനു ആവശ്യമായത്ര തണ്ടുകൾ ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുക.
- പൂവിന്റെ നടുവിലൂടെ ഫ്ലോറൽ വയർ കോർക്കുക.
- പൂവിന്റെ ചുവടു ഭാഗവും ഫ്ലോറൽ വയറും യോജിക്കുന്ന ഭാഗം ഇടതു കയ്യിലെ പെരു വിരലിനും ചൂണ്ടു വിരലിനും ഇടയിലായി ചേർത്ത് പിടിച്ചു കൊണ്ട് മറ്റേ കയ്യിൽ പച്ച ഫ്ലോറൽ ടേപ്പ് (വേണ്ടത്ര നീളത്തിനു മുറിച്ചെടുക്കണം) പൂവിന്റെ ചുവടു ഭാഗവും ഫ്ലോറൽ വയറും യോജിക്കുന്ന ഭാഗം മുതൽ ഫ്ലോറൽ വയറിന്റെ അവസാനം വരെ ചുറ്റുക.
- ഇതു പോലെ എല്ലാ പൂവിനും തണ്ട് ഉണ്ടാക്കി ഫ്ലവർ പൊട്ടിൽ വയ്ക്കുക. പൂവിന്റെ ഉള്ളിലായി നടുവിൽ പച്ച ഫ്ലോറൽ ടേപ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഭാഗത്ത് മുത്ത് ഒട്ടിച്ചു വച്ചോ, ചെറിയ പേപ്പർ പഞ്ച് പൂക്കൾ ഒട്ടിച്ചു വച്ചോ (ചിത്രം 15 നോക്കുക) , ചെറിയ പേപ്പർ വട്ടങ്ങൾ ഒട്ടിച്ചു വച്ചോ ഭംഗി കൂട്ടാം
Tutorial - http://ourharsha.blogspot.com/2014/04/six-petal-white-flower-tutorial.html