Monday, February 15, 2016

Pistachio Shell Lotus പിസ്ത തോടുകൾ കൊണ്ടൊരു താമരപ്പൂവ്


One of my Recycled Craft Tutorial -Pistachio Shell Lotus , published in a Malayalam-language weekly, Mangalam on 15th February , 2016 (മംഗളം വാരികയില്‍ 2016 ഫെബ്രുവരി 15-ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - പിസ്ത തോടുകൾ കൊണ്ടൊരു താമരപ്പൂവ് )


ആവശ്യമുള്ള സാധനങ്ങൾ (ചിത്രം 1)
  • കാർഡ്‌ ബോർഡ്‌ ഷീറ്റ്
  • പിസ്ത തോടുകൾ
  • പച്ച നിറത്തിലുള്ള പോളിമര്‍ ക്ലേ 
  • ഫെവി കോൾ ഗ്ലൂ 
  • കത്രിക
  • അക്രിലിക് പെയിന്റ് / മാര്‍ക്കര്‍ പേന

താമരപ്പൂവ് ഉണ്ടാക്കുന്ന വിധം
ആദ്യമായി, പൂവിന്റെ ഇതളുകൾക്ക്‌ ആവശ്യമായത്രയും പിസ്ത തോടുകൾക്കു ഇഷ്ടമുള്ള നിറങ്ങളിൽ ഉള്ള അക്രിലിക് പെയിന്റോ, നെയിൽ പോളിഷോ, സ്പ്രേ പെയിന്റോ, മാര്‍ക്കര്‍ പേനയോ ഉപയോഗിച്ച് നിറം കൊടുത്തു, പെയിന്റ് ഉണങ്ങാൻ വയ്ക്കുക. ചിത്രം 2. 


കാർഡ്‌ ബോർഡ്‌ ഷീറ്റില്‍ നിന്ന് ഒരു ചെറിയ ദീര്‍ഘ ചതുരമോ, ചതുരമോ, വട്ടമോ വെട്ടിയെടുക്കുക. പോളിമര്‍ ക്ലേ ആവശ്യത്തിന് എടുത്ത്, കൈ കൊണ്ട് അതിനെ വെട്ടിയെടുത്ത കാർഡ്‌ ബോർഡിന്‍റെ ഷെയ്പ്പിലാക്കുക. ചിത്രം 3. ഇനി കാർഡ്‌ ബോർഡ്‌ ചതുരത്തില്‍ അല്പം ഗ്ലൂ പുരട്ടി പോളിമര്‍ ക്ലേ ചതുരത്തെ അതില്‍ ഒട്ടിച്ചു വയ്ക്കുക.




ചിത്രം 4, 5 എന്നിവയില്‍ കാണുന്നത് പോലെ പൂവിന്റെ ഇതളുകള്‍ക്കായി പോളിമര്‍ക്ലേ ചതുരത്തിന്‍റെ നടുക്ക് 3,4 പിസ്ത തോടുകൾ ഒട്ടിച്ചു വയ്ക്കുക. അതിനു ഉള്ളില്‍, പൂവിന്റെ മദ്ധ്യഭാഗത്ത്‌ ഉള്ള ചെറിയ സ്ഥലത്ത് ഒരു ചെറിയ കഷണം തെര്‍മോകോള്‍ കള്ളര്‍ ചെയ്തു ഒട്ടിച്ചു വയ്ക്കുകയോ, ഒരു ചെറിയ പീസ് മഞ്ഞ പൈപ്പ് ക്ലീനേസ് / ചെനിയില്‍സ് മുറിച്ചെടുത്തു ഗ്ലൂ ചെയ്തു വയ്ക്കുകയോ ആവാം. 



ഇനി ചിത്രം 6, 7, 8 എന്നിവയില്‍ കാണുന്നത് പോലെ പോളിമര്‍ ക്ലേയില്‍, ഇതളുകള്‍ക്ക്‌ ആവശ്യമായത്രയും പിസ്ത തോടുകൾ ഉറപ്പിച്ചു വയ്ക്കുക. വേണമെങ്കില്‍ ഇതളുകളുടെ ഓരോ റൌണ്ടിലും അല്പം ചുവന്ന ഗ്ലിറ്റര്‍ ഗ്ലൂ ഒഴിച്ച് പൂവിനെ കൂടുതല്‍ ഭംഗിയാക്കാം.


Comments