One of my Jewelry Making Tutorial - Green Palakak Necklace , published in a Malayalam-language weekly, Mangalam on 7th March, 2016 (മംഗളം വാരികയില്‍ 2016 മാര്‍ച്ച് 7 ന് പ്രസിദ്ധീകരിച്ചു വന്ന-ജുവലറി മേക്കിംഗ് - പച്ച പാലക്ക മാല)
ആവശ്യമുള്ള സാധനങ്ങള്‍
- പാലയ്ക്കാ ബീഡ്സ്
- പച്ച ഗുന്‍ഗുരൂ
- നൂല്‍
- ജമ്പ് റിങ്ങ്സ് - 9
- ബാക്ക് ചെയിന്‍
മാലയുണ്ടാക്കുന്ന വിധം
ഇത്തരം നെക്ക്ലസ് ഉണ്ടാക്കുന്നതിനു ആവശ്യമായ പാലയ്ക്കാ ബീഡ്സ്,സെറ്റ് ബോക്സ്കളായി ലഭ്യമാണ്. പാലയ്ക്കാ മാലയ്ക്കായി ഉപയോഗിക്കുന്ന ബീഡ്സിന്‍റെ പേരും എണ്ണവും താഴെ പറയുന്നു ചിത്രം1 നോക്കുക.
b. പച്ച കല്ല് പതിപ്പിച്ച ബെയ്സ് - 12
c. പച്ച പാലയ്ക്കാ ബീഡ്സ് - 10
d. പച്ച പാലയ്ക്കാ ലോക്കറ്റ് - 1
നൂല് രണ്ടു മടക്കായി എടുത്ത് വെള്ള കല്ല് പതിപ്പിച്ച ബെയ്സില്‍ കോര്‍ത്ത ശേഷം പച്ച കല്ല് പതിപ്പിച്ച ബെയ്സ് + പച്ച പാലക്ക ബീഡ്+ പച്ച കല്ല് പതിപ്പിച്ച ബെയ്സ് എന്ന രീതിയില്‍ (ചിത്രം 2, 3 എന്നിവ നോക്കുക) ഒരു സൈഡില്‍ 1 വെള്ള കല്ല് പതിപ്പിച്ച ബെയ്സ്, 6 പച്ച കല്ല് പതിപ്പിച്ച ബെയ്സ്, 5 പച്ച പാലക്ക ബീഡ്സ് എന്ന രീതിയില്‍ നൂലില്‍ കോര്‍ക്കുക (ചിത്രം 4).