Friday, November 13, 2015

Pistachio Shell Paper Garden

One of my Recycled Craft tutorial, Pistachio Shell Paper Garden,  published in a Malayalam-language weekly magazine, Mangalam.

file-page1

മംഗളം വാരികയിൽ (ലക്കം 45, 2015  നവംബർ 09) പ്രസിദ്ധീകരിച്ചു വന്ന പേപ്പർ പിസ്ത പൂന്തോട്ടം ക്രാഫ്റ്റ്

pista paper craft

പിസ്ത പേപ്പര്‍  പൂന്തോട്ടം

image

ആവശ്യമുള്ള സാധനങ്ങൾ

  • കാർഡ്‌ ബോർഡ്‌ ബോക്സ്‌
  • പിസ്ത തോടുകൾ
  • ബ്രൌണ്‍ നിറത്തിലുള്ള പേപ്പർ
  • പച്ച നിറത്തിലുള്ള പേപ്പർ
  • പൂവുണ്ടാക്കുന്നതിനു ഇഷ്ട്ടമുള്ള നിറത്തിലുള്ള പേപ്പറുകൾ
  • ഫെവി കോൾ ഗ്ലൂ
  • 8 മുത്തുകൾ അല്ലെങ്കിൽ പെർലെർ ബീഡ്സ്
  • കത്രിക
  • അക്രിലിക് പെയിന്റ്

ഉണ്ടാക്കുന്ന വിധം

ആദ്യമായി, പൂവിന്റെ ഇതളുകൾക്ക്‌ ആവശ്യമായത്രയും പിസ്ത തോടുകൾക്കു ഇഷ്ടമുള്ള നിറങ്ങളിൽ ഉള്ള അക്രിലിക് പെയിന്റോ, നെയിൽ പോളിഷോ, സ്പ്രേ പെയിന്റോ ഉപയോഗിച്ച് നിറം കൊടുത്തു, പെയിന്റ് ഉണങ്ങാൻ വയ്ക്കുക.

image

ഷർട്ട്‌, സാരി ഒക്കെ മേടിക്കുമ്പോൾ പായ്ക്ക് ചെയ്തു ലഭിക്കുന്ന ദീർഘ ചതുരാകൃതിയിൽ ഉള്ള ബോക്സ്‌ (ചിത്രം B) ആണ് ഇവിടെ കാൻവാസിനു പകരമായി ഉപയോഗിച്ചിരിക്കുന്നത്. ബോക്സ്‌നേയും അതിന്റെ അടപ്പിനെയും ഇത്തരത്തിൽ കാൻവാസിനു പകരമായി ഉപയോഗിക്കാം.

image

image

ചിത്രം C & D ടെംപ്ലേറ്റുകൾ പ്രിന്റ്‌ ഔട്ട്‌ എടുത്തു, അവയെ കാർബണ്‍ പേപ്പർ ഉപയോഗിച്ച് ബ്രൌണ്‍ നിറത്തിലുള്ള പേപ്പറിലേക്ക്‌ വരച്ചു, വെട്ടിയെടുക്കുക. ഇനി വെട്ടിയെടുത്ത ബ്രൌണ്‍ മരച്ചില്ലകളുടെ ഔട്ട്‌ ലൈൻ ചിത്രം E യിൽ കാണുന്ന പോലെ വെള്ള കാർഡ്‌ ബോർഡ്‌ ബോക്സിനു പുറത്തു രണ്ടറ്റത്തുമായി ഒട്ടിച്ചു വയ്ക്കുക. അല്ലെങ്കിൽ നിങ്ങള്ക്ക് ഇഷ്ട്ടമുള്ള രീതിയിൽ വെള്ള കാർഡ്‌ ബോർഡ്‌ ബോക്സിനു പുറത്തു മരച്ചില്ലകൾ വരച്ചു നിറം കൊടുത്താലും മതി.

image

ഇനി ചിത്രം F, G എന്നിവയിൽ കാണുന്നത് പോലെ പിസ്ത പൂക്കളും പൂ മൊട്ടുകളും മരച്ചില്ലകളിൽ ഒട്ടിച്ചു വയ്ക്കുക. അഞ്ചോ ആറോ ഇതളുകൾ ഉള്ള പിസ്ത പൂക്കൾ ഉണ്ടാക്കാം. ഞാൻ അഞ്ചിതൾ പൂക്കളാണ് ഉണ്ടാക്കിയിരിക്കുന്നത്.  ഓരോ പൂക്കളുടെയും നടുവിൽ ഓരോ 8 mm മുത്തുകൾ അല്ലെങ്കിൽ ഓരോ പെർലെർ ബീഡ്സ് ഒട്ടിച്ചു വയ്ക്കുക,

image

image

പല നിറത്തിലുള്ള പേപ്പറിൽ വെട്ടിയെടുത്ത കുഞ്ഞു ചിത്രശലഭങ്ങൾ, പച്ച പേപ്പറിൽ വെട്ടിയെടുത്ത ചെടികൾ, പുല്ലുകൾ എന്നിവയും പല നിറത്തിലുള്ള പേപ്പർ പൂക്കൾ എന്നിവയും ഒട്ടിച്ചു വച്ച് (ചിത്രം A, H) നിങ്ങളുടെ മനൊധർമ്മമനുസരിച്ച്‌ പിസ്ത - പേപ്പർ പൂന്തോട്ടത്തെ ഭംഗിയാക്കി നിങ്ങളുടെ ചുവരുകൾ അലങ്കരിക്കാം

image

 

 

 

 

 

 

 

 

Comments