ഈ ആഴ്ചത്തെ മംഗളം വാരികയിൽ (ലക്കം 40, 2015 ഒക്ടോബർ 5) പ്രസിദ്ധീകരിച്ചു വന്നത്
Two of my Jewelry tutorials- Step – Step Earrings making tutorial, published in a Malayalam-language weekly magazine, Mangalam
ചുവന്ന അക്രിലിക്ക് കമ്മൽ (Red Acrylic Beaded Earrings)ഓറഞ്ച് ജമ്പ് റിങ്ങ് കമ്മൽ (Orange Beaded Jump Ring Earrings) എന്നിങ്ങനെ 2 കമ്മലുകൾ ഉണ്ടാക്കുന്ന വിധമാണ് ഇവിടെ വിശദീകരിക്കുന്നത്
ചുവന്ന അക്രിലിക്ക് കമ്മൽ
ആവശ്യമുള്ള സാധനങ്ങൾ (ചിത്രം B)
1. ട്രാൻസ്പാരന്റ് അക്രിലിക്ക് മുത്തുകൾ (20mm) - 2 എണ്ണം
2. ബീഡ് ക്യാപ് - 2 എണ്ണം
3. ഇയർ വയർ / ഇയർ റ്റാഗ് - 1 ജോഡി
4. പശ (സുപ്പെർ ഗ്ലു)
ചെയ്യേണ്ടുന്ന വിധം:- പശയുപയോഗിച്ചു ചിത്രം C ൽ കാണുന്ന പോലെ മുത്തും ബീഡ് ക്യാപ്പും തമ്മിൽ യോജിപ്പിക്കുക. ഇനി ഒരു നോസ് പ്ലയർ ഉപയോഗിച്ച് ബീഡ് ക്യാപ്പിന്റെ ലൂപ്പുമായി ഇയർ വയർ / ഇയർ റ്റാഗ് യോജിപ്പിക്കുക (ചിത്രം D). കമ്മൽ റെഡി. അടുത്ത കമ്മലും ഇതു പോലെ ഉണ്ടാക്കുക (ചിത്രം E).
ഓറഞ്ച് ജമ്പ് റിങ്ങ് കമ്മൽ (Orange Beaded Jump Ring Earrings) ഉണ്ടാക്കുന്നത് എങ്ങനെയെന്നു അടുത്ത ദിവസത്തെ പോസ്റ്റിൽ പറയാം.