Tuesday, February 2, 2016

Popsicle Sticks Frame Making Tutorial

One of my craft Making Tutorial, published in a Malayalam-language weekly,Mangalam on 18th January 2016 (മംഗളം വാരികയില്‍ 2016 ജനുവരി 18 ന് പ്രസിദ്ധീകരിച്ചു വന്ന എന്റെ ക്രാഫ്റ്റ് - പോപ്സിക്ലിൽ സ്ടിക്ക്സ് ഫ്രെയിം)


Tutorial In English is Here 


ആവശ്യമുള്ള സാധനങ്ങൾ
  • പോപ്സിക്ലിൽ സ്ടിക്ക്സ് 
  • ഫെവി കോൾ
  • ഇഷ്ട്ടമുള്ള നിറത്തിലുള്ള കാര്‍ഡ്‌സ്റ്റോക്ക് പേപ്പര്‍
  • മാര്‍ക്കര്‍ പേന

ഫ്രെയിം ഉണ്ടാക്കുന്ന വിധം
ചിത്രം B, C എന്നിവയില്‍ കാണുന്നത് പോലെ പോപ്സിക്ലിൽ സ്ടിക്ക്സ് ഫെവി കോൾ ഉപയോഗിച്ച് ഒട്ടിച്ചു വയ്ക്കുക



ഇനി ചിത്രം C-യില്‍ കാണുന്നത് പോലെ കറുത്ത പേന കൊണ്ടു ചതുരത്തില്‍ വരച്ചിരിക്കുന്ന അത്രയും ഭാഗത്ത്‌ വരുന്ന രീതിയില്‍, ചെറിയ ഫോട്ടോയോ, ഇഷ്ട്ടമുള്ള മെസ്സേജ് എഴുതി, ചതുരത്തില്‍  വെട്ടിയെടുത്ത കാര്‍ഡ്‌സ്റ്റോക്ക് പേപ്പറോ (ചിത്രം D) ഒട്ടിച്ചു വയ്ക്കുക. 


ഇനി പേപ്പറിന്‍റെ നാലു വശത്തുമായി, പോപ്സിക്ലിൽ സ്ടിക്ക്സ്  ഫ്രെയ്മിന്‍റെ നാലറ്റത്തുമായി 4 പോപ്സിക്ലിൽ സ്ടിക്ക്സുകള്‍ ഒട്ടിച്ചു വയ്ക്കുക. ചിത്രം E. 


നിങ്ങളുടെ മനോധര്‍മ്മമനുസരിച്ച് പേപ്പര്‍ പൂക്കളോ, ശലഭങ്ങളോ ഉപയോഗിച്ച് ഫ്രെയിം മോടിയാക്കാം. മറ്റൊരു പോപ്സിക്ലിൽ സ്ടിക്ക്, ഫ്രെയിമിന്‍റെ പിന്നിലായി 45 ഡിഗ്രി ചരിച്ചു ഒട്ടിച്ചു വച്ചാല്‍ ഫ്രെയിം സ്റ്റാന്‍ഡ്‌ ആയി. ഇനി ഫ്രൈമിനെ മേശപ്പുറത്തോ, നൈറ്റ്‌ സ്റ്റാന്‍ഡിലോ വയ്ക്കാം. ചിത്രം A.     


Comments